ടൈലർ ഷെറിഡാനിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ മിസ്ടറി ത്രില്ലെരിൽ ജെറെമി റണ്ണർ എലിസബത്ത് ഓൾസെൻ എന്നിവർ നായകനും നായികയും ആയി എത്തുന്നു...
ഒരു തണുപ്പ് കാലത് വിൻഡ് റിവർ ഇന്ത്യൻ റിസെർവഷനിൽ ഒരു പതിനെട്ടുകാരി നടാൽ ഹന്സണ് എന്ന പെൺകുട്ടിയുടെ ശവം കണ്ടുഏടുകയും അങ്ങനെ ആ കേസ് അന്വേഷിക്കാൻ ഫ് ബി ഐ ഏജന്റ് ജെയിൻ ബന്നെർ വരുന്നതും അങ്ങനെ അവളുടെ മരണത്തിനു കാരണകാരെ കണ്ടുപിടിക്കുന്നതും ആണ് കഥ ഹേതു.. പക്ഷെ ചിത്രം അത് മാത്രം അല്ലെ. അമേരികയിൽ വർഷന്തോറും കാണാനാവുന്ന പെണ്കുട്ടികൾക് വേണ്ടി ശബ്ദം ഉയർത്താനും ചിത്രത്തിലൂടെ സംവിധായകൻ ശ്രമിക്കുന്നുണ്ട്....
ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും മികച്ച പ്രതികരണം വാങ്ങിച്ചു....
അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം നടത്തിയ ചിത്രം ലയൺസ്‌ഗേറ്റ് കമ്പനി ആണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്..
കന്നീസ് ഫിലിം ഫെസ്റ്റിവലിൽലും നാഷണൽ ബോർഡ് ഓഫ് റെവ്യൂയുടെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം നേടിടുള്ള ചിത്രം ഒരു മികച്ച ചലച്ചിത്ര അനുഭവം ആണ്... കാണാൻ മറക്കേണ്ട.

No comments:
Post a Comment