Tuesday, December 5, 2017

The Descent (Part 1 and 2) (English)




നീൽ മാർഷൽ സംവിധാനം ചെയ്ത ഈ സാഹസികത നിറഞ ചിത്രങ്ങളുടെ സീരീസിലുള്ള ഇതിലെ ആദ്യ ചിത്രം ആറു കൂട്ടുകാരികൾ ഇതേവരെ ആരും എത്തിപ്പെടാത്ത ഒരു പറ്റം ഗുഹകളിൽ എത്തിപെടുകയും അവിടെ വച്ച് കുറെ ഏറെ നരഭോജികൾ ആയ ആദിമ മനുഷ്യരുമായി അവര്ക് ഏറ്റുമുട്ടേണ്ടി വരുന്ന കഥ പറയുന്നു.

രണ്ടാം ഭാഗം ചെയ്തിരിക്കുന്നത് ആദ്യ ഭാഗത്തിന്റെ ആദ്യ ഭാഗത്തിന്റെ തിരക്കഥാകൃത് ആയ ജോണ് ഹാരിസ് ആണ്...
രണ്ടു ദിവസത്തിന് ശേഷം ആ ഗുഹകളിൽ നിന്നും രക്ഷപെട്ട സാറാഹ് സ്വന്തം ഓര്മ മുഴുവൻ നഷ്ടപെട്ട രീതിയിൽ പൊലീസിന് കിട്ടുകയും അങ്ങനെ അവർ അവളുടെ കുട്ടുകാരികളെ തേടി വീണ്ടും ആ ഗുഹകളിലേക് പോകുകയും പിന്നീട  നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച പറയുന്നു....

സാറാഹ് കാർട്ടർ ആയി അഭിനയിച്ച ശൗന മക്‌ഡൊണാൾഡ് ആണ് രണ്ടു ചിത്രങ്ങളുടെയും ഹൈലൈറ്...  മികച്ച അഭിനയമാണ്‌ അവർ കാഴ്ചവെക്കുന്നത്.കൂടാതെ നടാലിക് മെൻഡോസ, ഒലിവർ മിൽബൺ എന്നിവരും മികച്ച അഭിനയം കാഴ്ച്ചവെച്ചപ്പോൾ ആദിമമനുഷ്യാരായി വന്ന എല്ലാരും ശെരിക്കും നമ്മളെ ഞെട്ടിക്കുകയും പേടിപ്പിക്കുകയും ചെയ്യും. .

ഡേവിഡ് ജൂലിയൻ ചെയ്ത ചിത്രത്തിന്റെ സംഗീതം ചിത്രത്തിന്റെ ഹോർറോർ മോടിനു വലിയ പ്ലസ് പോയിന്റ് ആയിരുന്നു.. ശരിക്കും ചിത്രത്തിലെ  ചെറിയ ഒരു സൗണ്ട് പോലും ചിത്രത്തിന്റെ ആസ്വാദനം മികച്ചതാക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ആദ്യ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം കൊയ്തപോൾ രണ്ടാം ഭാഗം ദുരന്തം ആയി...

യു കെ ഇലെ ആശ്രിഡ്ജ് പാർകിലും ഗുഹ ഭാഗങ്ങൾ ലണ്ടനിലെ പിൻവുഡ്‌ സ്റുഡിയോസിലും,  സൂരി എന്നി സ്ഥലങ്ങളിലും ആണ് ചിത്രീകരിച്ചിട്ടുള്ളത്...

ആദ്യ ഭാഗം മികച്ച പേടിപെടുത്ത ചിത്രങ്ങളുള്ള പതിമൂന്നു ചിത്രങ്ങളുടെ കൂടെ ബ്രാവോ ഈ ചിത്രത്തെ ആദ്യം തന്നെ ഉള്പെടുത്തിട്ടുണ്ട്.. അതുപോലെ ഇതിന്റെ ലൈറ്റ് ആൻഡ് സൗണ്ട്,മികച്ച ഇരുപത് ഹോർറോർ ഫിലിംസ് ഓഫ് ദി ദീകേടെ എന്നി വിശേഷങ്ങൾക്കും ചിത്രം അതിന്റെ പേര് ചാർത്തി...  ടൈം ഔട്ടിന്റെ മികച്ച നൂറു ഹോർറോർ സിനിമകിൽ മുപ്പത്തിഒന്പതാം സ്ഥാനത്തും ഈ ചിത്രം ഉണ്ട്...

മോശമില്ലാത്ത ഒരു അനുഭവം.

No comments:

Post a Comment