ഗംഭീരം അതിഗംഭീരം... Sidney Lumet സംവിധാനം ചെയ്ത ഈ കോർട്ട് ഡ്രാമയെ കുറിച്ച എന്ത് പറയണം എന്നതിന് വാക്കുകൾ കിട്ടുന്നില്ല....
The Court vs Galvin എന്ന് പറഞ്ഞു തുടങ്ങണം ഈ ചിത്രത്തെ പറ്റി.... കാരണം മരണത്തോട് ഇഞ്ചിഞ്ചായി പോരാടുന്ന ഒരു പെൺകുട്ടിയുടെ നീതിക് വേണ്ടി സ്വന്തം ജീവിതം വച്ച് പോരാടിയ ഒരു വക്കിലിന്റെ കഥയാണ് ഈ ചിത്രം...
വർഷങ്ങൾക് മുൻപ് ഒരു കേസിനെ താറുമാറു ആക്കിയ പ്രശനത്തിൽ ഇരിക്കുന്ന ഫ്രാങ്ക് ഗാൾവിൻ എന്ന വക്കിൽ ഇപ്പോൾ വെള്ളമടിച്ചു നടക്കുകയാണ്.. കയ്യിൽ പൈസ ഇലാതായപ്പോ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ആവശ്യപ്രകാരം തോല്കുമെന്ന് ഉറപ്പായ ഒരു കേസ് എടുക്കാൻ നിര്ബന്ധിതൻ ആകുകയും പക്ഷെ അതോടെ അദ്ദേഹത്തിന്റെ ജീവിതം മാറി മറയുന്നതും ആണ് കഥ ഹേതു...
കോടതിയിലെ ഓരോ സെക്കണ്ടും ഇത്രെയും ഇന്റർസെറ്റിങ് ആക്കിയ തിരക്കഥാകൃത്തിനും സംവിധാനയാകാനും ഒരു വലിയ സല്യൂട്ട്... അത്രെയും മികച്ച കൗണ്ടറുകൾ ആയിരുന്നു ചിത്രത്തിന്റെ നട്ടൽ....
പോൾ ന്യൂമാനിന്റെ ഫ്രാങ്ക് ഗാൾവിൻ ശരിക്കും തകർത്തു. .അദ്ദേഹത്തിന്റെ കാമുകി ലോറ ആയി വന്ന ചാർലെറ്റ് റാംപ്‌ലിങ്ങും സ്വന്തം വേഷം അതിഗംഭീരമാക്കി... ഇവരെ കൂടാതെ ജാക്ക് വാര്ഡന്, ജെയിംസ് മസോൺ എന്താ പറയാ സ്‌ക്രീനിൽ വന്ന ഓരോ കഥാപാത്രവും ചിത്രത്തിന്റെ മുതൽകൂട് ആയി...കട്ടക് നിൽക്കുന്ന നായകനും വില്ലൻമാരും....
ജോണി മെഡലിന്റെ പാശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ഏറ്റവും വലിയ മുതൽകൂട് ആയപ്പോൾ കോടതിയിലെ ഓരോ സെക്കൻഡും ശ്വാസം അടക്കിപ്പിടിച്ച കാണാൻ ഉള്ള വക തിരക്കഥാകൃത് ഡേവിഡ് മമേത് നമ്മുക് തരുന്നുണ്ട്....
ബാരി റീഡിന്റെ പുസ്തകത്തിന്റെ ചലച്ചിത്രആവിഷ്കാരം ആണ് വെറും പതിനാറു മില്യൺ ബഡ്ജറ്റിൽ നിർമിച്ച അഞ്ഞൂറ് മില്ലിയനിൽ മുകളിൽ നേടിയ ഈ ചിത്രം..
ക്രിട്ടിക്സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രം അഞ്ചു അക്കാദമി അവാർഡ് നോമിനേഷനും നേടിടുണ്ട്..ബേസ്ഡ് ഫിലിം,ബേസ്ഡ് ആക്ടർ, ഡയറക്ടർ,സപ്പോർട്ടിങ് ആക്ടർ, ബേസ്ഡ് അഡാപ്റ്റഡ് സ്ക്രീൻപ്ലേയ് എന്നിവ...
ഒരിക്കലും കാണാൻ മറക്കല്ലേ....
Just watch and enjoy each and every second in COURT.....
വൽകഷ്ണം :
The doctors want to settle,
The church want to settle,
Their lawyers want to settle
and even his own clients
are desperate to settle
But Galvin is determined
to defy them all
He will try the case..

No comments:
Post a Comment