Saturday, December 30, 2017

Aad2



കിക്കിടു ഗംഭീരം എന്നോ അതിഗംഭീരം എന്നോ ആണ് പറയേണ്ടത്‌ എന്ന അറിയില്ല..
പാപ്പനും പിള്ളേരും അങ് തകർത്തു വാരി....

നീലക്കൊടുവേലി കാരണം പുലിവാല് പിടിച്ച പാപ്പനും പിള്ളേരും ഒരു വിധം എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ ഇരിക്കുന്ന സമയത് അവരെ തേടി വീണ്ടും ഒരു വയ്യാവേലി കേറുന്നതും പിന്നീട നടക്കുന്ന ചിരിയുടെ മാലപ്പടകങ്ങളും ആണ് ഈ മിഥുൻ മാനുവേൽ ചിത്രത്തിന് ഇതിവൃത്തം....  ഹൈ റേഞ്ച് ടീമസ് മുഴുവൻ ചിത്രത്തിൽ വീണ്ടും പ്രയക്ഷകര്ക് മുൻപിൽ എത്തിയപ്പോൾ അവരെ കൂടാതെ വേറെയും പുതിയ കുറെ കഥാപാത്രങ്ങളും ചിത്രത്തിലൂടെ സംവിധായകൻ പരിചയപെടുത്തുന്നുണ്ട്...

മിഥുൻ മനുവേൽ തോമസ് തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന്റെ നിർമാണം വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ്  ആണ്..

ഷാജി പാപ്പൻ ആയി ജയസൂര്യ തകർത്തു വീണ്ടും തകർത്തപ്പോൾ ക്യാപ്റ്റിൻ ക്ളീറ്റസ് ആയി ധർമജൻ, അബു ആയി സൈജു കുറുപ്,സണ്ണി വൈന്റിന്റെ സാത്താൻ സേവ്യേരും ചിത്രത്തിൽ ഉണ്ട്. പക്ഷെ ഇവർ എല്ലാത്തിനേക്കാളും തകർത്തത് ഡ്യൂഡ് ആയി വന്ന വിനായകൻ തന്നെ ആണ്..  ചിരിച്ച ഊപ്പാടം ഇളകുണ്ട് ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും.

ആദ്യ ഭാഗത്തിന്റെ എന്നിക് തോന്നിയ ചെറിയ ഒരു പ്രശനം ആയിരുന്നു ചിത്രത്തിന് വലിയ കഥ ഇല്ലാതത്.. പക്ഷെ ഈ ചിത്രത്തിലൂടെ സംവിധാകയാൻ ഒരു മോശമില്ലാത്ത ഒരു കഥയും ചിത്രത്തിലൂടെ പറഞ്ഞു പോകുന്നു....

ഷാൻ റഹ്മാൻ ഈണമിട്ട ഗാനങ്ങളും,ആദ്യ ഭാഗത്തിൽ ഉള്ളപോലെ ഓരോ കഥാപാത്രത്തിന് ബാക്ക്ഗ്രൗണ്ട് സ്കോറും ചിത്രത്തിന്റെ മാറ്റു കൂടിയപ്പോൾ വിഷ്ണു നാരായൻ ആയി ചിത്രത്തിന്റെ ഛായാഗ്രാഹകൻ....

ആദ്യ ഭാഗം ഡിസാസ്റ്റർ ആയ ഈ  ചിത്രത്തിന്റെ രണ്ടാം ഭാഗം ഇനി  കളക്ഷൻ റെക്കോർഡുകൾ  തന്നെ തകർക്കും എന്നതിൽ സംശയം വേണ്ട.... ജസ്റ്റ് വാച്ച് ഇൻ തീയേറ്റേഴ്സ് ... പൊളിച്ചു വാരി..

വാൽക്ഷണം :
ചെകുത്താൻ ലാസർ അല്ല ഇനി ഇപ്പൊ നിന്റെ അപ്പൻ  ലൂസിഫർ മാത്തൻ വന്ന പോലും ഈ പാപ്പൻ കപ്പ്ഉം  കൊണ്ടേ  പോകു.....

ഷാജി പാപ്പൻ rockzz....


Tuesday, December 19, 2017

Witness for the prosecution( english)



Awasome awasome awasome..
അഗത ക്രിസ്റ്റിയുടെ അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ ചിത്രം ഒരു കോർട്ട് റൂം ത്രില്ലെർ ആണ്..

വിൽഫ്രഡ്  റോബർട്ട്‌ എന്നാ വയസ്സനായ വക്കിലിനെ  തേടി ലിയോണാർഡ്  വേലെ എന്നാ ആളിന്റെ ഒരു കൊലക്കേസ് വരുനത്തോട്‌ കുടി തുടങ്ങുന്ന ചിത്രത്തിൽ  അദ്ദേഹം താൻ നിരപരാധി അന്നെന്നു കോർട്ടിൽ തറപ്പിച്ചു പറയുന്നതും പക്ഷെ അദേഹത്തിന്റെ  തന്നെ ഭാര്യ അയാൾക് എതിരെ വരുത്താനോട് കുടി ചിത്രത്തിന്റെ  മുക്കാൽ ഭാഗവും വോളിയുടെ നിരപരാധിത്വം തേളിയിക്കാൻ ഉള്ള റോബെർട്ടിന്റെ ശ്രമങ്ങൾ ആണ്...

കുറെ ഏറെ മികച്ച നിമിഷങ്ങൾ ചിത്രത്തിൽ ഓരോ നിമിഷവും പ്രയക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ  സംവിധായകനും തിരക്കഥാകൃത്തിനും പറ്റുന്നുണ്ട്....  പ്രത്യേകിച്ച് ചില ഭാഗങ്ങളിൽ നമ്മൾ കൈയടിച്ച പോകും... അവസാനത്തെ ആ ട്വിസ്റ്റ്‌ ശെരിക്കും ഞെട്ടിച്ചു... ശരിക്കും പറഞ്ഞാൽ കിളി പോയി....  നോ വേർഡ്‌സ്....

മൂന്ന് മില്യൺ ബഡ്ജറ്റിൽ നിർമിച്ച ചിത്രം ഒൻപതു മില്യൺഓളം ബോക്സ്‌ ഓഫീസിൽ നേടി.... 

ടൈറോൺ പൗറിന്റെ വേലെ എന്നാ കഥാപാത്രം ചിത്രത്തിന്റെ നായകനോളം പോന്ന കഥാപാത്രം ആയപ്പോൾ അദേഹത്തിന്റെ ഭാര്യയുടെ വേഷം ചെയ്ത മർലിൻ ടെട്രിക്കിന്റെ വേഷവും വക്കിൽ വിൽഫ്രഡ് ആയി  വന്ന ചാറൽസ് ലാങ്ടണും സ്വന്തം വേഷം മികച്ചതാക്കി.... 

ബോക്സ്‌ ഓഫീസിൽ വലിയ വിജയം ഒന്നും അല്ലെങ്കിലും  ക്രിട്ടിൿസിന്റെ കണ്ണിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാകാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്..  കുറെ ഏറെ അവാർഡ് നിശകളിൽ ചിത്രം മികച്ച അഭിപ്രായത്തോട് പ്രദര്ശിപ്പിച്ചിട്ടുണ്ട്...

എ എഫ് ഐ യുടെ മികച്ച പത്തു കോർട്ട്  റൂം ഡ്രാമകളിൽ ആറാം സ്ഥാനം ഉള്ള ചിത്രം മികച്ച ചിത്രം,സംവിധാനം,നടൻ,എഡിറ്റിംഗ്,എന്നി വിഭാഗത്തിൽ അക്കാദമി അവാർഡും വേറെയും കുറെ ഏറെ അവാർഡുകളും നേടിടുണ്ട്.....
കുറെ ഏറെ നാടകങ്ങൾക്കും ഈ ചിത്രത്തിന്റെ തീം പ്രചോദനം കൊടുത്തപ്പോൾ ടി വി ഫിലിം,നാടകം എന്നിങ്ങനെ കുറെ ഏറെ വേറെയും രീതിയിൽ പ്രയക്ഷകരുടെ മുന്നിൽ ചിത്രം അവതരിച്ചിട്ടുണ്ട്...

ഒരു മികച്ച അനുഭവം. കാണാൻ മറക്കേണ്ട...

Theeram



അൻസാർ താജുദീൻ തിരക്കഥ എഴുതി ഷഹീദ് അറഫാത് സംവിധാനം ചെയ്ത ഈ ചിത്രം അലി എന്നാ ഓട്ടോ ഡ്രൈവറുടെ ജീവിതത്തിൽ  നടക്കുന്ന സംഭവവികാസങ്ങളുടെ നേർ ചിത്രം ആണ്...

സുഹ്‌റ എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആയ അവന്റെ ജീവിതത്തിലേക്ക് അവന്റെ പഴയകാലം വീണ്ടും തിരിച്ചു വരുന്നതോട് കുടി അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്നു.....

അലി ആയി പ്രണവ് രതീഷും സുഹ്‌റ ആയി മാറിയ ജോണും തരക്കേടില്ലാത്ത അഭിനയം കാഴ്ച്ചവെച്ചപ്പോൾ ടിനി ടോമിന്റെ വില്ലൻ കഥാപാത്രം ശരിക്കും അദ്‌ഭുടപെടുത്തി.... .

അഫ്സർ യൂസുഫിന്റെ ഗാനങ്ങളും ഗൗതം ശങ്കറിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കുട്ടുന്നുണ്ട്....  മോശമില്ലാത്ത ഒരു സിനിമ അനുഭവം....

Kutrame thandanai (tamil)



എം മണികണ്ഠന്റെ സംവിധാനത്തിൽ വിദ്ധാർഥ്, ഐശ്വര്യ രാഗേഷ്, പൂജ ദേവാരിയ, റഹ്മാൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലെർ ആണ്..

രവി ഒരു ക്രെഡിറ്റ്‌ കാർഡ് കളക്ഷൻ ഓഫീസിൽ ജോലി നോക്കുന്ന ആൾ ആണ്... തന്റെ കാണ്ണിനു ഒരു പ്രശനം വന്നപ്പോൾ ഒരു പൈസക്ക് വേണ്ടി അവനു അവൻ കണ്ട ഒരു കൊലപാതകം മൂടി വെക്കേണ്ടി വരുന്നതോട് കുടി കഥയിൽ പുതിയ വഴിത്തിരിവ് ഉണ്ടാകുകയും പിന്നീട് അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ..

രവി ആയി വിദ്ധാർത്തും വിജയ് പ്രകാശ് ആയി റഹ്മാനും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ കൂടെ അഭിനയിച്ച എല്ലവരും അവരുടെ ഭാഗങ്ങളിൽ തകർത്തു...

മണികണ്ഠന്റെ ഛായാഗ്രഹണവും ഇളയരാജയുടെ ഗാനങ്ങളും ചിത്രത്തിന്റെ തിളക്കം കുട്ടി...... ഒരു മികച്ച സിനിമാനുഭവം കാണാൻ മറക്കേണ്ട......

Monday, December 18, 2017

Iruvar (tamil)



മാസ്റ്റർ ക്രഫ്റ്സ്മാൻ മണിരത്നവും കംപ്ലീറ്റ്  ആക്ടർ  ലാലേട്ടനും ലോക സുന്ദരി ഐശ്വര്യയും കൂടെ പ്രകാശ് രാജ്ഉം കൂടെ ഒന്നിച്ചപ്പോ പിറന്ന അദ്‌ഭുദ ചിത്രം.. 

തമിഴ് പൊളിറ്റിക്‌സും സിനിമയും ഒന്നിച്ചപ്പോൾ തമിഴ് ചരിത്രമേ മാറിയ കഥയുടെ ദൃശ്യാവിഷ്‌കാരം ആയ ഈ ചിത്രം എം ജി ആർ ഉം കരുണാനിധിയും കൂടാതെ ജയലളിതയും തമ്മിൽ ഉണ്ടായിരുന്ന മികച്ച സുഹൃത്ബന്ധത്തിന്റെ സംവിധായകന്റെ പ്രണാമം ആണ്.... 

ആനന്ദൻ എന്ന നാടകനാടൻ സിനിമയിൽ കേറിപ്പറ്റാന് നടക്കുന്ന കാലത്തിനു നിന്നും തുടങ്ങുന്ന ചിത്രം അതിനിടെ അദ്ദേഹം തമിഴ്‌സിൽവൻ എന്ന എഴുത്തുകാരനുമായി സൗഹൃദം സ്ഥാപിക്കുന്നതിലൂടെ അവർ തമ്മിൽ ഉള്ള മാസ്മരിക ഐക്യത്തിന്റെ കഥ തുടങ്ങുന്നതും പിന്നീട നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത്..

ആനന്ദൻ ആയി ലാലേട്ടനും തമിഴ്‌സിൽവൻ ആയി പ്രകാശ് രാജും ആരാ മികച്ച പ്രകടം എന്ന് പറയാൻ പറ്റാത്ത വിധം ആ വേഷങ്ങൾ തിമിർത്തു ആടിയപ്പോൾ ഇന്ത്യൻ സിനിമയുടെ പുതു ചരിത്രം തന്നെ തുടങ്ങുകയായിരുന്നു..ലോക സുന്ദരി ഐശ്വര്യയിലൂടെ.. തന്റെ ആദ്യ ചിത്രത്തിൽ തന്നെ പുഷ്പവല്ലി-കല്പന എന്നി ഇരട്ട റോൾ ചെയ്തുകൊണ്ട്....

ഇവരെ കൂടാതെ രേവതി, ഗൗതമി,തബു,  നാസ്സർ എന്നിങ്ങനെ ആ സമയത്തെ കുറെ ഏറെ പ്രസിദ്ധരും ചിത്രത്തിൽ അവരുടെ സാന്നിധ്യം അറയിച്ചിട്ടുണ്ട്...

 പൊളിറ്റിക്കൽ പ്രഷർ കുറെ ഏറെ ഉണ്ടായിരുന്ന ചിത്രം ആ സമയത് കുറെ ഏറെ വിവാദങ്ങളിൽ അകപ്പെട്ടു തീയേറ്ററുകയിൽ പരാജയം ആയിരുന്നു എന്ന കേട്ടിട്ടുണ്ട്..  പക്ഷെ പിന്നെ നടന്നത് ചരിത്രം....

മണിരത്നത്തിന്റെ തന്നെ മദ്രാസ് ടാക്കിസ് വിതരണം നടത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനും മ്യൂസിക് എ ർ റഹ്മാനും ആണ്...

വൈരമുത്തു എഴുതിയ ഏഴ് ഗാനങ്ങൾ ഉള്ള ചിത്രത്തിൽ കര്ണാടിക്, ജാസ്,തമിഴ് ഫോളിക് എന്നിങ്ങനെ കുറെ ഏറെ പരീക്ഷണ സംഗീതം റഹ്മാൻ ചിത്രത്തിന് ചെയ്തിട്ടുണ്ട്.. അതുകൊണ്ട് തന്നെ ചിത്രത്തിലെ എല്ലാ ഗാനങ്ങളും എന്നും മനസ്സിൽ തങ്ങി നിൽക്കുന്നതും.... ആയിരത്തിൽ നാൻ ഒരുവൻ,  കണ്ണായി കാട്ടികൊലത്തെ,  നറുമുഖയെ എന്നി ഗാനങ്ങൾ ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഉണ്ട്....

തമിഴിൽ റിലീസ് ചെയ്ത ചിത്രം മലയാളത്തിലും തെലുഗിലും റിലീസ് ചെയ്തിട്ടുണ്ട്....തീയേറ്ററിൽ പരാജയം മണത്ത ചിത്രം പക്ഷെ ക്രിട്ടിസിന്റെ ഇടയിൽ മികച്ച ചിത്രം ആയി.

ടോറോന്റോ ഫിലിം ഫെസ്റ്റിവൽ,ബെൽഗ്രേഡ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രം രണ്ടു നാഷണൽ ഫിലിം അവാർഡും കരസ്ഥമാക്കിട്ടുണ്ട്... 2012ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സൈറ്റ് ആൻഡ് സൗണ്ട്
നടത്തിയ പൊള്ളിൽ ലോകത്തെ തന്നെ ഇന്നുവരെ ഇറങ്ങിയ ഏറ്റവും മികച്ച ആയിരം ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രത്തെ തിരഞ്ഞെടുത്തിട്ടുണ്ട്...

