ജൂണ് ജോസ് ക്യാമ്പാണെല്ലയുടെ സംവിധാനത്തിൽ അദ്ദേഹവും എടുഅർഡോ സചേരിയും തിരക്കഥ എഴുതിയ ഈ സ്പാനിഷ് ത്രില്ലെർ ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളായ എടുഅർഡോ സചേരിയുടെ തന്നെ "la Pregunta De sus ojos" എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ്...
ബെഞ്ചമിൻ എസ്പോസിറ്റോ എന്ന എഴുത്തുകാരൻ തന്റെ ആദ്യ നോവലിന്റെ പണിപ്പുരയിൽ ആണ്... ഇരുപത്തഞ്ചു വർഷങ്ങൾക് മുൻപ് നടന്ന ഒരു കേസിനു ആസ്പദമാക്കി കഥ എഴുതാൻ തുടങ്ങുന്ന അദ്ദേഹം കൂടുതൽ വിവരങ്ങൾക്കായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും അദ്ദേഹം പണ്ട് സ്നേഹിക്കുകയും ചെയ്തിരുന്ന ഐറിൻ എന്ന ജഡ്ജിന്റെ അടുത്ത എത്തുന്നതോട് കുടി അന്ന് നടന്ന പല കാര്യങ്ങളിലേക്കും ചിത്രം പ്രയക്ഷകരെ കുടികൊണ്ടുപോകുകയും അതിലൂടെ ഒരു വർഷങ്ങൾക് മുൻപ് നടന്ന ഒരു കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നതും ആണ് കഥ ഹേതു..
റിക്കാർഡോ ഡാരിൻ ബെഞ്ചമിൻ ആയും സോളിഡാഡ് വികലാമിൽ ഐറിൻ ആയും മികച്ച അഭിനയമാണ് കാഴ്ച്ചവെക്കുന്നത്... വെറും രണ്ടു മില്യൺ ബജറ്റ്ഇൽ നിർമിച്ച ഈ ചിത്രം മുപ്പത്തിയഞ്ചു മില്ലിയനോളം വാരി സ്പാനിഷ് ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു...
ഒരു നോൺ ലീനിയർ നറേഷൻ ഉപയോഗിക്കുന്ന ചിത്രം ഹോളിവുഡിനെയും സ്പാനിഷ് ബോക്സ് ഓഫീസിലെയും ക്രിട്ടിക്‌സും ആള്കാരും ഒരുപോലെ ഏറ്റടുത്തപ്പോൾ ബേസ്ഡ് ഫോറിൻ ഫിലിം കാറ്റഗറിയിൽ ഓസ്കറും ചിത്രത്തെ തേടി എത്തി.. അതുപോലെ സ്പെയിനിലെ ഏറ്റവും വലിയ അവാർഡ് ആയ ഗോയ അവാർഡും ചിത്രം നേടി.. ചിത്രം ഇറങ്ങിയ ആ കാലഘട്ടത്തിൽ സ്പെയിനിലെ ഏറ്റവും വലിയ പണം വാരി പടവും ഈ ചിത്രം ആയി..
ഡിസ്ട്രിബൂഷൻ കമ്പനയും, അല്ട ക്ലാസ്സിക്‌സും ഒന്നിച്ച വിതരണം ചെയ്ത ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഒരു പ്ലസ് പോയിന്റ് ഫെദ്രികോ ജ്യൂസിഡും -സെബാസ്റ്യൻ കൗഡററും ഒന്നിച്ച ചെയ്ത അതിന്റെ സംഗീതം ആയിരുന്നു... അതുപോലെ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച ഫേലിസ് മോന്റിക്കും കിടക്കട്ടെ ഒരു കുതിരപ്പവൻ.. .അത്രെയും മനോഹരം...
സ്പാനിഷ് ചിത്രങ്ങൾ കാണുന്നവർക് എന്തായാലും കാണേണ്ട സിനിമ... ഒരു മികച്ച സിനിമാനുഭവം...

No comments:
Post a Comment