ഡിക്ക് കിംഗ് സ്മിത്തിന്റെ "ദി വാട്ടർ ഹോഴ്സ്" എന്ന പുസ്തകത്തെ ആസ്പദമാക്കി റോബർട്ട് നെൽസന്റെ തിരക്കഥയിൽ ജയ് റസ്സൽ സംവിധാനം ചെയത ഫാന്റസി ചിത്രം ആങ്‌സ് മക്മറൗ എന്ന പത്തുവയസുകാരന്റെയും ഒരു കടൽ കുതിരയുടെയും മാസ്മരിക സ്നേഹത്തിന്റെ കഥ പറയുന്നു....
സ്കോട്ലൻഡിലെ ഒരു ബാറിൽ വച്ച് ഒരു അമേരിക്കൻ ടൂറിസ്റ്റ് സംഘം ഒരു കടൽ കുതിരയുടെ ചിത്രം കാണുകയും അത് വെറും തട്ടിപ് ആണെന്ന് കുശു കുശുകുകയും കേൾക്കുന്ന ഒരു വൃദ്ധൻ ആ ചിത്രം സത്യം ആണെന്നും അത് താൻ എടുത്തതാണ് എന്നുന്നവരെ അറയിക്കുകയും ചെയുന്നു.. അതു കേട്ട അവിടെ ഉള്ള ആൾക്കാരുടെ ആവശ്യപ്രകാരം ആ വൃദ്ധൻ പറയുന്നതോട് കുടി ചിത്രം മികച്ച ഒരു കഥയിലേക് കടക്കുകയും മനുഷ്യനും മൃഗങ്ങങ്ങളും തമ്മിൽ ഉള്ള സ്നേഹത്തിന്റെ,പകയുടെ, മനുഷ്യന്റെ ക്രൂരതയുടെ പുതിയ തീരങ്ങൾ തുറന്നു തരുന്നതും ആണ് കഥ ഹേതു..
അലക്സ് ഏറ്റാൽ എന്ന കുട്ടിയുടെ ആങ്‌സ് എന്ന കഥാപാത്രം തന്നെ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്.. അദ്ദേഹത്തെ കൂടാതെ ബ്രെയിൻ കോക്സ്, എമിലി വാട്സൺ, ബെൻ ചാപ്ലലിൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തുന്നു...
വിശ്വൽ എഫക്ടിനു കൂടുതൽ പ്രധാന്യം
ഉള്ള ചിത്രത്തിന്റെ ഈ വിഭാഗം കൈകാര്യം ചെയ്ത ന്യൂസിലന്ഡിലെ വെറ്റ ഡിജിറ്റൽ ആയിരുന്നു.. ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ ക്രൂസോ എന്ന വാട്ടർ ഹോഴ്‌സിന്റെ എഫക്ട് ചെയ്ത ഇവർക് ഒരു കുതിരപ്പവൻ കൊടുത്താൽലും മതിയാവില്ല... അത്രെയും മനോഹരവും ഗംഭീരവും ആണ് ചിത്രത്തിന്റെ ഓരോ ക്രൂസോ സീനുകളും....
ജെയിംസ് ന്യൂട്ടന്റെ സംഗീതവും ഒലിവർ സ്റ്റെപ്‌ളേറ്റോണിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു വേറെ ലെവലിൽ എത്തിക്കുന്നുണ്ട്...
ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രം നാൽപതു മില്യൺ ബഡ്ജറ്റിൽ നിർമിച്ച നൂറു മില്യൺ വാരിയാണ് യാത്ര അവസാനിപിച്ചത്.....
ഒരു മികച്ച സിനിമ അനുഭവം...
വൽകഷ്ണം :
Angus.Angus MacMarrow is the name

No comments:
Post a Comment