Tuesday, December 19, 2017

Theeram



അൻസാർ താജുദീൻ തിരക്കഥ എഴുതി ഷഹീദ് അറഫാത് സംവിധാനം ചെയ്ത ഈ ചിത്രം അലി എന്നാ ഓട്ടോ ഡ്രൈവറുടെ ജീവിതത്തിൽ  നടക്കുന്ന സംഭവവികാസങ്ങളുടെ നേർ ചിത്രം ആണ്...

സുഹ്‌റ എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആയ അവന്റെ ജീവിതത്തിലേക്ക് അവന്റെ പഴയകാലം വീണ്ടും തിരിച്ചു വരുന്നതോട് കുടി അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്നു.....

അലി ആയി പ്രണവ് രതീഷും സുഹ്‌റ ആയി മാറിയ ജോണും തരക്കേടില്ലാത്ത അഭിനയം കാഴ്ച്ചവെച്ചപ്പോൾ ടിനി ടോമിന്റെ വില്ലൻ കഥാപാത്രം ശരിക്കും അദ്‌ഭുടപെടുത്തി.... .

അഫ്സർ യൂസുഫിന്റെ ഗാനങ്ങളും ഗൗതം ശങ്കറിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കുട്ടുന്നുണ്ട്....  മോശമില്ലാത്ത ഒരു സിനിമ അനുഭവം....

No comments:

Post a Comment