ദേശിയ തലത്തിൽ മികച്ച സപ്പോർട്ടിങ് ആക്ടർ, മികച്ച ഛായാഗ്രഹണം,  അതുപോലെ ഫിലിം ഫെയർ എന്നി അവാർഡുകളും നേടിയ ചിത്രത്തിന്റെ
പിന്നാമ്പുറങ്ങളിൽ കേട്ട ഒരു വാർത്തയോട് കുടി ഞാൻ അവസാനിപ്പിക്കുന്നു...

ഈ ചിത്രത്തിന്റെ മികച്ച നടനുള്ള ദേശിയ അവാർഡ് നിർണയവേളയിൽ മണിരത്നവും ഉണ്ടായിരുന്നു.. മോഹൻലാൽ ആണോ അതോ പ്രകാശ് രാജ് ആണോ ഇതിലെ പ്രധാന നടൻ എന്ന് ജൂറി ചോദിച്ചപ്പോ ഈ ചിത്രത്തിൽ മികച്ച നടൻ അല്ല നടമാർ ആണ് ഉള്ളത് എന്ന് മണി സാർ പറയുകയും അങ്ങനെ ലാലേട്ടനെ ഒഴിവാക്കി പ്രകാശ് രാജിന് സപ്പോർട്ടിങ് ആക്ടർ അവാർഡ് കൊടുക്കുകയും ആയിരുന്നുവത്രെ.....

Sunday, December 17, 2017

Dunkirk (english)



ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ രണ്ടാം ലോക മഹായുദ്ധനിന്റെ ഏറ്റവും വലിയ ഒഴിപ്പിക്കൽ ആയ ജർമനിയിലെ ഡങ്കരിക് ഒഴിപ്പിക്കലിനെ പ്രധാന തീം ആക്കി എടുത്ത ചിത്രം കര, വെള്ളം പിന്നെ വായു എന്നി വിഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നു..

1940യിൽ നടക്കുന്ന ഈ ചിത്രം നോളന്റെ കയ്യൊപ്പു പതിഞ്ഞ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്.. വാർണർ ബ്രോതെര്സ് പ്രൊഡ്യൂസ് ചെയ്ത ഈ നൂറു കോടിക് അടുത്ത് ഉള്ള ചിത്രം ബോക്സ് ഓഫീസിൽ അഞ്ഞൂറ് കോടിയിൽ അധികം ഇതേവരെ നേടി കഴിഞ്ഞു.. വാർണർ ബ്രോതെര്സ് അല്ലാതെ അമേരിക്കൻ, ഫ്രഞ്ച്, ബ്രിട്ടീഷ്, ഡച്ച് ഉം ചിത്രത്തിന് പണം ഇറക്കിട്ടുണ്ട്...

യഥാർത്ഥ ഡങ്കിരിക് തന്നെ ചിത്രീകരണം ചെയ്ത ഈ ചിത്രം ഇവിടം വേറെയും കുറെ ഏറെ സ്ഥങ്ങളിൽ ചിത്രികരിച്ചിട്ടുണ്ട്. .

ആൾക്കാരും ക്രിട്ടിക്‌സും ഒരുപോലെ ഏറ്റടുത്ത ചിത്രം എഴുപതിയഞ്ചാം ഗോൾഡൻ ഗ്ലോബിൽ മികച്ച ചിത്രം,സംവിധാനം, ഒറിജിനൽ സ്കോർ എന്നിവിഭാഗങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.. .

സംഭാഷണങ്ങൾ വളരെ വിരളമായ ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റിനെകാളും അദ്ദേഹം ഊന്നൽ കൊടുത്തത് ഇതിന്റെ മേക്കിങ്ങിനെ ആയിരുന്നു... " സ്നോബോൾ എഫ്ഫക്റ്റ്" എന്ന ആശയത്തെ കൂടുതൽ ഓങ്ങി എടുത്ത ചിത്രം ജോഷുവ ലെവീനിൻ എന്ന ഹിസ്റ്റോറിയണിന്റെ  സഹായത്തോടെ  ആണ് അദ്ദേഹം രചിച്ചത്...

ഹാൻസ് സിമ്മെറിന്റെ സംഗീതവും,ഹോയ്‌റെ  വാൻ ഹോയ്‌റ്റമ്മയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂട്ടിയപ്പോൾ ഈ വര്ഷം ഞാൻ കണ്ടത്തിൽ വച്ച് ഏറ്റവും മികച്ച ചിത്രമായി ഇത് മാറുന്നു....  ഒരു മികച്ച ദൃശ്യാനുഭവം.

The water Horse - the legend of the deep ( English)



ഡിക്ക് കിംഗ് സ്മിത്തിന്റെ "ദി വാട്ടർ ഹോഴ്സ്" എന്ന പുസ്തകത്തെ ആസ്പദമാക്കി റോബർട്ട് നെൽസന്റെ തിരക്കഥയിൽ ജയ് റസ്സൽ സംവിധാനം ചെയത ഫാന്റസി ചിത്രം ആങ്‌സ് മക്മറൗ എന്ന പത്തുവയസുകാരന്റെയും ഒരു കടൽ കുതിരയുടെയും മാസ്മരിക സ്നേഹത്തിന്റെ കഥ പറയുന്നു.... 

സ്കോട്ലൻഡിലെ ഒരു ബാറിൽ വച്ച് ഒരു അമേരിക്കൻ ടൂറിസ്റ്റ് സംഘം ഒരു കടൽ കുതിരയുടെ ചിത്രം കാണുകയും അത് വെറും തട്ടിപ് ആണെന്ന് കുശു കുശുകുകയും കേൾക്കുന്ന ഒരു വൃദ്ധൻ ആ ചിത്രം സത്യം ആണെന്നും അത് താൻ എടുത്തതാണ് എന്നുന്നവരെ  അറയിക്കുകയും ചെയുന്നു.. അതു കേട്ട അവിടെ ഉള്ള ആൾക്കാരുടെ ആവശ്യപ്രകാരം ആ വൃദ്ധൻ പറയുന്നതോട് കുടി ചിത്രം മികച്ച ഒരു കഥയിലേക് കടക്കുകയും മനുഷ്യനും മൃഗങ്ങങ്ങളും തമ്മിൽ ഉള്ള സ്നേഹത്തിന്റെ,പകയുടെ,  മനുഷ്യന്റെ ക്രൂരതയുടെ പുതിയ തീരങ്ങൾ തുറന്നു തരുന്നതും ആണ് കഥ ഹേതു..

അലക്സ് ഏറ്റാൽ എന്ന കുട്ടിയുടെ ആങ്‌സ് എന്ന കഥാപാത്രം തന്നെ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്.. അദ്ദേഹത്തെ കൂടാതെ ബ്രെയിൻ കോക്സ്, എമിലി വാട്സൺ, ബെൻ ചാപ്ലലിൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തുന്നു...

വിശ്വൽ എഫക്ടിനു കൂടുതൽ പ്രധാന്യം
ഉള്ള ചിത്രത്തിന്റെ ഈ വിഭാഗം കൈകാര്യം ചെയ്ത ന്യൂസിലന്ഡിലെ വെറ്റ ഡിജിറ്റൽ ആയിരുന്നു..  ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ ക്രൂസോ എന്ന വാട്ടർ ഹോഴ്‌സിന്റെ എഫക്ട് ചെയ്ത ഇവർക് ഒരു കുതിരപ്പവൻ കൊടുത്താൽലും മതിയാവില്ല... അത്രെയും മനോഹരവും ഗംഭീരവും ആണ് ചിത്രത്തിന്റെ ഓരോ ക്രൂസോ സീനുകളും....

ജെയിംസ് ന്യൂട്ടന്റെ സംഗീതവും ഒലിവർ സ്റ്റെപ്‌ളേറ്റോണിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു വേറെ ലെവലിൽ എത്തിക്കുന്നുണ്ട്... 

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രം നാൽപതു മില്യൺ ബഡ്ജറ്റിൽ നിർമിച്ച നൂറു മില്യൺ വാരിയാണ് യാത്ര അവസാനിപിച്ചത്.....
ഒരു മികച്ച സിനിമ അനുഭവം...

വൽകഷ്ണം :
Angus.Angus MacMarrow is the name

Saturday, December 16, 2017

Njedukalude naatil oridavela



അൽതാഫ് സലീമിന്റെ സംവിധാനത്തിൽ നിവിൻ പോളി, ശാന്തി കൃഷ്ണ, ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രം ഒരു കുടുംബത്തിൽ  കാൻസർ രോഗം ബാധിച്ച ജീവിക്കുന്ന ഷീല ചാക്കോ എന്ന സ്ത്രീയുടെ കഥ പറയുന്നു..

ആരും അറിയാതെ നമ്മുടെ ജീവിതത്തിൽ നമ്മൾക്കു വേണ്ടാത്ത ഒരു അതിഥി വരുമ്പോ എങ്ങനെ ആണ് ചാക്കോ കുടുംബം അത് നേരിടുന്നത് എന്ന് പറയുന്ന ചിത്രം ഒരു കോമഡി ടൈപ്പ് മോഡിൽ ആണ് എടുത്തിട്ടുള്ളത്. .

ഇവരെ കൂടാതെ ഐശ്വര്യ ലക്ഷ്മി,സിജോ,  ശ്രിന്ദ എന്നിവരും ചിത്രത്തിൽ ഉണ്ട്...

ജസ്റ്റിൻ വര്ഗീസിന്റെ രണ്ടു ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂടുന്നു...  ചിത്രത്തിന്റെ ഗാനരചന സാന്തിഷ് വർമ്മയാണ് ചെയ്യുന്നത്...

നിവിൻ പോളിയുടെ മകന്റെ പേരിൽ തുടങ്ങിയ പോളി ജൂനിയർ പിക്ചർസിന്റെ ആദ്യ ഡിസ്ട്രിബൂഷൻ ആയ ഈ ചിത്രം
ബോക്സ് ഓഫീസിലും മികച്ച വിജയം കൊയതു... ഈ  വർഷത്തെ ഓണം റിലീസുകളിൽ ഏറ്റവും വലിയ വിജയം ആയ ചിത്രം ലേശം ലാഗ് ഉണ്ടെങ്കിലും ഒരു മോശമില്ലാത്ത അനുഭവം ആയി മാറുന്നു....

Ippidi vellum ( Tamil)



ഗൗരവ് നാരായണന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ ഉദയനിധി സ്റ്റാലിൻ - മഞ്ജിമ ചിത്രം മധുസൂദനൻ എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീരുടെ ജീവിതത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങളുടെ സഞ്ചരിക്കുന്നു.. 

ട്രെയ്‌റ്റർ എന്ന അമേരിക്കൻ സ്പൈ ചിത്രതിനെ ആസ്പദമാക്കി എടുത്ത ഈ ചിത്രം ചോട്ടാ എന്ന റ്റ്രോറിസ്റ് ഭാരത്തിലെ പല പ്രശേങ്ങളും തകർക്കാൻ പദ്ദതി ഇടുന്നതും അങ്ങനെ അയാളും സംഘവും ചെന്നൈയിൽ എത്തുന്നതോട്ക്കൂടി മധുവിന്റെ ജീവിതവും മാറി മറിയുന്നതും അദ്ദേഹം പല പ്രശ്നങ്ങളിലും ചെന്നു എത്തി അവിടെന്നു എങ്ങനെ രക്ഷപെടുന്നു എന്നൊക്കെ ആണ് ചിത്രം പറയുന്നത്.... 

ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രം ക്രിട്ടിക്‌സും ആൾക്കാരും ഒരുപോകെ ഏറ്റടുത്ത ചിത്രം ആണ്.. ലൈക്ക പ്രഡക്ഷൻസ് പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം റെഡ് ജിൻറ് മൂവീസ് ആണ് ഡിസ്ട്രിബ്യുട്ട ചെയ്തിരിക്കുന്നത്... 

ഡി ഇമ്മാൻ ചെയ്ത ഗാനങ്ങളും അതുപോലെ റിച്ചാർഡിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മികച്ച മുതൽകൂട് ആയപ്പോൾ ഈ വര്ഷം ഞാൻ കണ്ട ഏറ്റവും മികച്ച തമിഴ് ചിത്രങ്ങളിൽ ഒന്നാണ് ഇത്.. കാണാൻ മറക്കേണ്ട...

The Secret in their eyes ( el secreto de sus ojos -spanish)



ജൂണ് ജോസ് ക്യാമ്പാണെല്ലയുടെ സംവിധാനത്തിൽ അദ്ദേഹവും എടുഅർഡോ സചേരിയും തിരക്കഥ എഴുതിയ ഈ സ്പാനിഷ് ത്രില്ലെർ ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളായ എടുഅർഡോ സചേരിയുടെ തന്നെ "la Pregunta De sus ojos" എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ്... 

ബെഞ്ചമിൻ എസ്പോസിറ്റോ എന്ന എഴുത്തുകാരൻ തന്റെ ആദ്യ നോവലിന്റെ പണിപ്പുരയിൽ ആണ്...  ഇരുപത്തഞ്ചു വർഷങ്ങൾക് മുൻപ് നടന്ന ഒരു കേസിനു ആസ്പദമാക്കി കഥ എഴുതാൻ തുടങ്ങുന്ന അദ്ദേഹം കൂടുതൽ വിവരങ്ങൾക്കായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും അദ്ദേഹം പണ്ട് സ്നേഹിക്കുകയും ചെയ്തിരുന്ന ഐറിൻ എന്ന ജഡ്ജിന്റെ അടുത്ത എത്തുന്നതോട് കുടി അന്ന് നടന്ന പല കാര്യങ്ങളിലേക്കും ചിത്രം പ്രയക്ഷകരെ കുടികൊണ്ടുപോകുകയും അതിലൂടെ ഒരു വർഷങ്ങൾക് മുൻപ് നടന്ന ഒരു കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നതും ആണ് കഥ ഹേതു.. 

റിക്കാർഡോ ഡാരിൻ ബെഞ്ചമിൻ ആയും സോളിഡാഡ് വികലാമിൽ ഐറിൻ ആയും മികച്ച അഭിനയമാണ് കാഴ്ച്ചവെക്കുന്നത്...  വെറും രണ്ടു മില്യൺ ബജറ്റ്ഇൽ നിർമിച്ച ഈ ചിത്രം മുപ്പത്തിയഞ്ചു മില്ലിയനോളം വാരി സ്പാനിഷ് ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു... 

ഒരു നോൺ ലീനിയർ നറേഷൻ ഉപയോഗിക്കുന്ന ചിത്രം ഹോളിവുഡിനെയും സ്പാനിഷ് ബോക്സ് ഓഫീസിലെയും ക്രിട്ടിക്‌സും ആള്കാരും ഒരുപോലെ ഏറ്റടുത്തപ്പോൾ ബേസ്ഡ് ഫോറിൻ ഫിലിം കാറ്റഗറിയിൽ ഓസ്കറും ചിത്രത്തെ തേടി എത്തി..  അതുപോലെ സ്പെയിനിലെ ഏറ്റവും വലിയ അവാർഡ് ആയ ഗോയ അവാർഡും ചിത്രം നേടി..  ചിത്രം ഇറങ്ങിയ ആ കാലഘട്ടത്തിൽ സ്പെയിനിലെ ഏറ്റവും വലിയ പണം വാരി പടവും ഈ ചിത്രം ആയി..

ഡിസ്ട്രിബൂഷൻ കമ്പനയും, അല്ട ക്ലാസ്സിക്‌സും ഒന്നിച്ച വിതരണം ചെയ്ത ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഒരു പ്ലസ് പോയിന്റ്  ഫെദ്രികോ ജ്യൂസിഡും -സെബാസ്റ്യൻ കൗഡററും ഒന്നിച്ച ചെയ്ത അതിന്റെ സംഗീതം  ആയിരുന്നു...  അതുപോലെ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച ഫേലിസ് മോന്റിക്കും കിടക്കട്ടെ ഒരു കുതിരപ്പവൻ.. .അത്രെയും മനോഹരം...
സ്പാനിഷ് ചിത്രങ്ങൾ കാണുന്നവർക് എന്തായാലും കാണേണ്ട സിനിമ...  ഒരു മികച്ച സിനിമാനുഭവം...

