Monday, December 4, 2017

The Passion of the Christ (Latin/Aaramia/English)



മേൽ ഗിബ്സ്നിന്റെ സംവിധാനത്തിൽ അദ്ദേഹവും ബെനഡിക്ട് ഫിറ്റസ്ഗെറാൾഡും കുടി തിരക്കഥ എഴുതിയ ഈ ബിബ്ലിക്കൽ ഡ്രാമ ജീസസ് ക്രൈസ്റ്റിന്റെ ക്രൂസിഫിക്കേഷനിൻറെ മുൻപത്തെ  അവസാന മണിക്കൂറുകളിലൂടെ സഞ്ചരിക്കുന്നു. .

ഗെത്സെമാനിലെ കാട് നിറഞ്ഞ ആ ഉദ്യാനത്തിൽ പ്രാത്ഥിച്ചുകൊണ്ട് നിൽക്കുന്ന ജീസസിനെ തേഡി സാത്താൻ വരുന്നതും എന്നിട് മറ്റുളവ്‌രുടെ  തെറ്റുകൾക് സ്വന്തം ജീവിതം ബലി  കൊടുക്കുന്നത് ശരിയല്ല എന്ന് പറയുന്നു..

അതിനിടെ ജൂദാസ് എന്ന അദ്ദേഹത്തിന്റെ ഒരു അനുയായി മുപ്പതു വെള്ളി കാശ് വാങ്ങി അദ്ദേഹത്തിനെ ഒറ്റികൊടുക്കുന്നതും അങ്ങനെ  രാജാവിന്റെ   അംഗരക്ഷകർ അദ്ദേഹത്തെ പിടികൂടുകയും എന്നിട്ട  സൻഹെദ്രിൻ  വരെ അടിച്ചുകൊണ്ട് വരികയും ചെയ്യുന്നു .. പിന്നീട ക്രൂസിഫിക്കേഷൻ  കർമങ്ങൾ  തുടങ്ങുന്ന  അവർ ജീസസിനോട് ചെയ്യുന്ന അധര്മങ്ങളുടെ കഥ മുൻപോട്ട് പോകുകയും അവസാനം അദ്ദേഹത്തിന്റെ ഉയര്തെഴുനെല്പിൽ കഥ അവസാനിക്കുന്നു....

ജിം കാവിലിസിലിന്റെ ജീസസ് അതിഗംഭീരം ആയിരുന്നു... മാഇആ മോറെൻസ്ട്രന്സിന്റെ മേരി, ലുക്കാ ലിയോണെല്ലോയുടെ ജൂദാസ് എന്നിവരും മികച്ച അഭിനയമുഹൂർത്തകൾ ആണ് കാഴ്ചവെക്കുന്നത്.

ജീസസ് സംസാരിച്ച അരാമിയ ഭാഷയിൽ നിർമിച്ച ചിത്രം ലാറ്റിൻ, ഇംഗ്ലീഷ് ഭാഷകളിലും പുറത്തറികിട്ടുണ്ട്...

കുറെ ഏറെ കോൺട്രിവേർസിസിൽ പെട്ട ചിത്രം അതിന്റെ വിയലിൻസ് കാരണം ആൾക്കാർ ഏറ്റടുക്കാൻ ബുദ്ധിമുട്ടിയ പടം ആണ്... സെമിറ്റിക് വിരോധം പ്രചരിപ്പിച്ചു എന്ന പേരിലും ചിത്രത്തിന് കുറെ ഏറെ എതിർപ്പുകൾ നേരിടേണ്ടിവന്നിട്ടുണ്ട്....

മുപ്പത് മില്യൺ ബഡ്ജറ്റിൽ നിർമിച്ച ചിത്രം എഴുനൂറു മില്ലിയനോളം ബോക്സ് ഓഫീസിൽ നേടിടുണ്ട്... ഐക്കൺ പ്രൊഡക്ഷൻസ് നിർമിച്ച ഈ ചിത്രത്തിന്റെ സംഗീതം ജോൺ ഡെബിനിയുടെത് ആണ്...

ജീസസിനെ കുറിച്ച വിവരിച്ചിട്ടുള്ള  നാല് ക്യാനോണിക്കൽ ഗോസ്പൽ, താനഖ്, ട്രഡീഷണൽ കഥകൾ,കത്തോലിക്ക കഥകൾ, എന്നി  വിവരങ്ങളിൽ നിന്നും കിട്ടിയ അറിവ് വെച്ച് ആണ് മേൽ ചിത്രം ഒരുക്കിട്ടുള്ളത്.. .

 ഇറ്റലി,  റോം, എന്നിവടങ്ങളിൽ ചിത്രീകരിച്ച ചിത്രം ഒരു നോൺ ഇംഗ്ലീഷ് ചിത്രത്തിന് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രം എന്ന പേരിലും പ്രസിദ്ധി നേടി...

മൂന്ന് അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ചിട്ടുള്ള ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗത്തിനെ കുറിച്ച് ഒരു സംവിധാകൻ ചർച്ച തുടങ്ങി എന്ന് കേൾക്കുന്നു...  ഇതിൽ ദുഃഖ വെള്ളിമുതൽ ഈസ്റ്റർ വരെ ഉള്ള മൂന്ന് ദിവസത്തിന്റെ ദൃശ്യാവിഷ്‌കാരം  ആകുമെന്നാണ് കേൾക്കുന്നത്....
കാണാൻ മറക്കേണ്ട......

No comments:

Post a Comment