Sunday, December 3, 2017

Newton ( hindi)



അടുത്ത കാലത് കണ്ട ഏറ്റവും മികച്ച ഹിന്ദി ഫിലിം..
അമിത് വി മൻസൂറിന്റെ സംവിധാനത്തിൽ രാജ് കുമാർ രോ നായകൻ ആയി എത്തിയ ഈ ചിത്രം ദൃശ്യം ഫിലിംസ് ആണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.. 

ന്യൂട്ടൺ കുമാർ എന്ന ഗവൺമെന്റ് ഉദ്യോഗസ്ഥൻ ഒരു ഛത്തിസ്ഗഢ് ഇലെ ഒരു നക്സൽവാദികൾ അടക്കിവാഴുന്ന പ്രദേശത് ഇലക്ഷന് ഡ്യൂട്ടിക് നിയമത്തിനാകുന്നു.

ഒരു മികച്ച ഇലക്ഷൻ നടത്താൻ പരിശ്രമിക്കുന്ന ന്യൂട്ടന് പക്ഷെ അവിടെ വച്ച്  തന്നെ സഹായിക്കാൻ എന്ന് പറഞ്ഞു വരന്നുവരുടെ കറുത്ത കൈകൾ അതിനു എതിരെ ആണെന്ന് മനസ്സിലാവുകയും പിന്നീട അദ്ദേഹം നടത്തുന്ന ചേർത്തുനില്പും ആണ് കഥ ഹേതു...

രാജ്‌കുമാർ റൗ യുടെ ന്യൂട്ടൺ കുമാർ അടുത്തകാലത്തു ഞാൻ കണ്ട ഏറ്റവും മികച്ച കഥാപാത്രം ആണ്..അദ്ദേഹത്തെ കൂടാതെ പങ്കജ് ത്രിപാഠി,  അഞ്ജലി പാട്ടീൽ എന്നിവരും അദ്ദേഹത്തിന്റെ കൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..

ഇർഷാദ് കാമിൽ, വരുൺ ഗവർ എന്നിവരുടെ വരികൽക് രചിതാ അറോറ,  നരേൻ ചടവകർ ഈണമിട്ട മൂന്ന് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. 

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ഈ ചിത്രത്തിനു ബോക്സ് ഓഫീസിലും മികച്ച വിജയം കൊയ്തു..  ഇന്ത്യൻ സിനിമയിലെ ഈ വര്ഷത്തെ ഏറ്റവും ലാഭകരമായ ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം.

ഈ വർഷത്തെ  ഇന്ത്യയിൽ നിന്നുമുള്ള ഒഫീഷ്യൽ ഓസ്കാർ എൻട്രി ആയ ഈ ചിത്രം ഇറാനിയൻ ചിത്രമായ "സീക്രെട് ബെലെറ്റ് " എന്ന ചിത്രവുമായി ഉള്ള സാമ്യതയുടെ പേരിൽ കുറച്ച പ്രശ്നത്തിലും ആണ്....

ബെർലിൻ ഫിലിം ഫെസ്റ്റിവൽ, ഹോങ്കോങ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ അവാർഡുകൾ കരസ്ഥമാക്കിട്ടുള്ള ഈ ചിത്രം ഇന്ത്യൻ ഗോവെർന്മെന്റിന്റെ വക ഒരു ലക്ഷം രൂപ ഗ്രാന്റ് കിട്ടിയ ആദ്യ ചിത്രവും ആയി മാറുന്നു..  കാണാൻ മറക്കേണ്ട.

No comments:

Post a Comment