Dheeran :Adhigaaram ondru (tamil)



ഒരു റിയൽ ലൈഫ് കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കുക എന്നത് ഒരു സംവിധായകനും നടനും സംബന്ധിച്ച കുറച്ച കഷ്ടമുള്ള കാര്യം ആണ്...  ആ ഒരു വിഭാഗത്തിൽ അടുത്തിടെ വന്ന ഈ കാർത്തി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനോത് ആണ്..
 തമിഴ്നാട് ചരിത്രത്തിലെ ഏറ്റവും വലിയ കേസുകളിൽ ഒന്നായ ഓപ്പറേഷൻ ബവേറിയ എന്ന കേസിനു ആസ്പദമാക്കി എടുത്ത ഈ ചിത്രം ഡ്രീം വാരിയർ പിക്ചർസ് ആണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്... 

ഒരു പോലീസ് സ്റ്റേഷനിൽ ഉള്ള പഴയ റെക്കോർഡ്‌സുകൾ ഡിജിറ്റൽ ഫോര്മാറ്റിലേക് ആകാൻ നിയോഗിക്കപ്പെടുന്ന ഒരു  പോലീസ് ഓഫീസർ അവിട വച്ച് വർഷങ്ങൾക് മുൻപ് നടന്ന ഒരു കേസിനെ കുറിച്ച അറിയുകയും അങ്ങനെ അദ്ദേഹം ആ കേസ് അന്വേഷിച്ച ധീരൻ എന്ന പോലീസ് ഓഫീസറെ തേടി എത്തുകയും ചെയ്യുന്നതോട് കുടി തുടങ്ങുന്ന ചിത്രം ധീരന്റേയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും വർഷങ്ങൾ നീണ്ട ഒരു പോരാട്ടത്തിന്റെ  കഥ പറഞ്ഞുതരുന്നു.. 

കാർത്തി എന്ന നടന്റെ മാസ്മരിക പ്രകടനം തന്നെ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്... കുറെ ഏറെ പാവങ്ങളെ കൊന്നുഒടുക്കിയ ലോറി ഗാങിനെ പിടിക്കാൻ നിയോഗിക്ക പെടുന്ന ധീരനും അദ്ദേഹത്തിന്റെ സഹപ്രവർത്തരുടേയും കഥ അതിമനോഹരമായി തന്നെ സംവിധായകൻ നമ്മൾക്കു പറഞ്ഞു തരുന്നു..

സത്യൻ സൂരന്യന്റെ ഛായാഗ്രഹം ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആയപ്പോ ജിബ്രാൻ ഈണമിട്ട ഗാനങ്ങൾ എല്ലാം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.. 

ചിത്രത്തിൽ കാണുന്ന പല സീനുകളും യഥാർത്ഥത്തിൽ നടന്നതാണ് എന്ന അറയുമ്പോ വി സിതന്നാണ് എന്ന പൊലിസ് ഓഫീസറുടെ "കാവൽ പുലൻ വിസാരണൈ" എന്ന പുസ്തകം അദ്ദേഹത്തിന് ഈ ചിത്രത്തിന്റെ നിർമാണത്തിൽ സഹായകരമായി... 

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റെടുത്ത ഈ ചിത്രം ഒരു പോലീസ്കാരന്റെ ജീവിതത്തിന്റെ നേര്കാഴ്ചയാണ് എന്ന് വിശ്വസിക്കുക പ്രയാസം..  അത്രെയും മനോഹരം..  കാണാൻ മറക്കേണ്ട.

Friday, December 15, 2017

Drishyam



ഏതോ ഒരു ദിനം ആരും അറിയാതെ വന്ന ഒരു ചിത്രം..  ഇങ്ങനെ ഒരു ചിത്രം അന്ന് ഇറങ്ങുണ്ട് എന്ന ഫാൻസ്‌കാരു പോലും അറിഞ്ഞിരുന്നോ എന്നോ സംശയമാണ്... അന്ന് വരെ പത്തും ഇരുപതും കോടി വരെ വളരെ അപൂർവം ആയ മലയാള സിനിമയ്ക് ശരിക്കും ഒരു അടി ആയി മാറി ആ ചിത്രം....  മലയാള സിനിമയ്ക്കും അതുവരെ കാണാത്ത അൻപതും എന്നുവേണ്ട നൂറു കോടി വരെ സ്വപ്നം കാണാനും പിന്നീട  നേടാനും പഠിപ്പിച്ച ജീത്തു ജോസഫ് എന്ന സംവിധാകന്റെ മൂന്നാം ചിത്രം "ദൃശ്യം"...

ജോർജ്കുട്ടി എന്ന സാധാരണകാരന്റെ ജീവിതത്തിൽ നടക്കുന്ന ഒരു അപ്രതീക്ഷിത സംഭവം അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും എങ്ങനെ നേരിടുന്നു എന്ന് പറയുന്ന ചിത്രം ഒരു വെൽ ക്രഫ്റ്റഡ് ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രം ആണ്..  ഫസ്റ്റ് ഹാഫ് രണ്ടാം ഭാഗത്തിനുള്ള ഒരു മികച്ച പ്ലോട്ട് ആയിരുന്നു എന്ന് പ്രയക്ഷകർ മനസിലാക്കുന്നതും ആ അവസാന സീൻ കാണുന്മ്പോൾ മാത്രം ആണ്... അതായിരുന്നു ആ ചിത്രത്തിന്റെ മാജിക്കും...

ലാലേട്ടൻ,മീന, അൻസിബ, എന്ന് വേണ്ട കോമേഡിയിലൂടെ നമ്മളെ ചിരിപിച്ച ഷാജോൺ ചേട്ടനെ വരെ അന്നുവരെ കാണാത്ത ഒരു പുതിയ ഭാഷ നൽകിയ ചിത്രമായിരുന്നു ദൃശ്യം. ചിലപ്പോൾ ചിത്രം കാണരുമ്പോൾ ഓർക്കാറുണ്ട്...  ശെരിക്കും ചിത്രത്തിലെ നായകൻ ഷാജോൺ ചേട്ടന്റെ കോൺസ്റ്റബിൾ സഹദേവൻ അല്ലെ?കാരണം അദ്ദേഹം ആ കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ മാത്രമാണ് ശ്രമിക്കുന്നത്.... അദ്ദേഹം നല്ലത് ചെയ്തപ്പോൾ തെറ്റുകാരൻ ആയി...  പക്ഷെ അവസാനത്തെ ജോർജ്കുട്ടിയുടെ ഒരു വാക് ഇതിനു ഒരു ഉത്തരമായി സംവിധായകൻ പറയുന്നതും കാണാൻ കഴിയും...  "ഇതിലെ  ശരിയും തെറ്റും ആർക്കും നിർവചിക്കാൻ സാധിക്കില്ല.. മനുഷ്യ സഹജമായ സ്വാർത്ഥതയാണത്. നമ്മുക് പ്രിയപെട്ടതല്ലാം നമ്മുക് വലിയതാണ്.. .മറിച്ച ചിന്തിച്ചാൽ ജീവിക്കാൻ സാധിക്കില്ല "എന്ന പറഞ്ഞുകൊണ്ട് ..

കുറെ വര്ഷങ്ങള്ക് മുൻപ് തന്നെ ഇതേ തീമിലുള്ള ഒരു ചിത്രം മലയാളത്തിൽ വന്നിരുന്നു..ആ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ ചിത്രത്തിലെ നായകനും നായികയും ആയി അഭിനയിച്ച ലാലേട്ടനും മീനയും അതിലും ഒന്നിച്ചു അഭിനയിച്ചു എന്നതാണ്...

ഒരു ഫ്ലൈറ്റ് യാത്രയിൽ വച്ച് കേട്ട ഒരു കഥയുടെ ത്രെഡിനെ വച്ച് വികസിപ്പിച്ച കഥയാണ് ദൃശ്യത്തിന്റെ എന്ന ജീത്തു പറയുകയുണ്ടായി.... അതുപോലെ ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ ഒരു ജാപ്പനീസ് ചിത്രത്തിന്റെ അടിച്ചുമാറ്റിയ കഥയാണ് ചിത്രം എന്നും ആ സമയത്  കേള്കുനാടായിരുന്നു..പക്ഷെ വര്ഷങ്ങക് ശേഷം ഈയിടെ ഞാൻ ആ ചിത്രം കാണുകയും അതും ഇതും തമ്മിൽ ഒരു ബന്ധവും ഇല്ലന്ന് മനസിലാക്കുകയും ചെയ്തു.. പക്ഷെ ചില സീൻസ് അതിൽ ഉള്ളത് പോലെ തന്നെ തോന്നി എന്നത് സത്യം....

ലാലേട്ടനും മീനയും ഷാജോണും മാത്രം അല്ല ഗീത പ്രഭാകർ ഐ പി സ് എന്ന ശക്തമായ കഥാപാത്രം ചെയ്ത ആശാ ശരത്തും,  അവരുടെ ഭർത്താവായ
പ്രഭാകർ എന്ന കഥാപാത്രം ചെയ്ത സിദ്ദിഖ് ഇക്കയും ചിത്രത്തിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു...

അനിൽ ജോസിന്റെ പാശ്ചാത്തല സംഗീതം ചിത്രത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്  ആയിരുന്നു...  സന്തോഷ് വർമയുടെ വരികൽക് അനിൽ ജോൺസൻ - വിനു തോമസ് എന്നിവർ കമ്പോസ് ചെയ്ത രണ്ടു ഗാനങ്ങളും ചിത്രത്തിന്റെ സന്ദർഭത്തിൽ ലയിച്ച ചെറുനവയായി...

മൂന്ന് കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം എഴുപത്തിയഞ്ച് കോടിയോളം വാരി..  ക്രിട്ടിസിസും ആൾക്കാരും ഒരുപോലെ ഏറ്റടുത്തു.. .ഇതിന്റെ റീമൈക് റൈറ്സ് നൂറ്റിഅൻപതച് മില്യൺഇന് ആണ് വിട്ടുപോയത്..   മലയാളം അല്ലാത്ത കന്നഡ, തെലുഗ്,ഹിന്ദി,തമിഴ്, എന്നുവേണ്ട സിംഹള ഭാഷയിൽ വരെ ചിത്രം പുനര്നിര്മിക്കപെട്ടു....  മലയാള സിനിമയെ അങ്ങനെ ലോകം അറിയാൻ തുടങ്ങുക ആയിരുന്നു...

സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂടി.  മികച്ച ചിത്രം, സ്പെഷ്യൽ ജൂറി അവാർഡ്, സംവിധായകൻ,നടൻ , നടി, വില്ലൻ,സപ്പോർട്ടിങ് ആക്ടർ, ആക്ടര്സ്,പ്ലേബാക്ക് സിങ്ങർ എന്നിങ്ങനെ ഒരു ചിത്രത്തിനെ അനുബന്ധിച്ച കിട്ടാവുന്ന എല്ലാ അവാർഡുകളും പല വേദികളിൽ ആയി ഈ ചിത്രം നേടി...  അതുപോലെ ആ വർഷത്തിലെ ഫിലിം ഫെയർ അവാർഡ്,എട്ടാമത് ഏഷ്യൻ ഫിലിം ഫെസ്റ്റ്, നാല്പത്തിഅഞ്ചാമത് ഇന്റർനാഷണൽ ഫെസ്റ്റ് ഇന്നിവടങ്ങളിൽ നിറകൈയോടെ പ്രദര്ശിപ്പിച്ചിട്ടുമുണ്ട് ഈ ചിത്രം...

 ചിത്രത്തിന്റെ ഏറ്റവും മികച്ച ഡയലോഗ് എന്ന് എന്നിക് തോന്നിയ ജോർജുകുട്ടിയുടെ ഈ വരികളിലൂടെ അവസാനിപ്പിക്കുന്നു..
"ആ രഹസ്യം ഈ ഭൂമിയിൽ രണ്ടാമതൊരാൾ അറിയില്ല.. അത് എന്നോടൊപ്പം മണ്ണിലലിഞ്ഞ ഇല്ലാണ്ടാവും..  അതിലാണ് നിങ്ങടെ സുരക്ഷാ. ."

Wednesday, December 13, 2017

Samrajyam 2 :Son of Alexander



പേരരസുവിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകൻ ആയ ഈ ചിത്രം സാമ്രാജ്യം എന്ന ചിത്രത്തിന്റെ ഊപ്പാടം ഇളകിയ ഒന്നാന്തരം ഊള പട ആണ്..

സ്വന്തം അച്ഛന്റെ മരണ ശേഷം ജോർദാനെ മുത്തച്ഛൻ ബാലകൃഷ്ണൻ പുറമെ വിട്ടു പഠിപ്പിക്കുകയും പിന്നീട വർഷങ്ങൾക് ശേഷം തീര്ച്ച നാട്ടിൽ എത്തുന്ന ജോർദാൻ അച്ഛന്റെ ബിസിനസ് സാമ്രാജ്യം തിരിച്ച പിടിച്ച അദേഹത്തിന്റെ ശത്രുക്കളെ...

ഒന്നായി ഇടി പിടി പൊഹ... .സോറി ഞാൻ ചിത്രത്തിൽ ലയിച്ചു.
അഹ്..  എവിടെയായിരുന്നു?..  ഓർമകിട്ടി...

ശത്രുക്കളെ ഒന്നാനായി വകവരുത്തുന്നതും അതിന്ടെ അവൻ ചെന്ന് പെടുന്ന പ്രശ്നങ്ങളും പറയുന്നു.

ജോർദാൻ ആയി ഉണ്ണി മുകുന്ദനും, ഖാദിർ ആയി വിജയരാഘൻവനും വേഷമിട്ടപ്പോ പാട്ടും ഡാൻസും പിന്നെ.. സ് സ് സോറി നായികയായി ഏതോ ഒരു പുരി... അഹ്. ആകാംക്ഷ പുരി സൈറ എന്ന കഥാപാത്രത്തെ നല്ല വെരുപ്പീറോടെ അഭിനയിച്ചു..

ആർ എ ഷഫീറിന്റെ എന്തിനോ വേണ്ടിയുള്ള ഗാനങ്ങൾക് എസ്‌ പി വെങ്കിടേഷ് പശ്ചാത്തല സംഗീതം ഒരുക്കി...

ഈ റിവ്യൂ വായിച്ച കാണണോ വേണ്ടയോ എന്ന നിങ്ങൾ തന്നെ തീരുമാനിച്ചോ.  നമ്മൾ ഇല്ലേ. .

The illusionist ( english)


Neil burger തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ റൊമാന്റിക് മാജിക്കൽ ലവ് സ്റ്റോറി Steven Millhusor 's  Eisenhium :The Ilusionist കഥയുടെ വലിയ സ്ക്രീൻ പതിപ്പ് ആണ്.

സ്വന്തം കാമുകിയെ തേടി എത്തുന്ന എലിസ്‌ഹെയിം എന്ന ഒരു മാന്ത്രികന്റെ കഥ പറഞ്ഞ ഈ ചിത്രം അദ്ദേഹവും കാമുകിയും എങ്ങനെ മാജിക്കിന്റെ സഹായത്തോടെ ഒന്നിക്കുന്നു എന്നതാണ് കഥ ഹേതു....

സുന്ദൻസ് ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രൻ ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രം ആണ്.... വെറും പതിനാറു മില്യൺ ബഡ്ജറ്റിൽ നിർമിച്ച ചിത്രം തൊണ്ണൂറ് മില്യൺ ഓളം വാരിട്ടുണ്ട്..

ദി പ്രസ്റ്റീജ്, സ്കൂപ്പ് എന്നെ മാജിക്കൽ ചിത്രങ്ങൾക് ഒപ്പം വെക്കാവുന്ന ഈ ചിത്രം ഓസ്ട്രിയ,  ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ ആണ് ഷൂട്ട് ചെയ്തിട്ടുളത്...

ഫിലിപ്സ് ഗ്ലാസിന്റെ ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂടുന്നു.. എല്ലാം ഒരു മാജിക്കൽ ഫീലിംഗ് തരുന്ന ഗാനങ്ങൾ ആണ്.

ചിത്രത്തിന്റെ ഫോട്ടോഗ്രാഫി സംവിധായകൻ ഡിക്ക് പോപ്പിന് മികച്ച ബേസ്ഡ് ഛായാഗ്രാഹകന്റെ അവാർഡിന് അക്കാദമി അവാർഡ്‌സിൽ പരിഗണിച്ചിട്ടുണ്ട്....
ഒരു മികച്ച ചിത്രം. കാണാൻ മറക്കേണ്ട.

