ഒരു റിയൽ ലൈഫ് കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കുക എന്നത് ഒരു സംവിധായകനും നടനും സംബന്ധിച്ച കുറച്ച കഷ്ടമുള്ള കാര്യം ആണ്... ആ ഒരു വിഭാഗത്തിൽ അടുത്തിടെ വന്ന ഈ കാർത്തി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനോത് ആണ്..
തമിഴ്നാട് ചരിത്രത്തിലെ ഏറ്റവും വലിയ കേസുകളിൽ ഒന്നായ ഓപ്പറേഷൻ ബവേറിയ എന്ന കേസിനു ആസ്പദമാക്കി എടുത്ത ഈ ചിത്രം ഡ്രീം വാരിയർ പിക്ചർസ് ആണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്...
ഒരു പോലീസ് സ്റ്റേഷനിൽ ഉള്ള പഴയ റെക്കോർഡ്‌സുകൾ ഡിജിറ്റൽ ഫോര്മാറ്റിലേക് ആകാൻ നിയോഗിക്കപ്പെടുന്ന ഒരു പോലീസ് ഓഫീസർ അവിട വച്ച് വർഷങ്ങൾക് മുൻപ് നടന്ന ഒരു കേസിനെ കുറിച്ച അറിയുകയും അങ്ങനെ അദ്ദേഹം ആ കേസ് അന്വേഷിച്ച ധീരൻ എന്ന പോലീസ് ഓഫീസറെ തേടി എത്തുകയും ചെയ്യുന്നതോട് കുടി തുടങ്ങുന്ന ചിത്രം ധീരന്റേയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും വർഷങ്ങൾ നീണ്ട ഒരു പോരാട്ടത്തിന്റെ കഥ പറഞ്ഞുതരുന്നു..
കാർത്തി എന്ന നടന്റെ മാസ്മരിക പ്രകടനം തന്നെ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്... കുറെ ഏറെ പാവങ്ങളെ കൊന്നുഒടുക്കിയ ലോറി ഗാങിനെ പിടിക്കാൻ നിയോഗിക്ക പെടുന്ന ധീരനും അദ്ദേഹത്തിന്റെ സഹപ്രവർത്തരുടേയും കഥ അതിമനോഹരമായി തന്നെ സംവിധായകൻ നമ്മൾക്കു പറഞ്ഞു തരുന്നു..
സത്യൻ സൂരന്യന്റെ ഛായാഗ്രഹം ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആയപ്പോ ജിബ്രാൻ ഈണമിട്ട ഗാനങ്ങൾ എല്ലാം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്..
ചിത്രത്തിൽ കാണുന്ന പല സീനുകളും യഥാർത്ഥത്തിൽ നടന്നതാണ് എന്ന അറയുമ്പോ വി സിതന്നാണ് എന്ന പൊലിസ് ഓഫീസറുടെ "കാവൽ പുലൻ വിസാരണൈ" എന്ന പുസ്തകം അദ്ദേഹത്തിന് ഈ ചിത്രത്തിന്റെ നിർമാണത്തിൽ സഹായകരമായി...
ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റെടുത്ത ഈ ചിത്രം ഒരു പോലീസ്കാരന്റെ ജീവിതത്തിന്റെ നേര്കാഴ്ചയാണ് എന്ന് വിശ്വസിക്കുക പ്രയാസം.. അത്രെയും മനോഹരം.. കാണാൻ മറക്കേണ്ട.

No comments:
Post a Comment