"അയ്പ്പേട്ടൻ പോ.. അയ്പ്പേട്ടൻ പോ.. പൊക്കോ "
ജോസഫിന് ശേഷം ജോജുവിന്റെ മറ്റൊരു കിടിലൻ വേഷം.. പൊറിഞ്ചു പൊളിച്ചു അടുക്കി..
അഭിലാഷ് എൻ ചന്ദ്രന്റെ കഥയ്ക്കും തിരക്കഥയ്ക്കും മാസ്റ്റർ ക്രഫ്റ്സ്മാൻ ജോഷി അണിയിച്ചു ഒരുക്കിയ ഈ മലയാളം പീരിയഡ് ആക്ഷൻ ഡ്രാമ ത്രില്ലെർ ചിത്രത്തിൽ ജോജോ, നയില ഉഷ, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രങ്ങൾ ആയി എത്തി...
1980കളിൽ ആണ് ചിത്രം നടക്കുന്നത്..വർഷങ്ങൾക് മുൻപ് നമ്മൾ കാട്ടാളൻ പുറഞ്ചു, ആലപ്പാട് മറിയം, പുത്തൻപള്ളി ജോസ് എന്നിവരെ പരിചയപ്പെടുന്നതും.. പിന്നീട് ചിത്രം സഞ്ചരിക്കുന്നത് ഇവരിലൂടെയാണ്... മാറിയവുമായി ഇഷ്ടമുള്ള പുറഞ്ചു പക്ഷെ അവൾ അവനെ കളിപ്പിക്കാൻ ഒഴിവാക്കുന്നത് പോലെ നടിക്കുകയും ചെയ്യുന്നതിന് ഇടയിൽ അവിടത്തെ അയപ്പ് മുതലാളിയുടെ ചെറുമകൻ പ്രിൻസിന്റെ കടന്നുവരവ് അവരുടെ ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
ഞാൻ ആദ്യം പറഞ്ഞ പോലെ ജോജോ പൊറിഞ്ചു ആയി എത്തിയ ഈ ചിത്രത്തിൽ നയില ഉഷ മറിയം ആയും ചെമ്പൻ ജോസ് ആയും എത്തി. മൂന്നുപേരും തങ്ങളുടെ കഥാപാത്രങ്ങൾ തകർത്തപ്പോൾ അയപ്പ് മുതലാളി ആയി വിജയരാഘവൻ, പ്രിൻസ് ആയി രാഹുൽ മാധവ് എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Jakes bijoy സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Ajay David Kachappilly ഉം എഡിറ്റിംഗ് Shyam Sasidharan ഉം ആയിരുന്നു... David Kachappilly Productions
Kirthana Movies എന്നിവരുടെ ബന്നേറിൽ Rejimon, Badusha N. M., Suraj P. S. എന്നിവർ നിർമിച്ച ഈ ചിത്രം Chand V Creations ആണ് വിതരണം നടത്തിയത്..
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു...ജോജോ, താൻ നായകൻ ആയ രണ്ടാം ചിത്രവും നൂറു ദിവസം തികച്ചപ്പോൾ ഈ വർഷത്തെ അഞ്ചാം ചിത്രം മാത്രം ആയിരുന്നു ഈ ഒരു നേട്ടം കൈവരിച്ചത്... ഒരു മികച്ച അനുഭവം....

No comments:
Post a Comment