Tuesday, December 12, 2017

The Elephant Man (English)



എന്താ പറയാ. മനസു നിറഞ്ഞു.അത്രെയും ഹൃദയ സ്പർശ്യമായ ഇംഗ്ലീഷ് ചിത്രം അടുത്ത കാലത് ഞാൻ കണ്ടിട്ടില്ല....

ലണ്ടൻ ഹോസ്പിറ്റലിൽ വച്ച് ഫെഡറിക്ക് ട്രെവേസ് ബെറ്റീസ് എന്ന ആൾ അയാളുടെ ജീവിതവൃത്തിക് ഉപയോഗിച്ചിരുന്ന ജോൺ മെറിക് എന്ന ഒരു മനുഷ്യനെ പരിചയപ്പെടുന്നു.... ആന മനുഷ്യൻ അല്ലേൽ എലെഫന്റ്റ് മാന് എന്ന് ഓമനപ്പേര് ഇട്ടു വിളിച്ചിരുന്ന അദ്ദേഹത്തെ ഫെഡറിക്ക് സഹായിക്കാൻ തീരുമാനിക്കുകയും പിന്നീട ഫെഡറിക്കിന്റെ സഹായത്തോടെ ബെറ്റ്സിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങലും ആണ് ചിത്രത്തിലൂടെ സംവിധായകൻ ഡേവിഡ് ഫ്ലിന്റച്ച പറയുന്നത്...

ജോൺ ഹേർട് മെറിക് എന്ന കഥാപാത്രം അനശ്വരം ആക്കുകയായിരുന്നു...  അതിമനോഹരം... അതുപോലെ ആന്റണി ഹോപ്കിൻസ്ഇന്റെ ഫെഡറിക്ക് തൃവേസും മികച്ചതാണ്.. ഇവരെ കൂടാതെ ചിത്രത്തിൽ വരുന്ന എല്ലാവരും അവരുടെ റോളുകൾ ഭംഗായിയപ്പോൾ ഞാൻ അടുത്ത കാലത് കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് ഇനി മുതൽ ഇത് തന്നെ...

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം ആണ്...  ചിത്രം നടക്കുന്ന കാലഘട്ടം മികച്ചതാക്കാൻ ഫ്ലിന്റച്ച ചിത്രത്തെ ബ്ലാക്ക് ആൻഡ് വൈറ്റില ആണ് എടുത്തിരിക്കുന്നത്...

മികച്ച ചിത്രം, സംവിധാനം,അഡാപ്റ്റ്ഡ് സ്ക്രീൻപ്ലൈ,  ആക്ടർ ഉൾപ്പടെ എട്ടു അക്കാദമി അവാർഡ്‌സിന് നോമിനേഷൻ ചെയ്യപ്പെട്ടു..  ഇത് കൂടാതെ മൈക് അപ്പ് മാന് അവാർഡും ചിത്രം കരസ്ഥമാക്കിട്ടുണ്ട്...  ഗോൾഡൻ ഗ്ലോബ്,ബാഫ്റ്റ അവാർഡ് എന്നി അവാർഡ് നിശകളിലും ചിത്രം അവാർഡുകൾ വാരി കൂട്ടി...

ജോൺ മോറിസിന്റെ സംഗീതവും ഫ്രെഡി ഫ്രഡ്‌ഡി ഫ്രാൻസിസിന്റെ ഛായാഗ്രഹണവും ചിത്രത്തെ വേറെ ലെവലിൽ എത്തിക്കുണ്ട്..

ഫ്രെഡറിക് ട്രെവേസിന്റെ ദി എലെഫന്റ്റ് മാന് ആൻഡ് അദർ റെമിനിസെന്സസ് അതുപോലെ ആഷ്ലി മൊൺടാഗുവുടെ ദി എലെഫന്റ്റ് മാന് എ സ്റ്റഡി ഓഫ് ഡിഗ്നിറ്റി എന്നി പുസ്തകങ്ങലെ ബേസ് ചെയ്തിട് എടുത്തിട്ടുള്ള ചിത്രം ഒരിക്കലും മിസ് ചെയ്യരുതേ.... 

1980കളിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രത്തിന്റെ എ ഫ് ഐ ഇലെ ഏറ്റവും മികച്ച കോട്ട ആയി തിരഞ്ഞീടുക്ക പെട്ട  എലെഫട് മാന് ആയ ജോൺ മെറിക് പറയുന്ന ഈ വരികളിലൂടെ നിര്ത്തുന്നു..

"I am not an animal! I am a human being. I am a Man"

Monday, December 11, 2017

One Man Show


റാഫി മക്കാർടിന്റെ തിരക്കഥയിൽ ഷാഫി ആദ്യമായി സംവിധാനം ചെയ്ത ഈ റിയാലിറ്റി ഗെയിം ഷോ മോഡ് ഫിലിം ജയകൃഷ്ണൻ എന്ന ഒരു ജയില്പുള്ളിയുടെ കഥയാണ്..

തന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം അദ്ദേഹത്തിനെയും അദ്ദേഹത്തിന്റെ ഭാര്യ  രാധികയെയും ജയിലിൽ എത്തിക്കുന്നു..  അവിടെ വച്ച് അദ്ദേഹം മുകേഷ് അവതരിപ്പിക്കുന്ന "" എന്ന ഗെയിംഷോയിൽ പങ്കെടുക്കാൻ വരികയും അങ്ങനെ അവിടെ ആ ഗെയിംഷോയിലെ മുറിയിൽ വച്ച് ജയകൃഷ്ണന്റെയും രാധികയുടെയും ജീവിതകതയുടെ പൊരുൾ അഴിയുന്നതും ആണ് കഥ ഹേതു... 

ജയകൃഷ്‌ണൻ ആയി ജയറാമും രാധികയായി സംയുകതയും ഹരി നാരായണൻ എന്ന കഥാപാത്രം ആയി ലാൽ ചിത്രത്തിന്റെ നെടുംതൂണ് ആവുകയായിരുന്നു..  ഇവരെ കൂടാതെ മണിചേട്ടന്, മന്യ, നരേന്ദ്ര പ്രസാദും വേറെ പ്രധാന കഥാപത്രങ്ങൾ അവതരിപ്പിക്കുന്നു...

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ഈ ചിത്രം ബോക്സ് ഓഫീസിലും ഗംഭീര വിജയം കൊയ്തു... വെറും രണ്ടു കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം പതിനച്ചു കോടിയോളം നേടിയാണ് യാത്ര അവസാനിപ്പിച്ചത്...

കൈതപ്രത്തിന്റെ വരികൾക് സുരേഷ് പീറ്റേഴ്സ് ഈണമിട്ട ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇതിൽ "പവിഴമലർ" എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്നാണ്....

കാക്കക്കുറ ചന്ദ്രു എന്ന പേരിൽ ഈ ചിത്രത്തിന് ഒരു തമിഴ് പതിപ്പും വന്നിട്ടുണ്ട്...

ലാൽ റീലീസ് വിതരണം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആനന്ദക്കുട്ടൻ ആണ്...

 രാജാമണിയുടെ ബാക്ക്ഗ്രൗണ്ട് സ്കോർഉം ചിത്രത്തിന്റെ വേറെയൊരു മികച്ച മുതൽകൂട് ആയി...
എന്റെ ഏറ്റവും ഇഷ്ട ജയറാം ചിത്രങ്ങളിൽ ഒന്ന്.


Sunday, December 10, 2017

Rudrasimhasanam

ഷിബു ഗംഗാധരന്റെ സംവിധാനത്തിൽ സുരേഷ് ഗോപി,നിക്കി ഗാർണി,നെടുമുടി, എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി അഭിനയിച്ച ഈ ഫിലിം മൃണാളിനി എന്ന സാഹിത്യകാരിയുടെ "രുദ്ര സിംഹാസനം" എന്ന നോവലിനു പിന്നിലുള്ള കഥയുടെ ഒരു തിരിഞ്ഞുനോട്ടം ആണ്..

മൃണാളിനി ആയി നിക്കിയും രുദ്ര സിംഹൻ ആയി സുരേഷ് ഗോപിയും ചിത്രത്തിൽ എത്തുന്നു.. ഒരു ഡാർക്ക് ഫാന്റസി ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രം പ്രേമം, വിരഹം, അത്യാർത്തി, പരസ്പര ബന്ധം എന്നി   മാനുഷിക ഭാവുഗങ്ങളുടെ നേർ പതിപ്പായി കാണാം.

സുനിൽ പരമേശ്വരന്റെ കഥയ്ക് ജിത്തു ദാമോദരൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ ദുരന്തം ആയിരുന്നു...  ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ചിത്രത്തെ തഴഞ്ഞു..  എന്നിരുന്നാലും ഡാർക്ക് ഫാന്റസി ഇഷ്ടപെടുന്നവർക് ഒരു വട്ടം തലവെക്കാം. .

Shivalinga (Kannada)



പി വാസുവിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ ശിവ രാജ്‌കുമാർ ചിത്രം ഒരു ഹോർറോർ ത്രില്ലെർ ആണ്...

റഹീമും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പറവ സാറയും  ട്രയിനിലെ ഒറ്റപ്പെട്ട ബോഗിയിൽ യാത്രചെയ്യുമ്പോൾ ഒരു കണ്ണുകാത്ത ആൾ ആ ബോഗിയിൽ കേറുകയും  അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്യുന്നു..
അതിന്ടെ സംഗീത എന്ന അദ്ദേഹം കല്യാണം കഴിക്കാൻ പോകുവായിരുന്ന പെൺകുട്ടീയുടെ സ്വപ്നത്തിൽ വരുന്ന റഹിം തന്നെ ആരോ കൊന്നതാണ് എന്നും അത് അന്വിഷിക്കണം എന്നും അവളോട് ആവശ്യപെടുന്നു...അങ്ങനെ ആ കേസ് ശിവ എന്ന സി ഐ ഡി ഓഫീസറുടെ പക്കൽ എത്തുകയും അദ്ദേഹം അവന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ വെളിച്ചത്തു കൊണ്ടുവരുന്നതും ആണ് കഥ ഹേതു..
ശിവ ആയി ശിവ രാജ്‌കുമാറും, റഹീം ആയി ശക്തി വാസുദേവനും മികച്ച അഭിനയം കാഴ്ചവെച്ചപ്പോൾ ശിവയുടെ ഭാര്യ സീത ആയി വേദികയ്ക് മോശമില്ലാത്ത ഒരു നല്ല റോൾ ചിത്രത്തിൽ ഉണ്ട്..
ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രത്തിന്റെ ക്ലൈമാക്സ് അഗത ക്രിസ്റ്റിയുടെ ഒരു നോവലിന്റെ അവസാന ഭാഗം അതെ പടി എടുത്തതാണ്..

ചിത്രത്തിന് ഇതേ പേരിലുള്ള ഒരു തമിഴ് പതിപ്പും വാസു രാഘവേന്ദ്ര ലൗറെൻസിനെ വെച്ച് എടുത്തിട്ടുണ്ട്... പക്ഷെ ക്ലൈമാക്സിൽ മാറ്റം ഉണ്ടെന്ന കേൾക്കുന്നു..

വി ഹരികൃഷ്ണൻ ചെയ്ത പാശ്ചാത്തല സംഗീതം ചിത്രത്തിന് കൂടുതൽ ഭയാനക അന്തരീക്ഷം സൃഷ്ടിച്ചപ്പോൾ അദ്ദേഹം തന്നെ ചെയ്ത ആണ് ചിത്രത്തിന്റെ ഗാനങ്ങളും ചിട്ടപ്പെടുത്തിട്ടുള്ളത്...ഗാനങ്ങൾ വലിയ ഗുണം ഒന്നും ഇല്ല...

ശിവ രാജ്‌കുമാർ, വേദിക എന്നിവരെ കൂടാതെ ഉർവശി, വൈശാലി ദീപക്,അവിനാശ്, അശോക് എന്നിവരും പ്രധാനപ്പെട്ട വേറെ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു...

ഹോർറോർ ത്രില്ലെർ ഇഷ്ടപെടുനകവർക് ഒരു വട്ടം തല വെക്കാൻ പറ്റിയ ചിത്രം...

Saturday, December 9, 2017

Aakashamittai



തമിഴ് സിനിമയിൽ അടുത്ത കാലത് കണ്ട ഏറ്റവും മികച്ച ചിത്രം ആണ് സമുദ്രക്കനി കഥയെഴുതി സംവിധാനവും അഭിനയിക്കുകയും ചെയ്ത "അപ്പ" എന്ന ചിത്രം...

രണ്ടു അച്ചന്മാരും അവരുടെ സ്വപ്ങ്ങളിൽ  മക്കളെ കുറിച്ചുള്ള പ്രതീക്ഷയുടെ രണ്ടു അറ്റത് നിന്ന് കഥ പറഞ്ഞു പോയ ഈ ചലച്ചിത്രത്തിന്റെ മലയാള പരിഭാഷയാണ് ജയറാം നായകൻ ആയ ഈ പദ്മകുമാർ -സമുദ്രക്കനി ചിത്രം...

അച്ഛന്മാരായി ജയറാമും ഷാജോണും  മികച്ച അഭിനയമാനു കാഴ്ചവെക്കുന്നത്..... ഇവരുടെ കൂടാതെ വരലക്ഷ്മി ശരത്കുമാർ,  ഇനിയ, നന്ദന വർമ്മ, ഇർഷാന്ദ് എന്നിവരും പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്.. അപ്പ എന്ന ചിത്രത്തോട് നൂറു ശതമാനവും ഈ ചിത്രം നീതി പുലർത്തി എന്നത് തന്നെ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം.....

ബോക്സ് ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ലെങ്കിലും മനസിന് കുളിർമ ഈ ചിത്രം കണ്ടാൽ കിട്ടും..തമിഴ് ചിത്രത്തിന്റെ അതെ കുളിർമ..
.ഡയറക്ടർ  ആയി സമുദ്രക്കനി മലയാളത്തിലേക് ഉള്ള ആദ്യ സംരഭം മികച്ചകത്താക്കിയപ്പോ മൻസൂർ അഹമ്മദിന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു..ഇതിൽ ഉയരം എന്ന് തുടങ്ങുന്ന കവിത ഒരു മികച്ച അനുഭവം ആയി...
നല്ല ഒരു കൊച്ചു ചിത്രം. "അപ്പ" കണ്ടവർക്കും ഈ ചിത്രം അതെ അനുഭൂതി തരും എന്ന ഉറപ്പ്... കാണാൻ മറക്കേണ്ട.

Friday, December 8, 2017

Mummy Save Me ( kannada/telugu)



ലോഹിത് കഥയെഴുതി സംവിധാനം ചെയ്ത ഈ സൂപ്പർ നാച്ചുറൽ ഹോർറോർ ചിത്രം ഏഴ് മാസം ഗര്ഭിണിയായ ഒരു അമ്മയുടെയും അവരുടെ ആര് മാസം പ്രായമായ മകളുടെയും കഥയാണ്..
ഭാരതാവിന്റെ മരണശേഷം ഗോവയിലേക് ചേക്കേറിയ അവർ ക്രിയ എന്നാ പ്രിയയുടെ മകൾക്ക് ഒരു പാവ കിട്ടുന്നതോട് കൂടെ അവിടെ അവർ  അമാനുഷിക  ശക്തി കാണാൻ തുടങ്ങുന്നതും പിന്നീട ആ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിനു ഇതിവൃത്തം.

അജെനീഷ് ലോകനത്തിന്റെ സംഗീതത്തിൽ യോഗ്‌രാജ് ഭട്ട് എഴുതിയ ഗാനങ്ങൾ മോശമില്ല... പാശ്ചാത്തല സംഗീതം അതിഗംഭീരം... ചില ഇടങ്ങളിൽ ശരിക്കും പേടിച്ചു.. .ജ്യോതിക നായികയായി ചിത്രത്തിന് ഒരു തമിഴ് വേർഷൻ ആലോചനയിൽ ഉള്ളതായി കേൾക്കുന്നു..

കുറെ കാലങ്ങൾക് ശേഷം കണ്ട മികച്ച ഹോർറോർ ചിത്രം.കാണാൻ മറക്കേണ്ട.

Thursday, December 7, 2017

Neyyandi (Tamil)



എ സർകുനം തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ധനുഷ് ചിത്രം മലയാളികൽക് എന്നും പ്രിയപ്പെട്ട രാജസേനൻ -ജയറാം ചിത്രം മേലേപ്പറമ്പിൽ ആൺവീടിന്റെ തമിഴ് പതിപ്പ് ആണ്.

