മാസ്റ്റർ ക്രഫ്റ്സ്മാൻ മണിരത്നവും കംപ്ലീറ്റ് ആക്ടർ ലാലേട്ടനും ലോക സുന്ദരി ഐശ്വര്യയും കൂടെ പ്രകാശ് രാജ്ഉം കൂടെ ഒന്നിച്ചപ്പോ പിറന്ന അദ്‌ഭുദ ചിത്രം..
തമിഴ് പൊളിറ്റിക്‌സും സിനിമയും ഒന്നിച്ചപ്പോൾ തമിഴ് ചരിത്രമേ മാറിയ കഥയുടെ ദൃശ്യാവിഷ്‌കാരം ആയ ഈ ചിത്രം എം ജി ആർ ഉം കരുണാനിധിയും കൂടാതെ ജയലളിതയും തമ്മിൽ ഉണ്ടായിരുന്ന മികച്ച സുഹൃത്ബന്ധത്തിന്റെ സംവിധായകന്റെ പ്രണാമം ആണ്....
ആനന്ദൻ എന്ന നാടകനാടൻ സിനിമയിൽ കേറിപ്പറ്റാന് നടക്കുന്ന കാലത്തിനു നിന്നും തുടങ്ങുന്ന ചിത്രം അതിനിടെ അദ്ദേഹം തമിഴ്‌സിൽവൻ എന്ന എഴുത്തുകാരനുമായി സൗഹൃദം സ്ഥാപിക്കുന്നതിലൂടെ അവർ തമ്മിൽ ഉള്ള മാസ്മരിക ഐക്യത്തിന്റെ കഥ തുടങ്ങുന്നതും പിന്നീട നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത്..
ആനന്ദൻ ആയി ലാലേട്ടനും തമിഴ്‌സിൽവൻ ആയി പ്രകാശ് രാജും ആരാ മികച്ച പ്രകടം എന്ന് പറയാൻ പറ്റാത്ത വിധം ആ വേഷങ്ങൾ തിമിർത്തു ആടിയപ്പോൾ ഇന്ത്യൻ സിനിമയുടെ പുതു ചരിത്രം തന്നെ തുടങ്ങുകയായിരുന്നു..ലോക സുന്ദരി ഐശ്വര്യയിലൂടെ.. തന്റെ ആദ്യ ചിത്രത്തിൽ തന്നെ പുഷ്പവല്ലി-കല്പന എന്നി ഇരട്ട റോൾ ചെയ്തുകൊണ്ട്....
ഇവരെ കൂടാതെ രേവതി, ഗൗതമി,തബു, നാസ്സർ എന്നിങ്ങനെ ആ സമയത്തെ കുറെ ഏറെ പ്രസിദ്ധരും ചിത്രത്തിൽ അവരുടെ സാന്നിധ്യം അറയിച്ചിട്ടുണ്ട്...
പൊളിറ്റിക്കൽ പ്രഷർ കുറെ ഏറെ ഉണ്ടായിരുന്ന ചിത്രം ആ സമയത് കുറെ ഏറെ വിവാദങ്ങളിൽ അകപ്പെട്ടു തീയേറ്ററുകയിൽ പരാജയം ആയിരുന്നു എന്ന കേട്ടിട്ടുണ്ട്.. പക്ഷെ പിന്നെ നടന്നത് ചരിത്രം....
മണിരത്നത്തിന്റെ തന്നെ മദ്രാസ് ടാക്കിസ് വിതരണം നടത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനും മ്യൂസിക് എ ർ റഹ്മാനും ആണ്...
വൈരമുത്തു എഴുതിയ ഏഴ് ഗാനങ്ങൾ ഉള്ള ചിത്രത്തിൽ കര്ണാടിക്, ജാസ്,തമിഴ് ഫോളിക് എന്നിങ്ങനെ കുറെ ഏറെ പരീക്ഷണ സംഗീതം റഹ്മാൻ ചിത്രത്തിന് ചെയ്തിട്ടുണ്ട്.. അതുകൊണ്ട് തന്നെ ചിത്രത്തിലെ എല്ലാ ഗാനങ്ങളും എന്നും മനസ്സിൽ തങ്ങി നിൽക്കുന്നതും.... ആയിരത്തിൽ നാൻ ഒരുവൻ, കണ്ണായി കാട്ടികൊലത്തെ, നറുമുഖയെ എന്നി ഗാനങ്ങൾ ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഉണ്ട്....
തമിഴിൽ റിലീസ് ചെയ്ത ചിത്രം മലയാളത്തിലും തെലുഗിലും റിലീസ് ചെയ്തിട്ടുണ്ട്....തീയേറ്ററിൽ പരാജയം മണത്ത ചിത്രം പക്ഷെ ക്രിട്ടിസിന്റെ ഇടയിൽ മികച്ച ചിത്രം ആയി.
ടോറോന്റോ ഫിലിം ഫെസ്റ്റിവൽ,ബെൽഗ്രേഡ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രം രണ്ടു നാഷണൽ ഫിലിം അവാർഡും കരസ്ഥമാക്കിട്ടുണ്ട്... 2012ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സൈറ്റ് ആൻഡ് സൗണ്ട്
നടത്തിയ പൊള്ളിൽ ലോകത്തെ തന്നെ ഇന്നുവരെ ഇറങ്ങിയ ഏറ്റവും മികച്ച ആയിരം ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രത്തെ തിരഞ്ഞെടുത്തിട്ടുണ്ട്...
ദേശിയ തലത്തിൽ മികച്ച സപ്പോർട്ടിങ് ആക്ടർ, മികച്ച ഛായാഗ്രഹണം, അതുപോലെ ഫിലിം ഫെയർ എന്നി അവാർഡുകളും നേടിയ ചിത്രത്തിന്റെ
പിന്നാമ്പുറങ്ങളിൽ കേട്ട ഒരു വാർത്തയോട് കുടി ഞാൻ അവസാനിപ്പിക്കുന്നു...
ഈ ചിത്രത്തിന്റെ മികച്ച നടനുള്ള ദേശിയ അവാർഡ് നിർണയവേളയിൽ മണിരത്നവും ഉണ്ടായിരുന്നു.. മോഹൻലാൽ ആണോ അതോ പ്രകാശ് രാജ് ആണോ ഇതിലെ പ്രധാന നടൻ എന്ന് ജൂറി ചോദിച്ചപ്പോ ഈ ചിത്രത്തിൽ മികച്ച നടൻ അല്ല നടമാർ ആണ് ഉള്ളത് എന്ന് മണി സാർ പറയുകയും അങ്ങനെ ലാലേട്ടനെ ഒഴിവാക്കി പ്രകാശ് രാജിന് സപ്പോർട്ടിങ് ആക്ടർ അവാർഡ് കൊടുക്കുകയും ആയിരുന്നുവത്രെ.....

No comments:
Post a Comment