ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ രണ്ടാം ലോക മഹായുദ്ധനിന്റെ ഏറ്റവും വലിയ ഒഴിപ്പിക്കൽ ആയ ജർമനിയിലെ ഡങ്കരിക് ഒഴിപ്പിക്കലിനെ പ്രധാന തീം ആക്കി എടുത്ത ചിത്രം കര, വെള്ളം പിന്നെ വായു എന്നി വിഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നു..
1940യിൽ നടക്കുന്ന ഈ ചിത്രം നോളന്റെ കയ്യൊപ്പു പതിഞ്ഞ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്.. വാർണർ ബ്രോതെര്സ് പ്രൊഡ്യൂസ് ചെയ്ത ഈ നൂറു കോടിക് അടുത്ത് ഉള്ള ചിത്രം ബോക്സ് ഓഫീസിൽ അഞ്ഞൂറ് കോടിയിൽ അധികം ഇതേവരെ നേടി കഴിഞ്ഞു.. വാർണർ ബ്രോതെര്സ് അല്ലാതെ അമേരിക്കൻ, ഫ്രഞ്ച്, ബ്രിട്ടീഷ്, ഡച്ച് ഉം ചിത്രത്തിന് പണം ഇറക്കിട്ടുണ്ട്...
യഥാർത്ഥ ഡങ്കിരിക് തന്നെ ചിത്രീകരണം ചെയ്ത ഈ ചിത്രം ഇവിടം വേറെയും കുറെ ഏറെ സ്ഥങ്ങളിൽ ചിത്രികരിച്ചിട്ടുണ്ട്. .
ആൾക്കാരും ക്രിട്ടിക്‌സും ഒരുപോലെ ഏറ്റടുത്ത ചിത്രം എഴുപതിയഞ്ചാം ഗോൾഡൻ ഗ്ലോബിൽ മികച്ച ചിത്രം,സംവിധാനം, ഒറിജിനൽ സ്കോർ എന്നിവിഭാഗങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.. .
സംഭാഷണങ്ങൾ വളരെ വിരളമായ ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റിനെകാളും അദ്ദേഹം ഊന്നൽ കൊടുത്തത് ഇതിന്റെ മേക്കിങ്ങിനെ ആയിരുന്നു... " സ്നോബോൾ എഫ്ഫക്റ്റ്" എന്ന ആശയത്തെ കൂടുതൽ ഓങ്ങി എടുത്ത ചിത്രം ജോഷുവ ലെവീനിൻ എന്ന ഹിസ്റ്റോറിയണിന്റെ സഹായത്തോടെ ആണ് അദ്ദേഹം രചിച്ചത്...
ഹാൻസ് സിമ്മെറിന്റെ സംഗീതവും,ഹോയ്‌റെ വാൻ ഹോയ്‌റ്റമ്മയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂട്ടിയപ്പോൾ ഈ വര്ഷം ഞാൻ കണ്ടത്തിൽ വച്ച് ഏറ്റവും മികച്ച ചിത്രമായി ഇത് മാറുന്നു.... ഒരു മികച്ച ദൃശ്യാനുഭവം.

No comments:
Post a Comment