ചിന്ന വനരോജാ എന്ന പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആകുകയും അങ്ങനെ വനരോജയുടെ അച്ഛന്റെ കണ്ണുവെട്ടിച്ച ചിന്ന അവളെ സ്വന്തം വീട്ടിൽ കൊണ്ടുവരികയും ചെയ്യുന്നു..  പക്ഷെ ചേട്ടന്മാരുടെ കല്യാണം കഴിയാത്ത കാരണം അവനു വനരോജയെ വീട്ടിലെ വേലക്കാരി ആകേണ്ടി വരുന്നതും പിന്നീട നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം.. 

ചിന്നവണ്ട് ആയി ധനുഷും വനരോജാ ആയി നസ്രിയയും വേഷമിട്ട ചിത്രം മലയാള സിനിമയുടെ ഏറ്റവും മോശം പകർപ്പ് ആയി ആണ് എനിക്ക് തോന്നിയത്.

നസ്രിയയുമായി ബന്ധപെട്ടു കുറച്ച പ്രശ്ങ്ങൾ ഉണ്ടായ ഈ ചിത്രം അവരെ തമിഴ് സിനിമയിൽ നിന്നും ബാൻ ചെയ്യുന്ന വരെ കാര്യങ്ങൾ കൊണ്ട് എത്തിച്ചു എന്നാണ് ആ കാലം കേട്ടിരുന്നത്... അതുപോലെ ചിത്രത്തിന്റെ കോപ്പിറൈറ്റിനെ ചൊല്ലിയും ചില പ്രശ്ങ്ങൾ അന്നേരം കേട്ടിരുന്ന്‌...

ജിബ്രാന്റെ കോമ്പോസിഷനാൽ വന്ന ആറ് ഗാനങ്ങളിൽ ധനുഷ് പാടിയ ടെഡി ബിയർ എന്ന് തുടങ്ങുന്ന ഗാനം അകാലത് കുറച്ച ഓളം ഉണ്ടാക്കിയ ഗാനം ആയി മാറി... ബാക്കി എല്ലാം ഒന്നിനും കൊള്ളാത്തതും... 

മിക്കതും നെഗറ്റീവ് റിവ്യൂസ് കിട്ടിയ ചിത്രം ബോക്സ് ഓഫീസിൽ ദുരന്തം ആയി.. വെറും നസ്രിയ മാത്രം ഉണ്ടായത് കൊണ്ട് ചിത്രം കാണാൻ പറ്റും അല്ലാണ്ട് ചിത്രം അഞ്ചു പൈസക്ക് കൊള്ളില്ല എന്നായിരുന്നു ക്രിട്ടിൿസിന്റെ വാദം...

ഒരു വട്ടം കണ്ടിരികം...

Wednesday, December 6, 2017

The Verdict (English)




ഗംഭീരം അതിഗംഭീരം... Sidney Lumet   സംവിധാനം ചെയ്ത ഈ കോർട്ട് ഡ്രാമയെ കുറിച്ച എന്ത് പറയണം എന്നതിന് വാക്കുകൾ കിട്ടുന്നില്ല....

The Court vs Galvin എന്ന് പറഞ്ഞു തുടങ്ങണം ഈ ചിത്രത്തെ പറ്റി.... കാരണം  മരണത്തോട് ഇഞ്ചിഞ്ചായി പോരാടുന്ന ഒരു പെൺകുട്ടിയുടെ നീതിക് വേണ്ടി സ്വന്തം ജീവിതം വച്ച് പോരാടിയ ഒരു വക്കിലിന്റെ കഥയാണ് ഈ ചിത്രം...

വർഷങ്ങൾക് മുൻപ് ഒരു കേസിനെ താറുമാറു ആക്കിയ പ്രശനത്തിൽ ഇരിക്കുന്ന ഫ്രാങ്ക് ഗാൾവിൻ എന്ന വക്കിൽ ഇപ്പോൾ വെള്ളമടിച്ചു നടക്കുകയാണ്.. കയ്യിൽ പൈസ ഇലാതായപ്പോ  അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ആവശ്യപ്രകാരം തോല്കുമെന്ന് ഉറപ്പായ ഒരു കേസ് എടുക്കാൻ നിര്ബന്ധിതൻ  ആകുകയും  പക്ഷെ അതോടെ അദ്ദേഹത്തിന്റെ ജീവിതം മാറി മറയുന്നതും ആണ് കഥ ഹേതു...

കോടതിയിലെ ഓരോ സെക്കണ്ടും ഇത്രെയും ഇന്റർസെറ്റിങ് ആക്കിയ തിരക്കഥാകൃത്തിനും സംവിധാനയാകാനും ഒരു വലിയ സല്യൂട്ട്... അത്രെയും മികച്ച കൗണ്ടറുകൾ ആയിരുന്നു ചിത്രത്തിന്റെ നട്ടൽ....

പോൾ ന്യൂമാനിന്റെ ഫ്രാങ്ക് ഗാൾവിൻ ശരിക്കും തകർത്തു. .അദ്ദേഹത്തിന്റെ കാമുകി ലോറ ആയി വന്ന ചാർലെറ്റ് റാംപ്‌ലിങ്ങും സ്വന്തം വേഷം അതിഗംഭീരമാക്കി... ഇവരെ കൂടാതെ ജാക്ക് വാര്ഡന്, ജെയിംസ് മസോൺ എന്താ പറയാ സ്‌ക്രീനിൽ വന്ന ഓരോ കഥാപാത്രവും ചിത്രത്തിന്റെ മുതൽകൂട് ആയി...കട്ടക് നിൽക്കുന്ന നായകനും വില്ലൻമാരും....

ജോണി മെഡലിന്റെ പാശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ഏറ്റവും വലിയ മുതൽകൂട് ആയപ്പോൾ കോടതിയിലെ ഓരോ സെക്കൻഡും ശ്വാസം അടക്കിപ്പിടിച്ച കാണാൻ ഉള്ള വക തിരക്കഥാകൃത് ഡേവിഡ് മമേത് നമ്മുക് തരുന്നുണ്ട്....

ബാരി റീഡിന്റെ പുസ്തകത്തിന്റെ ചലച്ചിത്രആവിഷ്കാരം ആണ്  വെറും പതിനാറു മില്യൺ ബഡ്ജറ്റിൽ നിർമിച്ച അഞ്ഞൂറ് മില്ലിയനിൽ മുകളിൽ നേടിയ ഈ ചിത്രം..

ക്രിട്ടിക്സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രം അഞ്ചു അക്കാദമി അവാർഡ് നോമിനേഷനും നേടിടുണ്ട്..ബേസ്ഡ് ഫിലിം,ബേസ്ഡ് ആക്ടർ, ഡയറക്ടർ,സപ്പോർട്ടിങ് ആക്ടർ, ബേസ്ഡ് അഡാപ്റ്റഡ് സ്ക്രീൻപ്ലേയ് എന്നിവ...

ഒരിക്കലും കാണാൻ മറക്കല്ലേ....
Just watch and enjoy each and every second in COURT.....

വൽകഷ്ണം :

The doctors want to settle,
The church want to settle,
Their lawyers want to settle
and even his own clients
are desperate to settle

But Galvin is determined
to defy them all
He will try the case..

Tuesday, December 5, 2017

The Descent (Part 1 and 2) (English)




നീൽ മാർഷൽ സംവിധാനം ചെയ്ത ഈ സാഹസികത നിറഞ ചിത്രങ്ങളുടെ സീരീസിലുള്ള ഇതിലെ ആദ്യ ചിത്രം ആറു കൂട്ടുകാരികൾ ഇതേവരെ ആരും എത്തിപ്പെടാത്ത ഒരു പറ്റം ഗുഹകളിൽ എത്തിപെടുകയും അവിടെ വച്ച് കുറെ ഏറെ നരഭോജികൾ ആയ ആദിമ മനുഷ്യരുമായി അവര്ക് ഏറ്റുമുട്ടേണ്ടി വരുന്ന കഥ പറയുന്നു.

രണ്ടാം ഭാഗം ചെയ്തിരിക്കുന്നത് ആദ്യ ഭാഗത്തിന്റെ ആദ്യ ഭാഗത്തിന്റെ തിരക്കഥാകൃത് ആയ ജോണ് ഹാരിസ് ആണ്...
രണ്ടു ദിവസത്തിന് ശേഷം ആ ഗുഹകളിൽ നിന്നും രക്ഷപെട്ട സാറാഹ് സ്വന്തം ഓര്മ മുഴുവൻ നഷ്ടപെട്ട രീതിയിൽ പൊലീസിന് കിട്ടുകയും അങ്ങനെ അവർ അവളുടെ കുട്ടുകാരികളെ തേടി വീണ്ടും ആ ഗുഹകളിലേക് പോകുകയും പിന്നീട  നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച പറയുന്നു....

സാറാഹ് കാർട്ടർ ആയി അഭിനയിച്ച ശൗന മക്‌ഡൊണാൾഡ് ആണ് രണ്ടു ചിത്രങ്ങളുടെയും ഹൈലൈറ്...  മികച്ച അഭിനയമാണ്‌ അവർ കാഴ്ചവെക്കുന്നത്.കൂടാതെ നടാലിക് മെൻഡോസ, ഒലിവർ മിൽബൺ എന്നിവരും മികച്ച അഭിനയം കാഴ്ച്ചവെച്ചപ്പോൾ ആദിമമനുഷ്യാരായി വന്ന എല്ലാരും ശെരിക്കും നമ്മളെ ഞെട്ടിക്കുകയും പേടിപ്പിക്കുകയും ചെയ്യും. .

ഡേവിഡ് ജൂലിയൻ ചെയ്ത ചിത്രത്തിന്റെ സംഗീതം ചിത്രത്തിന്റെ ഹോർറോർ മോടിനു വലിയ പ്ലസ് പോയിന്റ് ആയിരുന്നു.. ശരിക്കും ചിത്രത്തിലെ  ചെറിയ ഒരു സൗണ്ട് പോലും ചിത്രത്തിന്റെ ആസ്വാദനം മികച്ചതാക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ആദ്യ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം കൊയ്തപോൾ രണ്ടാം ഭാഗം ദുരന്തം ആയി...

യു കെ ഇലെ ആശ്രിഡ്ജ് പാർകിലും ഗുഹ ഭാഗങ്ങൾ ലണ്ടനിലെ പിൻവുഡ്‌ സ്റുഡിയോസിലും,  സൂരി എന്നി സ്ഥലങ്ങളിലും ആണ് ചിത്രീകരിച്ചിട്ടുള്ളത്...

ആദ്യ ഭാഗം മികച്ച പേടിപെടുത്ത ചിത്രങ്ങളുള്ള പതിമൂന്നു ചിത്രങ്ങളുടെ കൂടെ ബ്രാവോ ഈ ചിത്രത്തെ ആദ്യം തന്നെ ഉള്പെടുത്തിട്ടുണ്ട്.. അതുപോലെ ഇതിന്റെ ലൈറ്റ് ആൻഡ് സൗണ്ട്,മികച്ച ഇരുപത് ഹോർറോർ ഫിലിംസ് ഓഫ് ദി ദീകേടെ എന്നി വിശേഷങ്ങൾക്കും ചിത്രം അതിന്റെ പേര് ചാർത്തി...  ടൈം ഔട്ടിന്റെ മികച്ച നൂറു ഹോർറോർ സിനിമകിൽ മുപ്പത്തിഒന്പതാം സ്ഥാനത്തും ഈ ചിത്രം ഉണ്ട്...

മോശമില്ലാത്ത ഒരു അനുഭവം.

Wind River (English)


ടൈലർ ഷെറിഡാനിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ  സംവിധാനം ചെയ്ത ഈ മിസ്ടറി ത്രില്ലെരിൽ ജെറെമി റണ്ണർ എലിസബത്ത് ഓൾസെൻ എന്നിവർ നായകനും നായികയും ആയി എത്തുന്നു...

ഒരു തണുപ്പ് കാലത് വിൻഡ് റിവർ ഇന്ത്യൻ റിസെർവഷനിൽ ഒരു പതിനെട്ടുകാരി നടാൽ ഹന്സണ് എന്ന പെൺകുട്ടിയുടെ ശവം കണ്ടുഏടുകയും അങ്ങനെ ആ കേസ് അന്വേഷിക്കാൻ ഫ് ബി ഐ ഏജന്റ്  ജെയിൻ ബന്നെർ വരുന്നതും അങ്ങനെ അവളുടെ മരണത്തിനു കാരണകാരെ കണ്ടുപിടിക്കുന്നതും ആണ് കഥ ഹേതു.. പക്ഷെ ചിത്രം അത് മാത്രം അല്ലെ.  അമേരികയിൽ വർഷന്തോറും കാണാനാവുന്ന പെണ്കുട്ടികൾക് വേണ്ടി ശബ്ദം ഉയർത്താനും ചിത്രത്തിലൂടെ സംവിധായകൻ ശ്രമിക്കുന്നുണ്ട്....

ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും മികച്ച പ്രതികരണം വാങ്ങിച്ചു....

അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം നടത്തിയ ചിത്രം ലയൺസ്‌‌ഗേറ്റ് കമ്പനി ആണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്..

കന്നീസ് ഫിലിം ഫെസ്റ്റിവലിൽലും നാഷണൽ ബോർഡ് ഓഫ് റെവ്യൂയുടെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം നേടിടുള്ള ചിത്രം ഒരു മികച്ച ചലച്ചിത്ര അനുഭവം ആണ്...  കാണാൻ മറക്കേണ്ട.

Monday, December 4, 2017

The Passion of the Christ (Latin/Aaramia/English)



മേൽ ഗിബ്സ്നിന്റെ സംവിധാനത്തിൽ അദ്ദേഹവും ബെനഡിക്ട് ഫിറ്റസ്ഗെറാൾഡും കുടി തിരക്കഥ എഴുതിയ ഈ ബിബ്ലിക്കൽ ഡ്രാമ ജീസസ് ക്രൈസ്റ്റിന്റെ ക്രൂസിഫിക്കേഷനിൻറെ മുൻപത്തെ  അവസാന മണിക്കൂറുകളിലൂടെ സഞ്ചരിക്കുന്നു. .

ഗെത്സെമാനിലെ കാട് നിറഞ്ഞ ആ ഉദ്യാനത്തിൽ പ്രാത്ഥിച്ചുകൊണ്ട് നിൽക്കുന്ന ജീസസിനെ തേഡി സാത്താൻ വരുന്നതും എന്നിട് മറ്റുളവ്‌രുടെ  തെറ്റുകൾക് സ്വന്തം ജീവിതം ബലി  കൊടുക്കുന്നത് ശരിയല്ല എന്ന് പറയുന്നു..

അതിനിടെ ജൂദാസ് എന്ന അദ്ദേഹത്തിന്റെ ഒരു അനുയായി മുപ്പതു വെള്ളി കാശ് വാങ്ങി അദ്ദേഹത്തിനെ ഒറ്റികൊടുക്കുന്നതും അങ്ങനെ  രാജാവിന്റെ   അംഗരക്ഷകർ അദ്ദേഹത്തെ പിടികൂടുകയും എന്നിട്ട  സൻഹെദ്രിൻ  വരെ അടിച്ചുകൊണ്ട് വരികയും ചെയ്യുന്നു .. പിന്നീട ക്രൂസിഫിക്കേഷൻ  കർമങ്ങൾ  തുടങ്ങുന്ന  അവർ ജീസസിനോട് ചെയ്യുന്ന അധര്മങ്ങളുടെ കഥ മുൻപോട്ട് പോകുകയും അവസാനം അദ്ദേഹത്തിന്റെ ഉയര്തെഴുനെല്പിൽ കഥ അവസാനിക്കുന്നു....

ജിം കാവിലിസിലിന്റെ ജീസസ് അതിഗംഭീരം ആയിരുന്നു... മാഇആ മോറെൻസ്ട്രന്സിന്റെ മേരി, ലുക്കാ ലിയോണെല്ലോയുടെ ജൂദാസ് എന്നിവരും മികച്ച അഭിനയമുഹൂർത്തകൾ ആണ് കാഴ്ചവെക്കുന്നത്.

ജീസസ് സംസാരിച്ച അരാമിയ ഭാഷയിൽ നിർമിച്ച ചിത്രം ലാറ്റിൻ, ഇംഗ്ലീഷ് ഭാഷകളിലും പുറത്തറികിട്ടുണ്ട്...

