ഗൗരവ് നാരായണന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ ഉദയനിധി സ്റ്റാലിൻ - മഞ്ജിമ ചിത്രം മധുസൂദനൻ എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീരുടെ ജീവിതത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങളുടെ സഞ്ചരിക്കുന്നു..
ട്രെയ്‌റ്റർ എന്ന അമേരിക്കൻ സ്പൈ ചിത്രതിനെ ആസ്പദമാക്കി എടുത്ത ഈ ചിത്രം ചോട്ടാ എന്ന റ്റ്രോറിസ്റ് ഭാരത്തിലെ പല പ്രശേങ്ങളും തകർക്കാൻ പദ്ദതി ഇടുന്നതും അങ്ങനെ അയാളും സംഘവും ചെന്നൈയിൽ എത്തുന്നതോട്ക്കൂടി മധുവിന്റെ ജീവിതവും മാറി മറിയുന്നതും അദ്ദേഹം പല പ്രശ്നങ്ങളിലും ചെന്നു എത്തി അവിടെന്നു എങ്ങനെ രക്ഷപെടുന്നു എന്നൊക്കെ ആണ് ചിത്രം പറയുന്നത്....
ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രം ക്രിട്ടിക്‌സും ആൾക്കാരും ഒരുപോകെ ഏറ്റടുത്ത ചിത്രം ആണ്.. ലൈക്ക പ്രഡക്ഷൻസ് പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം റെഡ് ജിൻറ് മൂവീസ് ആണ് ഡിസ്ട്രിബ്യുട്ട ചെയ്തിരിക്കുന്നത്...
ഡി ഇമ്മാൻ ചെയ്ത ഗാനങ്ങളും അതുപോലെ റിച്ചാർഡിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മികച്ച മുതൽകൂട് ആയപ്പോൾ ഈ വര്ഷം ഞാൻ കണ്ട ഏറ്റവും മികച്ച തമിഴ് ചിത്രങ്ങളിൽ ഒന്നാണ് ഇത്.. കാണാൻ മറക്കേണ്ട...

No comments:
Post a Comment