Thursday, December 7, 2017

Neyyandi (Tamil)



എ സർകുനം തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ധനുഷ് ചിത്രം മലയാളികൽക് എന്നും പ്രിയപ്പെട്ട രാജസേനൻ -ജയറാം ചിത്രം മേലേപ്പറമ്പിൽ ആൺവീടിന്റെ തമിഴ് പതിപ്പ് ആണ്.

ചിന്ന വനരോജാ എന്ന പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആകുകയും അങ്ങനെ വനരോജയുടെ അച്ഛന്റെ കണ്ണുവെട്ടിച്ച ചിന്ന അവളെ സ്വന്തം വീട്ടിൽ കൊണ്ടുവരികയും ചെയ്യുന്നു..  പക്ഷെ ചേട്ടന്മാരുടെ കല്യാണം കഴിയാത്ത കാരണം അവനു വനരോജയെ വീട്ടിലെ വേലക്കാരി ആകേണ്ടി വരുന്നതും പിന്നീട നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം.. 

ചിന്നവണ്ട് ആയി ധനുഷും വനരോജാ ആയി നസ്രിയയും വേഷമിട്ട ചിത്രം മലയാള സിനിമയുടെ ഏറ്റവും മോശം പകർപ്പ് ആയി ആണ് എനിക്ക് തോന്നിയത്.

നസ്രിയയുമായി ബന്ധപെട്ടു കുറച്ച പ്രശ്ങ്ങൾ ഉണ്ടായ ഈ ചിത്രം അവരെ തമിഴ് സിനിമയിൽ നിന്നും ബാൻ ചെയ്യുന്ന വരെ കാര്യങ്ങൾ കൊണ്ട് എത്തിച്ചു എന്നാണ് ആ കാലം കേട്ടിരുന്നത്... അതുപോലെ ചിത്രത്തിന്റെ കോപ്പിറൈറ്റിനെ ചൊല്ലിയും ചില പ്രശ്ങ്ങൾ അന്നേരം കേട്ടിരുന്ന്‌...

ജിബ്രാന്റെ കോമ്പോസിഷനാൽ വന്ന ആറ് ഗാനങ്ങളിൽ ധനുഷ് പാടിയ ടെഡി ബിയർ എന്ന് തുടങ്ങുന്ന ഗാനം അകാലത് കുറച്ച ഓളം ഉണ്ടാക്കിയ ഗാനം ആയി മാറി... ബാക്കി എല്ലാം ഒന്നിനും കൊള്ളാത്തതും... 

മിക്കതും നെഗറ്റീവ് റിവ്യൂസ് കിട്ടിയ ചിത്രം ബോക്സ് ഓഫീസിൽ ദുരന്തം ആയി.. വെറും നസ്രിയ മാത്രം ഉണ്ടായത് കൊണ്ട് ചിത്രം കാണാൻ പറ്റും അല്ലാണ്ട് ചിത്രം അഞ്ചു പൈസക്ക് കൊള്ളില്ല എന്നായിരുന്നു ക്രിട്ടിൿസിന്റെ വാദം...

ഒരു വട്ടം കണ്ടിരികം...

No comments:

Post a Comment