കുറെ ഏറെ കോൺട്രിവേർസിസിൽ പെട്ട ചിത്രം അതിന്റെ വിയലിൻസ് കാരണം ആൾക്കാർ ഏറ്റടുക്കാൻ ബുദ്ധിമുട്ടിയ പടം ആണ്... സെമിറ്റിക് വിരോധം പ്രചരിപ്പിച്ചു എന്ന പേരിലും ചിത്രത്തിന് കുറെ ഏറെ എതിർപ്പുകൾ നേരിടേണ്ടിവന്നിട്ടുണ്ട്....

മുപ്പത് മില്യൺ ബഡ്ജറ്റിൽ നിർമിച്ച ചിത്രം എഴുനൂറു മില്ലിയനോളം ബോക്സ് ഓഫീസിൽ നേടിടുണ്ട്... ഐക്കൺ പ്രൊഡക്ഷൻസ് നിർമിച്ച ഈ ചിത്രത്തിന്റെ സംഗീതം ജോൺ ഡെബിനിയുടെത് ആണ്...

ജീസസിനെ കുറിച്ച വിവരിച്ചിട്ടുള്ള  നാല് ക്യാനോണിക്കൽ ഗോസ്പൽ, താനഖ്, ട്രഡീഷണൽ കഥകൾ,കത്തോലിക്ക കഥകൾ, എന്നി  വിവരങ്ങളിൽ നിന്നും കിട്ടിയ അറിവ് വെച്ച് ആണ് മേൽ ചിത്രം ഒരുക്കിട്ടുള്ളത്.. .

 ഇറ്റലി,  റോം, എന്നിവടങ്ങളിൽ ചിത്രീകരിച്ച ചിത്രം ഒരു നോൺ ഇംഗ്ലീഷ് ചിത്രത്തിന് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രം എന്ന പേരിലും പ്രസിദ്ധി നേടി...

മൂന്ന് അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ചിട്ടുള്ള ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗത്തിനെ കുറിച്ച് ഒരു സംവിധാകൻ ചർച്ച തുടങ്ങി എന്ന് കേൾക്കുന്നു...  ഇതിൽ ദുഃഖ വെള്ളിമുതൽ ഈസ്റ്റർ വരെ ഉള്ള മൂന്ന് ദിവസത്തിന്റെ ദൃശ്യാവിഷ്‌കാരം  ആകുമെന്നാണ് കേൾക്കുന്നത്....
കാണാൻ മറക്കേണ്ട......

Sunday, December 3, 2017

The Skin I Live In ( Spanish)



അതിഗംഭീരം....

പെർഡോ അൽമൊഡോവറിന്റെ സംവിധാനത്തിൽ അന്റോണിയോ ബാന്ഡറാസ്,  എലീന അനായാ,  മരിസ പരേഡ്സ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ ത്രില്ലെർ തിയറി ജോൻക്യുറ്റിന്റെ "Mygale" എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരം ആണ്...

റോബർട്ട് ലെഡ്ഗാർഡ് എന്ന പ്ലാസ്റ്റിക് സെർജൻ  "ഗാൽ"എന്ന പേരിലുള്ള ഒരു കൃതിമമായ ചർമ്മം ഉണ്ടാക്കി എലികളിൽ പരീക്ഷിച്ചു മെഡിക്കൽ കൗൺസിലന് കാണിക്കുകയും പക്ഷെ അംഗീകാരം കിട്ടാതെ ആകുകയും ചെയ്യുന്നതിൽ നിന്നും തുടങ്ങുന്ന ചിത്രം അദ്ദേഹത്തിന്റെ എസ്റ്റേറ്റെലെക് ചരുങ്ങുകയും അവിടെ "വേരാ" എന്ന അയാൾ പൂട്ടിവച്ചു പരീക്ഷിച്ചു കൊണ്ട് ഒരു യുവതിലെക് തിരിയുന്നു. അവിടെ അയാൾക് ഒരു മരിലിയ എന്ന സഹായിയും ഉണ്ട്...
കഥ ഇപ്പോഴത്തെ കാലത് നിന്നും ആറു വര്ഷം പിന്നോട് സഞ്ചരിക്കുനതോട് കുടി കഥയിലെ ഏറ്റവും മികച്ച കുറെ ഞെട്ടിപ്പിക്കുന്ന ഏറെ സത്യങ്ങളുടെ ചുരുൾ അഴിയുന്നതാണ് കഥാ ഹേതു....

കഥയുടെ നട്ടൽ അന്റോണിയോ ബെൻടെറസിന്റെ ഡോക്ടർ റോബർട്ട് ലെഡ്ഗാർഡ് തന്നെ ആണ്.. അദ്ദേഹത്തെ കൂടാതെ എലീന അനായ, മരിസ പരേഡ്സ് എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തുന്നു....

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുറെ ഏറെ ഫിലിം ഫെസ്റിവലുകളിൽ മികച്ച അഭിപ്രായത്തോടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്..

ഗോയ അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയ ചിത്രം ബ്രിട്ടീഷ് അക്കാദമി അവാർഡിൽ ബേസ്ഡ് ഫിലിം നോട് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ്, ഗോൾഡൻ ഗ്ലോബ്,ഫിലിം ക്രിട്ടിക്സ് അവാർഡ്,ഫോണിസ് അവാർഡ്, സാടേൺ അവാർഡ് എന്നിങ്ങനെ കുറെ ഏറെ അവാര്ഡുകളിൽ പുരസ്കാരങ്ങൾ വാരികുട്ടിട്ടുണ്ട്... 

ആൽബർട്ടോ ഇഗ്ലേഷ്യസിന്റെ സംഗീതവും ചിത്രത്തിന്റെ ഫീലിന് ഒരു പ്രത്യേകത കൊടുത്തു... അതുകൊണ്ട് തന്നെ അദ്ദേഹം വേൾഡ് സൗണ്ട്ട്രാക്ക് അവാർഡിലെ രണ്ടായിരത്തിപത്രണ്ടിലെ ബേസ്ഡ് കമ്പോസർ ആയി തിരഞ്ഞെടുക്കപെട്ടു....

വാൽക്ഷണം:
I am Vicente

Newton ( hindi)



അടുത്ത കാലത് കണ്ട ഏറ്റവും മികച്ച ഹിന്ദി ഫിലിം..
അമിത് വി മൻസൂറിന്റെ സംവിധാനത്തിൽ രാജ് കുമാർ രോ നായകൻ ആയി എത്തിയ ഈ ചിത്രം ദൃശ്യം ഫിലിംസ് ആണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.. 

ന്യൂട്ടൺ കുമാർ എന്ന ഗവൺമെന്റ് ഉദ്യോഗസ്ഥൻ ഒരു ഛത്തിസ്ഗഢ് ഇലെ ഒരു നക്സൽവാദികൾ അടക്കിവാഴുന്ന പ്രദേശത് ഇലക്ഷന് ഡ്യൂട്ടിക് നിയമത്തിനാകുന്നു.

ഒരു മികച്ച ഇലക്ഷൻ നടത്താൻ പരിശ്രമിക്കുന്ന ന്യൂട്ടന് പക്ഷെ അവിടെ വച്ച്  തന്നെ സഹായിക്കാൻ എന്ന് പറഞ്ഞു വരന്നുവരുടെ കറുത്ത കൈകൾ അതിനു എതിരെ ആണെന്ന് മനസ്സിലാവുകയും പിന്നീട അദ്ദേഹം നടത്തുന്ന ചേർത്തുനില്പും ആണ് കഥ ഹേതു...

രാജ്‌കുമാർ റൗ യുടെ ന്യൂട്ടൺ കുമാർ അടുത്തകാലത്തു ഞാൻ കണ്ട ഏറ്റവും മികച്ച കഥാപാത്രം ആണ്..അദ്ദേഹത്തെ കൂടാതെ പങ്കജ് ത്രിപാഠി,  അഞ്ജലി പാട്ടീൽ എന്നിവരും അദ്ദേഹത്തിന്റെ കൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..

ഇർഷാദ് കാമിൽ, വരുൺ ഗവർ എന്നിവരുടെ വരികൽക് രചിതാ അറോറ,  നരേൻ ചടവകർ ഈണമിട്ട മൂന്ന് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. 

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ഈ ചിത്രത്തിനു ബോക്സ് ഓഫീസിലും മികച്ച വിജയം കൊയ്തു..  ഇന്ത്യൻ സിനിമയിലെ ഈ വര്ഷത്തെ ഏറ്റവും ലാഭകരമായ ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം.

ഈ വർഷത്തെ  ഇന്ത്യയിൽ നിന്നുമുള്ള ഒഫീഷ്യൽ ഓസ്കാർ എൻട്രി ആയ ഈ ചിത്രം ഇറാനിയൻ ചിത്രമായ "സീക്രെട് ബെലെറ്റ് " എന്ന ചിത്രവുമായി ഉള്ള സാമ്യതയുടെ പേരിൽ കുറച്ച പ്രശ്നത്തിലും ആണ്....

ബെർലിൻ ഫിലിം ഫെസ്റ്റിവൽ, ഹോങ്കോങ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ അവാർഡുകൾ കരസ്ഥമാക്കിട്ടുള്ള ഈ ചിത്രം ഇന്ത്യൻ ഗോവെർന്മെന്റിന്റെ വക ഒരു ലക്ഷം രൂപ ഗ്രാന്റ് കിട്ടിയ ആദ്യ ചിത്രവും ആയി മാറുന്നു..  കാണാൻ മറക്കേണ്ട.

Saturday, December 2, 2017

The Game (English)



ഡേവിഡ് ഫിഞ്ചർ സംവിധാനത്തിൽ Deborah  kara Unger നായകൻ ആയ ഈ ചിത്രം നിക്കോൾസ് വാൻ ഒറ്റൻ എന്ന ഇൻവെസ്റ്റ്മെന്റ് ബങ്കറുടെ  ജീവിതത്തിൽ ഒരു ദിനം നടക്കുന്ന അസ്വാഭാവികമായ കുറെ ഏറെ സംഭവങ്ങളിലൂടെ വികസിക്കുന്നു..

തന്റെ അച്ഛന്റെ നാല്പത്തിയെട്ടാം പിറന്നാളിൽ അദ്ദേഹം സ്വയം മരിക്കുന്ന കാണേണ്ടി വരുന്ന അദ്ദേഹം ആ ഓര്മകളാൽ ഇപ്പോളും പുറത്തിറങ്ങിട്ടില്ല...  അതിന്ടെ അദ്ദേഹത്തിന്റെ നാല്പത്തിയെട്ടാം പിറന്നാലിന്റെ അന്ന് അദ്ദേഹത്തിന്റെ അനിയൻ "ദി ഗെയിം" എന്ന പേരിലുള്ള ഒരു ഗിഫ്റ് വൗച്ചർ കൊടുക്കാനത്തോട് കുടി അദേഹത്തിന്റെ ജീവിതത്തിൽ പല അസ്വാഭാവികമായ കാര്യങ്ങൾ  നടക്കാൻ തുടങ്ങുന്നതും അതോടെ അദ്ദേഹം സത്യവും മിഥ്യയും തമ്മിലുള്ള വ്യത്യാസം മനസിലാവാതെ കുഴയുന്നതും ആണ് ഈ ത്രില്ലെർ ഫിലിം പറയുന്നത്...

ആൾക്കാരും ക്രിട്ടിക്‌സും ഒരുപോലെ ഏറ്റടുത്ത ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം ആയിരുന്നു..

കുറെ ഏറെ അതിഗംഭീര ത്രില്ലിംഗ് രംഗങ്ങൾ  ഉള്ള ഈ ചിത്രത്തിലെ ഒരു രംഗം മികച്ച നൂറു Scariest Movie Momentsil  നാല്പത്തിനാലാം സ്ഥാനത് എത്തീട്ടുണ്ട്..

ഒരു ഒന്നൊന്നര ത്രില്ലെർ..  കാണാൻ മറക്കേണ്ട.

Friday, December 1, 2017

Contratiempo ( the invisible guest - spanish)



വാർണർ ബ്രോതെര്സ്ഇന്റെ പ്രൊഡക്ഷനിൽ  ഓറിയോൾ പൗലോ സംവിധാനം ചെയ്ത ഈ സിനിമ ഒരു സസ്പെൻസ് ക്രൈം ത്രില്ലെർ ആണ്...

അഡ്രിയാൻ ഡോറിയ സ്വന്തം girlfriendinte  കൊലപാതക കുറ്റം ചുമത്തപ്പെട്ട നിൽക്കുന്ന ഒരു ബിസിനസ് മാന് ആണ്.. അയാളെ സഹായിക്കാൻ അയാളുടെ വക്കിൽ
ഫിലിസ് ലിവിയ ഒരു ഡിഫെൻസ് ഏട്ടനാറി ആയ വിർജീനിയ ഗുഡ്മാൻ എന്ന സ്ത്രീയെ അയാളിടെ അടുത്തേക് അയക്കുന്നതും പിന്നീട അവർ തമ്മിൽ (ഡോറിയയും വിർജീനിയയും ) ഉള്ള സംഭാഷത്തിലുടെ കഥ മുന്പോട് പോകുന്നു..

കുറെ അധികം മികച്ച മുഹൂര്തങ്ങൾക് ശേഷം കഥ അവസാനിക്കുമ്പോ ശരിക്കും കോരി തരിച്ചു പോകുന്ന ക്ലൈമാക്സ് ആണ് ഈ സിനിമയുടെ തന്നെ നട്ടൽ ....

 കാണാൻ മറക്കേണ്ട ഈ മാരക പടം...


Titanic ( English)



ലോക സിനിമയിൽ ഇത്രെയും ജനപ്രീതിയും ഇത്ര ഏറെ ഇഷ്ടമുള്ള സിനിമയുണ്ടോ എന്ന് ചോദിച്ചാ ആൾകാർ കുറച്ച കുഴയും. .

 1912 ഏപ്രിൽ 10ഇന് "The ship that will never sink" എന്ന നെറ്റിപ്പട്ടവും ചുറ്റി തന്റെ കന്നി യാത്ര സൗത്താംപ്ടണിൽ നിന്നും ന്യൂയോർക്കിലേക് തിരിച്ച ആർ എം എസ ടൈറ്റാനിക് എന്ന അകാലത് നിര്മിച്ചതിൽ വെച്ച് ഏറ്റവും വലിയ കപ്പൽ യാത്രപുറപ്പെടുമ്പോൾ ആരും ആ വലിയ ദുരന്തം സ്വപ്നം പോലും കണ്ടു കാണില്ല. .

എഡ്‌വേഡ്‌ സ്മിത്ത് എന്ന കപ്പിത്താനും അദേഹത്തിന്റെ ആൾക്കാരും യാത്ര തുടങ്ങി നാലാം ദിവസത്തെ ആ ദുരന്തത്തിൽ ഇഹലോക വാസം വിടിഞ്ഞപ്പോൾ മോർഗൻ റോബർട്സൺ എന്ന എഴുത്തുകാരനും ലോക പ്രസിദ്ധനായത് അദ്ദേഹം പോലും അറിഞ്ഞിരുന്നില്ല...  അദ്ദേഹം എഴുതിയ "futility" എന്ന പുസ്തകത്തിലെ സംഭവവികാസങ്ങൾ വർഷങ്ങൾക്കു ഇപ്പുറം ഒരു മഹാ ദുരന്തം ആയി തീരും എന്ന്..

സിനിമയിലേക് വരുമ്പോൾ അദ്ദേഹം ഈ ചിത്രത്തിന്റെ പണിപുര വർഷങ്ങൾക്കു മുൻപ് തുടങ്ങിയിരുന്നു...  ടൈറ്റാനിക് കിടക്കുന്ന ആ മടി തട്ടിൽ ഒരു യാത്ര പോയികൊണ്ട്... ആ യാത്ര അദ്ദേഹം ഒരു ഡോക്യൂമെന്ററി  ആക്കി ചിത്രം പുറത്തിറങ്ങിയ ശേഷം പ്രദര്ശിപ്പിക്കുകയുണ്ടായി. . "Ghosts of the Abyss"എന്ന പേരിൽ.. ഞാനും ആ ഡോക്യൂമെന്ററിയെ കുറിച്ച ഒരു വിശദമായ  പോസ്റ്റ്‌ ഇതേ പംക്തിയിൽ  കുറച്ച നാളുകൾക്കു മുൻപ് ഇട്ടുണ്ടായിരുന്നു.....

പാരാമൗണ്ട് പിക്ചർസും, 20th സെഞ്ച്വറി ഫോക്സും കൂടി സംയുക്ത്തമായി നിർമിച്ച ഈ ജെയിംസ് കാമറൂൺ ചിത്രം ജാക്ക്-റോസ് എന്ന ആ കപ്പലിലെ  രണ്ടു കമിതാക്കളിളുടെ ആണ് മുന്പോട് പോകുന്നത്..അവരുടെ പ്രണയത്തെ കാണിച്ചുകൊണ്ട്  സംവിധയകാൻ ചിത്രത്തിന്റെ ഭംഗി അതിഗംഭീരമായി കൂട്ടിയപ്പോൾ ലോക സിനിമയിലെ ഏറ്റവും വലിയ ദുരന്ത നായിക നായകൻ എന്ന രണ്ടുപേര് ആയി ജാക്ക് ആയി അഭിനയിച്ച ഡികാപ്രിയോയും - റോസ് ആയി അഭിനയിച്ച കാറ്റ് വിൻസ്ലെറ്റും... 

ജെയിംസ് ഹോംറിന്റെ സംഗീതം ചിത്രത്തിന്റെ ഏറ്റവും വലിയ മുതൽകൂട് ആയപ്പോൾ സെലിൻ ഡിയോൺ പാടിയ "മൈ ഹാർട്ട് വിൽ ഗോ ഓൺ " എന്ന ഗാനം ലോകത്തിന്റെ എല്ലാ കോണുകളിലും വിരഹത്തിന്റെ,  വേദനയുടെ,  നഷ്ടപ്രണയത്തിന്റെ,  ചിന്ഹമായി ഇന്നും അലയടിക്കുന്നു... ഇത് അല്ലാതെ അദേഹം നോർവെജിൻ ഗായികയായ സിസ്സേലിനെ കൊണ്ട് ചിത്രത്തിന്റെ മൂഡിന് അനുസരിച്ച ചിത്രത്തിലെ കുറെ അധികം സീനുകൾക് ബാക്ക്ഗ്രൗണ്ട് വോയിസ് സ്കോറും ചെയ്യിച്ചു..

ഇരുനൂറു മില്യൺ ബഡ്ജറ്റിൽ അത്‌വരെ ഉള്ള എല്ലാ സിനിമ സങ്കല്പങ്ങളെയും പിന്തള്ളി തീയേറ്ററുകളിൽ എത്തിയ ഈ സിനിമ പ്രദർശനം അവസാനിച്ചപ്പോ രണ്ടായിരം മില്യൺൽ അധികം ചിത്രം നേടി കഴിഞ്ഞിരുന്നു..

തന്റെ സ്വപനം യാഥാര്ഥ്യമാകാൻ സഹായിച്ച    Akademik Mstiskav Keldysh എന്ന കപ്പലിലെ കുറെ ഏറെ ആൾക്കാരെ ചിത്രത്തിലൂടെ cameo റോളിൽ അവതരിപികുണ്ട് സംവിധയകാൻ...

ആദ്യ പ്രദർശനം തൊട്ടു തന്നെ ആള്കരെയും ക്രിട്ടിക്സ്നെയും വിസ്മയിപ്പിച്ചു കൊണ്ട് തുടങ്ങിയ  ചിത്രം അതിനു മുൻപ് ആദ്യ ദിന കളക്ഷൻ നേടിയ ജെയിംസ് ബോണ്ട് ചിത്രത്തെ വളരെ ഏറെ പിന്നിലേക്കു (പതിനെട്ടു വട്ടം ) ആഞ്ഞടിച്ചു...

എ ഫ് ഐ യുഡെ മികച്ച നൂറു ചിത്രം, ത്രില്ലെർ, പാഷൻ,ഗാനങ്ങൾ,quotes,
ബേസ്ഡ് എപിക് എന്നിങ്ങനെ കുറെ ഏറെ വിശേഷണങ്ങൾക് പേര് കേട്ട ചിത്രം അവാർഡ് നിശകളിലും സ്വന്തം സാനിധ്യം വിളിചോദി..

മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ്, അക്കാദമി അവാർഡ് നേടിയ ചിത്രം മികച്ച സംവിധായകൻ,ഡ്രാമ, ഒറിജിനൽ സ്കോർ, ഒറിജിനൽ സോങ് കൂട്തേ പതിനാലു അക്കാദമി അവാർഡ് നോമിനേഷനും നേടിടുണ്ട്... ഇതിൽ പത്തിനൊന്ന് വിഭാഗങ്ങളിൽ അവാർഡുകളും കരസ്ഥമാക്കി... കിഡ്സ് ചോയ്സ് അവാർഡ്,പീപ്പിൾ ചോയ്സ് അവാറ്ഡ്, മികച്ച നടൻ,നടി എന്നിങ്ങനെ വേറെയും....

രണ്ടായിരത്തി പന്ത്രണ്ടിൽ ചിത്രത്തിന്റ ഒരു 3-ഡി വേർഷനും അദ്ദേഹം ഇറക്കി. അതും മോശമില്ലാത്തെ തന്നെ ബോക്സ് ഓഫീസിൽ വിജയം ആയി തീര്നിരുന്നു...അതുപോലെ ചിത്രതിന്റെ ഒരു ലൈവ് പെർഫോമൻസ് അദ്ദേഹം ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ നടത്തിയുന്നു..ഇവടെ ആണ് ചിത്രത്തിനെ 3-ഡി പ്രദർശനം ആദ്യമായി നടന്നത്...

ഇന്നും മനസ്സിൽ വിങ്ങലിന്റെ ഒരു ബാക്കിപത്രമായി ആ സുന്ദരിയെ ഓർത്തുകൊണ്ട്.
"My heart will go on and on"..

Best quote of the movie is by Jack Dawson
"I am the king of the world!"

Thursday, November 30, 2017

Manassariyathe



ഭാര്യയായും ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം..
ഒരു ദിവസം പുറത്തു പോയ വീട്ടിലെക് എത്തിയ്‌പോ വരുടെ വീട്ടിൽ ഒരു കൊലപതാകം നടന്നിരുന്നു.... അയാള ഒരു ദിവസം ആ ഗൃഹനാഥൻ പരസ്യമായി അയാളുടെ ഭാര്യയോട് മോശമായി പെരുമാറിയതിന് പരസ്യമായി വെല്ലുവിളിച്ചിരുന്നു.. നാട്ടുകാർ അറിഞ്ഞാൽ അവർ തന്നെ ആണ് കൊലയാളി എന്ന മുദ്രകുത്തും..
അതിൽ നിന്ന് രക്ഷപെടാൻ ആ ഗൃഹനാഥൻ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു..
സോമൻ അമ്പാട് സംവിധാനം ചെയ്ത ഈ ചിത്രം അന്ന് വലിയ പരാജയം ആയിരുന്നെങ്കിലും വർഷങ്ങൾക് ശേഷം അതെ സിനിമയിലെ രണ്ടു അഭിനേതാക്കൾ മുഖ്യ കഥാപാത്രങ്ങൾ ആയി അതെ കഥ പുതിയ രൂപത്തിൽ വീണ്ടും  വന്നപ്പോ അത ചരിത്രമായി..... 
കാണാൻ മറക്കേണ്ട ഈ മികച്ച ചിത്രം...

Focus In ( short film)



ഒരു ഹൊറൊർ ഷോർട് ഫിലിം ആയ ഈ സിനിമ സംവിധാനം ചെയ്തിട്ടുള്ളത് ഹരിചന്ദ്ര അയ്യർ ആണ്.. ഒരു വീട്ടിൽ ഒരു രാത്രി നടക്കുന്ന ഈ കഥ ശരിക്കും ഒരു ഹെഡ്സെറ്റ് വച്ച് ആസ്വദിച്ച കുറെ കൂടി നല്ല എഫ്ഫക്റ്റ് കിട്ടും.. ൧൨ മിനിറ്റ മാത്രമുള്ള ഈ സിനിമ ശരിക്കും നല്ലൊരു ത്രില്ലെർ തന്നെ ആണ്. ഭാര്യയെ വീട്ടിൽ ആകി പുറത്ത് പോകുന്ന ഭർത്താവിൽ നിന്നും തുടങ്ങുന്ന ഈ കഥ പെട്ടന്ന് തന്നെ നമ്മളെ ശ്വാസം ഡിക്കിപിടിച്ച കാണാൻ തക്ക ഉള്ള ആകുന്ന സംവിധായകന് അഭിവാദ്യങ്ങൾ..

വാൽകഷ്ണം..
പേടിച്ച പണ്ടാരം അടങ്ങി  പോയി....

Pre-historic (short film )



ദേവീദാസ് സംവിധാനം ചെയ്ത ഈ  ഷോർട് ഫിലിം ഒരു പ്ലൈനിൽ നിന്നും ആരംഭിക്കുന്നു.. അതിലത്തെ ഒരുത്തന്റെ  അപ്പൂപ്പൻ  എഴുതിവച്ച ഒരു പുസ്തകത്തെ ആസ്പദമാക്കി ഒരു ദ്വീപ് കണ്ടുപിടിക്കാൻ.. എന്താ ആ  ദ്വീപിന് ഇത്ര പ്രത്യേകത,അവിടത്തെ അദ്‌ഭുദം എന്ത്? എന്തുകൊണ്ടാണ് അയാൾ ഈ ദ്വീപിന് പറ്റി പുറത്തു പറയാതിരുന്നത് ?എന്നത്തിന്റെ ഉത്തരമാണ് ഈ കൊച്ചു ചിത്രം..

ഹോളിവുഡ് സിനിമകളിൽ കണ്ട വിഷ്വൽ ട്രീറ്റ് ഈ 13 മിനിറ്റ് മാത്രമുള്ള ഈ കൊച്ചു സിനിമയിൽ കാണാൻ സാധിക്കും... അതും ഒരു മലയാള ഷോർട് ഫിലിമിൽ ...

ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും എന്റെ കൂപ്പുകൾ... അത്രയ്കും മനോഹരമാണ് ഇതിലെ ഓരോ ഫ്രെയിംഉം ....

കാണാൻ മറക്കേണ്ട ഈ കൊച്ചു ചിത്രം ..

Reflections(short film)



ബിജോയ് നമ്പിയാരുടെ സംവിധാനത്തിൽ ലാലേട്ടൻ അഭിനയിച്ചിട്ടുള്ള ഈ ചെറു സിനിമ ഒരു ഓർമപ്പെടുത്തൽ ആണ്... നമ്മുടെ ഒക്കെ ജീവിതത്തിൽ മദ്യവും മറ്റു ലഹരി പദാർഥങ്ങളും എന്തൊക്കെ അത്യാപത്താണ് വലിച്ചു വരുത്താൻ സാധ്യത ഉള്ളത് എന്നതിന്റെ ഒരു ഓർമപ്പെടുത്തൽ..

ഒരു സൈലന്റ് മോഡിൽ എടുത്തിട്ടുള്ള ഈ സിനിമ അതിന്റെ നിശബ്ദദ തന്നെ നമ്മെ ചിന്തിപ്പിക്കത്തക്കതായി ഉണ്ട്... വെറും പത്തു മിനിറ്റിൽ വലിയൊരു സന്ദേശത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സംവിധായകൻ വിജയിച്ചു..

ലാലേട്ടനെ കൂടാതെ ജൂഹി  ബാബർ, വിദുല ഭാവി, സുനിൽ സന്താനം,അഹ്‌ലം ഖാൻ, പിന്നെ ജയ്ദീപ് പണ്ഡിറ്റും ഈ സിനിമയുടെ ഭാഗം ആകുന്നു...

കാണാൻ മറക്കേണ്ട.....

Thavidupodi jeevitham (short film)



പ്രേമം സിനിമയിലൂടെ സുപരിചതമായ ശബരീഷ് വർമയും കൂടാതെ തട്ടത്തിൻ മറയത്തിലൂടെ സുപരിചിതയായ മുസ്തഫാ എന്നാ ആഹ്മെദ് സിദ്ദിഖ കൂടി അഭിനയിച്ച ഈ ചെറു സിനിമ  സതീശൻ എന്നാ കൂട്ടുകാരന്റെ പിറനാൾ ദിനത്തിൽ ആരംഭിക്കുന്നു..പിന്നീട കഥ ഒരു ഓർമ്മക്കുറിപ്പ് ആണ് ...സതീശന്റെ ചേച്ചിയും സതീശനും കൂടി ഉള്ള ചെറിയ ഒരു ഓർമ്മക്കുറിപ്പ്.... കാണാൻ മറകേണ്ട...

https://m.youtube.com/watch?feature=youtu.be&v=DczeeJ77L2Q

Krithi (short film)



രാധിക ആപ്‌തെ നായിക ആയ വേറെ ഒരു ചെറു സിനിമ. ഒരു ഡോക്ടറും അവരുടെ സുഹൃത്തും കൂടിയുള്ള സംഭാഷണത്തിൽ തുടങ്ങുന്ന ഈ ഹിന്ദി  ഷോർട് ഫിലിം പിന്നീട അതിന്റെ വ്യത്യസ്ത തലങ്ങളിലേക് വളരുന്നു.. സ്വന്തം ഭാര്യയ്ക് അഗ്രോഫോബിയ എന്നാ അസുഖം പിടിപെട്ടു അവളെ എങ്ങനെ ചികില്സിക്കണം എന്നാ ഭര്ത്താവ്( മനോജ്‌ ബാജ്പയീ) മനസിലാക്കാൻ വരുനത്തും പിന്നെനടക്കുന്ന അവിചാരിതമായ സംഭവവികാസങ്ങളും കോർത്തിണക്കികൊണ്ട് ഉള്ള ഈ ചെറു കഥ അഹല്യ എന്നാ ചെറു ഫിലിം പോലെ തന്നെ ആസ്വദിനീയമാണ്.....
കാണാൻ മറകേണ്ട..

https://youtu.be/b5GGKuK3iEI

Kuruthi (short film)



ഒരു പഴയ മിത്തിനെ ആധാരമാക്കി സായി കൃഷ്ണൻ സംവിധാനം ചെയ്ത ഈ ഹൊറൊർ ഷോർട് ഫിലിം ഇതിന്റെ മേക്കിങ് കൊണ്ടും സംവിധാനം കൊണ്ടും ഒന്നിൻ ഒന്ന് മികച്ചതാണ്... ആ ബാക്ക് ഗ്രൗണ്ട് സ്കോർ ശരിക്കും പേടിപ്പിക്കുന്ന അന്തരീക്ഷം പ്രീയക്ഷകരിൽ എത്തിക്കാൻ വളരെ സഹായിക്കുന്നുണ്ട്... കുറച്ച സുഹുർതുകൽ ഓജ്ജോ ബോർഡിനെ കുറിച്ച സംസാരിച്ച തുടങ്ങുന്നതിൽ നിന്നും തുടങ്ങുന്ന ഈ സിനിമ പിന്നീട പ്രേതങ്ങളെ വരുത്താൻ ഉള്ള അതിലും നല്ല മാർഗം അതിൽ ഒരാൾ പറയുകയും ഒരുവൻ അത് ചെയ്തുനോക്കുന്നതിലൂടി കഥ വേറെ തലങ്ങളിൽ എത്തുകയും ചെയ്യുന്നു... ഇതിൽ പ്രവർത്തിച്ച എല്ലാവര്ക്കും എന്റെ ഹ്രിദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... കാണാൻ മറകേണ്ട.


Orma ( short film)


സോഫ്റ്റ്‌വെയർ ഫീൽഡിൽ ജോലി ചെയ്യുന്ന ദീപ്തി എന്നാ പെൺകുട്ടിയുടെ കഥ പറയുന്ന ഈ കൊച്ചു സിനിമ ഞാൻ അടക്കം ഉള്ള ആൾകാർ ദിവസവും അനുഭവിക്കുന്ന മെന്റൽ പ്രഷർഇന്റെ ദൃശ്യാവിഷ്കാരമാണ്... ദീപ്തിയുടെ ജോലി എങ്ങനെ ആണ് അവളുടെ എല്ലാ ദിവസത്തെയും ബാധിക്കുന്നു , അത് പിന്നീട ചിലപ്പോ നമ്മുടെ ഒക്കെ ജീവിതത്തിൽ എങ്ങനെ  ബാധിക്കാൻ പോകുന്നു എന്നാണു ഈ കഥയുടെ സാരം..കാണാൻ മറകേണ്ട...

വൽകഷ്ണം:
ഈ ഷോർട് ഫില്മിന്റെ സംവിധായിക ദിവ്യ എന്റെ സുഹൃത്തു ആണ്.... ചേച്ചി അടുത്ത ഒരു ഷോർട് ഫിലിം ചെയ്തുകൊണ്ട് ഇരിക്കുന്നു... എല്ലാവരും കണ്ടു നിങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ?

https://youtu.be/gLo5M5RIctY

Interview -attitude is everything( short film)


നിതീഷ് സംവിധാനം ചെയ്ത ഈ 5:30 മിനിറ്റ് ഷോർട് ഫിലിം ശരിക്കും ഒരു ചെറിയ പാഠപുസ്തകം ആണ്... നമ്മൾ എങ്ങനെ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം എന്നതിന് ഒരു ഉത്തമദാഹരണം..
ഒരു ഇന്റർവ്യൂ ഹാളിൽ കുറച്ച പേര് ഇന്റർവ്യൂവിന് വരുനതും അതിൽ.ഒരാൾ സെലക്ട്‌ ആവുന്നതും ആണ് ഈ ഷോർട്ഫില്മ കഥ..പക്ഷെ ഈ ഫിലിം കണ്ട നമ്മളിൽ ചിലർകെങ്കിലും ഇന്റർവ്യൂവിനോട് ഉള്ള ഭയം,അല്ലേൽ ഇന്റർവ്യൂ എങ്ങനെ അറ്റൻഡ് ചെയ്യണം എന്നാ നമ്മുടെ സങ്കൽപം മാറിക്കിട്ടും...
കാണാൻ മറകേണ്ട...

https://m.youtube.com/watch?feature=youtu.be&v=XUhsNIeIgpY

Dhawini (short film)



ഈ ചെറു ചിത്രം ഒരു ഓർമപ്പെടുത്തൽ ആണ് ....
നമ്മൾ തന്നെ നമ്മുടെ ജീവിതത്തിൽ എങ്ങനെ ഭഗവാൻ തന്ന ഓരോ അവയവങ്ങൾക്കും പ്രശ്നങ്ങൾ കൊണ്ടുവരുന്നു എന്നതിന്റെ ഓർമപ്പെടുത്തൽ....
ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു സംഭവം നടക്കുനതോട കൂടി ഒരു പെൺകുട്ടിയുടെ ഉള്ളിൽ വെളിച്ചം വരുന്നതാണ് കഥ ഹേതു... എല്ലാവരും മികച്ച അഭിനയം ആണ് കാഴ്ചവെക്കുന്നത് ... കാണാൻ മറക്കേണ്ട....
ദിവ്യ ചെചിയുടെ  രണ്ടാം സംവിധാന സംരംഭമായ ഈ സിനിമ എല്ലാരും കണ്ടു പ്രോത്സാഹിപ്പിക്കാൻ എല്ലാരും ഉണ്ടാവുമല്ലോ????

https://youtu.be/2754srHwHew


Moovandan ( short film )



സ്വന്തം മുത്തച്ഛന്റെ അവസാന ദിവസം കാത്തിരിക്കുന്ന ദാമ്പതികളെ തേഡി സന്തോഷ വാർത്ത എത്തുന്നു..  അദ്ദേഹം ഏതു നിമിഷവും മരിക്കാം...അങ്ങനെ അവരാ വീട്ടില്ക പോകുന്നതും പിന്നീട ആ  വീട്ടിൽ ആ ഒരു ദിവസം നടക്കുന്ന സംഭവവികാസങ്ങളും ആണ് ഈ ചെറു ചിത്രത്തിന്റെ ഇതിവൃത്തം...

ഒരു കോമഡി   ടൈപ്പിൽ എടുത്തിട്ടുള്ള ഈ ചെറുചിത്രത്തിൽ നമ്മുടെ സംവിധായകനും ഒരു വേഷം കൈകാര്യം ചെയ്യുന്നു...

ചെറിയൊരു കോൺസെപ്റ്റിന്റെ മികച്ച ആവിഷ്കാരമായ ഈ ചിത്രത്തിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാര്ക്കും എന്റെ ഹ്ര്യദയം നിറഞ്ഞ അഭിനന്ദനങ്ങൾ .....

കാണാൻ മറക്കേണ്ട.....

Bhootham (short film)








ശ്രീഹരി സംവിധാനം ചെയ്ത ഈ സിനിമ ഒരു നാട്ടിലെ എല്ലാരും ഭൂതം എന്ന് വിളികുന്ന ഒരു വിധവയും അവളുടെ മകളുടെയും കഥ പറയുന്നു...
 ആ നാട്ടിലെ തന്നെ അവളെ പണ്ടേ സ്നേഹിക്കുന്ന  ഒരാൾ ആരുടേയും ചെവി കേൾക്കാതെ അവളെ വിവാഹം ചെയ്യാൻ ഇറങ്ങുകയും പിന്നീട നടക്കുന്ന സംഭവവികാസങ്ങളും ആണ് ഈ കൊചു ചിത്രത്തിന് ഇതിവൃത്തം...
മികച്ച കാമറ വർക്ക്, സംവിധാനം കൂടാതെ അഭിനയം എല്ലാം കൊണ്ടും ഈ കൊച്ചു ചിത്രം മികച്ച വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു... എല്ലാരും കാണാൻ ശ്രമിക്കുക....


Gracy villa ( short film )



ബിനോയ് രവീന്ദ്രൻ സംവിധാനം ചെയ്ത ഈ ചെറു ഫിലിം ഒരു ത്രില്ലെർ ആണ്..

മാത്യൂസ് എന്ന ഒരാൾ കൂർഗിൽ ഉള്ള സാലി ഗ്രേസിന്റെ "ഗ്രേസ് വില്ല"  വാങ്ങാൻ വരുനത് മുതൽ തുടങ്ങുന്ന ഈ ഫിലിം പിന്നീട സാലി സ്വന്തം മകന്റെ മരണത്തെ കുറിച്ച പറയുന്നതതും അതുകൊണ്ട് വെറും മൂന്ന് ലക്ഷം വരുന്ന വില്ല ഇരുപതച് ലക്ഷത്തിനു വിക്കാനാണ് പ്ലാൻ എന്നും പറയുന്നു.. അത് സ്വത്വം മകൻ മരിച്ചത് കൊണ്ട് ആണ് എന്നും പറയുന്നു..പിന്നീട ഒരു ഫ്ലാഷ്ബാക്കിലൂടെ കഥ മുന്പോട് പോകുന്നു..പിന്നീട നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന് ഇതിവൃത്തം....
ഒരു മാസ്റ്റർ പീസ്  കഥ....കാണാൻ മറകേണ്ട...


Dhruvangal 16 ( tamil )



റഹ്മാൻ എന്നാ നടനെ മലയാളികൾ സ്നേഹിച് തുടങ്ങിട് വര്ഷാങ്ങൾ ആയെങ്കിലും അദേഹത്തിന്റെ മികച്ച പ്രകടങ്ങൾ നമ്മള്ക്ക് കാണാൻ സാധിക്കുന്നത് ഇപ്പോൾ മാത്രമാണ്‌.... മുംബൈ പൊലീസിലെ ഫാർഹാൻ, സിംഗം 2 ഇലെ തങ്കരാജ് ദാ ഇപ്പൊ ഈ സിനിമയിലെ ദീപക്... ശരിക്കും രണ്ടാം വരവ് തകർക്കുകയാണ് അദേഹം....
ദീപക് എന്നാ പോലീസ്‌കാരന്റെ അഞ്ചു വര്ഷം മുന്പ് നടത്തിയ  ഒരു കേസ് അന്വേഷണം എങ്ങനെ അയാളുടെ ജീവിതം മാറ്റി മറിച്ചു എന്നതാണ് കഥ ഹേതു..തുടക്കം മുതൽ പിടിച്ചിരുത്തുന്ന കഥ തന്നെ ആണ് ഈ സിനിമയുടെ ജീവൻ.. ഒരു ഇരുപത്തൊന്നു വയസ്സ് കാരണാണ് ഈ സിനിമ സംവിധാനം ചെയ്തത് എന്ന് അറിഞ്ഞപ്പോ "....കുട്ടിമാമ ഞാൻ ഞെട്ടിമാമ...." അടുത്ത കാലത്ത് ഇത്രെയും പെർഫെക്റ്റ്‌ ക്രൈം ത്രില്ലെർ ഞാൻ കണ്ടിട്ടില്ല... തുടക്കം മുതൽ ക്ലൂ പോലും തരാതെ കാർത്തിക്ക് നരേൻ ശരിക്കും ഞെട്ടിച്ചു..... കാണാൻ മറകേണ്ട ഈ മികച്ച ത്രില്ലെർ....

വൽകഷ്ണം:

A perfect thriller without any sign of loophole and doubt


Independence



വിനയൻ സംവിധാനം ചെയ്ത ഈ മാജിക്കൽ കോമഡി സിനിമ ഒരു റിവെന്ജ് സ്റ്റോറി ആണ്..
സ്വന്തം കുടുംബത്തെ തകർത്ത ഗോവിന്ദനെയും  കുടുംബത്തെയും തകർക്കാൻ പുറപ്പെടുന്ന രണ്ടു സഹോദരിമാരുടെ കഥ പറഞ്ഞ ഈ ചിത്രം അവർ അത് സാധിക്കാൻ നടത്തുന്ന ശ്രമങ്ങളാണ്..... അവരുടെ കൂടെ മുന്ന എന്ന മജീഷ്യനും ഉണ്ട്... മണിചേട്ടന് മുന്ന ആയി തകര്തപോൾ വാണി -ഇന്ദ്രാജാ കൂട്ടുകെട്ടും മോശമാക്കിയില്ല.... കാണാൻ മറകേണ്ട ഈ കൊച്ചു സിനിമ.


Samar ( tamil )



വിശാലും ത്രിഷയും നായകൻ നായിക ആയ ഇ ചിത്രം ഒരു കാറ്റ് ആൻഡ്‌ മൗസ് ഗെയിം ഫിലിം.ആണ്... കാമുകിയെ തേടി ബാങ്കോക്കിലേക് പോകുന്ന ശക്തി നേരിടേണ്ടിവരുന്ന കുറെ ആൾകാർ കാരണം നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് കഥയ്ക് ഇതിവൃത്തം.. ഒരു ബ്രേക്കപ്പിനു ശേഷം കാമുകിയെ കാണാൻ പോകുന്ന ശക്തി അവിടെ വച്ച് മായയെ കാണുകയും പിന്നീട വേർപിരിയും ചെയ്യുന്നു... പക്ഷെ  ശക്തിയെ അവിടെ കാത്തുനിന്നത് വേറെ ഒരു ദുരന്തം ആയിരുന്നു.. കണ്ടു തന്നെ ആസ്വദിക്കു ഈ ത്രില്ലെർ....

Jackpot



ജോമോന്റെ സംവിധാനത്തിൽ മമ്മൂട്ടി,  തേജസ്സ് കപാടിയ,  ഐശ്വര്യ,  ഗൗതമി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഗൗതം കൃഷ്ണ എന്ന കുതിരപ്പന്തയക്കാരന്റെ ( റേസ് ജോക്കി)കഥ പറയുന്നു...

ഭാര്യയുടെ മരണശേഷം പണക്കാരായ ഭാര്യവീട്ടുകാർ അവരുടെ  മകനെ കൊണ്ടുപോകുന്നതും അങ്ങനെ മകനെ കൈപ്പറ്റാൻ ഗൗതം നടത്തുന്ന ശ്രമങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം.

കന്നഡ നടൻ ആർ.എൻ.സുദർശൻ വില്ലൻ വേഷം കൈകാര്യം ചെയ്ത ചിത്രത്തിന്റെ മ്യൂസിക് ഇളയരാജയാണ് കൈകാര്യം ചെയ്തിരിക്കുന്നത്...

കഥ : ഷാജോൺ കരിയൽ
തിരക്കഥ : ടി ദാമോദരൻ

ഒരു മികച്ച ചിത്രം. കാണാൻ മറക്കേണ്ട.

Wednesday, November 29, 2017

A Few Good Men ( English )



മേൽവിലാസം എന്ന രാംദാസ് ചിത്രത്തിന് ശേഷം കാണുന്ന കോർട്ട് മാർഷൽ ചിത്രം.... 

ടോം ക്രൂയിസ് നായകൻ ആയി എത്തിയ ഈ ചിത്രം റോബ് റെയ്നർ ചിത്രത്തിൽ ടോമിനെ കൂടാതെ ജാക്ക് നിക്കോള്സണും ഡെമി മൂർയും പ്രധാനകഥാപാത്രങ്ങളെ അവതരിപികുന്നു. .

യൂ.യെസ് നാവിക സേനയിലെ ഉദ്യോഗസ്ഥരായ ടൗസോണും-ഡോനെയും അവരുടെ കൂടെ ഉള്ള വില്ലയം സാന്റിഗോ എന്ന ഉദ്യോഗസ്ഥനെ കൊന്ന കുറ്റത്തിന് കോർട്ട് മാർഷൽ നേരിടേണ്ടി വരുന്നതും അവരുടെ വകീൽ ആയി ഡാനിയൽ കാഫി വരുന്തോട് കുടി അവിടെ നടന്ന ഡോനെ പൊരുൾ അഴിയുന്നതും ആണ് കഥ ഹേതു...

ഡാനിയേൽ കഫേ എന്ന കഥാപാത്രം ആയി ടോം ക്രൂയിസ് വന്നപ്പോൾ ടൗസോൺ ആയി വോൾഫ്ഗാങ് ബോഡിസണും,  ഡോനെ ആയി ജെയിംസ് മാർഷെലും വരുന്നു..

ആരോൺ സൊർക്കിഇന്റെ പുസ്തകത്തെ ആധാരമാക്കി എടുത്ത ഈ ചിത്രത്തിന്റെ മ്യൂസിക് മാർക് ഷൈമാൻ ചെയ്തിരിക്കുന്നു... കൊളംബിയ പിക്ചർസ്‌ ആണ് വിതരണക്കാർ. .

വളരെ ചെറിയ ബഡ്ജറ്റിൽ എടുത്ത ഈ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ മികച്ച വിജയം കൊയ്തു.. .

മികച്ച ചിത്രം,സപ്പോർട്ടിംഗ് ആക്ടർ,എഡിറ്റിംഗ്, സൗണ്ട് മിക്ക്സിങ് എന്നി വിഭാഗങ്ങളിൽ അക്കാദമി അവാർഡ് നേടിയ ചിത്രം മികച്ച നൂറു ഹീറോസ് ആൻഡ് വില്ലൻ, മികച്ച കൊട്ട,  മികച്ച കോട്ടരൂം ഡ്രാമ എന്നി വിശേഷണങ്ങളിൽ  കേറീട്ടുണ്ട്. .

ക്രിറ്റസിസും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ഈ ചിത്രത്തിലെ മികച്ച കോട്ട് ആയി തിരഞ്ഞടുക്കപെട്ട നാഥാൻ ആർ ജെസ്സപ്പിന്റെ ഒരു വാക്യതൊടെ നിർത്തുന്നു....

"You can't handle the truth!"

Maravil thirivu sookshikuka


ശശികുമാർ സംവിധാനം ചെയ്ത ഈ പ്രേം നസീർ നായകൻ ആയ ഈ സിനിമ ജയദേവൻ എന്ന ഒരു തിരകഥാകൃത്തിലൂടെ വികസിക്കുന്നു...

പുതിയ സിനിമയ്ക് വേണ്ടിയുള്ള കഥ തേടി ഒരു  ഹിൽ സ്റ്റേഷനിൽ എത്തുന്ന അദ്ദേഹം അവിടത്തെ ഒരു പൈശാചികമായ വളവിനെ കുറിച്ച അറയിക്കുകയും അതിന്റെ രഹസ്യം തേഡി അദ്ദേഹം ഇറങ്ങുന്നതും ആണ് കഥ ഹേതു...

വയലാരുടെ വരികൾക് ദേവരാജൻ മാഷ് ഈണം നൽകിയ ഏഴ് പാട്ടുകളായ സമ്പന്നമായ ഈ സിനിമയിൽ നസീർ സാറെ കൂടാതെ അടൂർ ഭാസി, വിജയശ്രീ, തിക്കുറുശ്ശി എന്നിവരും പ്രധാന കഥാപാത്രങ്ങളായ് എത്തുന്നു.. കാണാൻ മറക്കേണ്ട...