അൽതാഫ് സലീമിന്റെ സംവിധാനത്തിൽ നിവിൻ പോളി, ശാന്തി കൃഷ്ണ, ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രം ഒരു കുടുംബത്തിൽ കാൻസർ രോഗം ബാധിച്ച ജീവിക്കുന്ന ഷീല ചാക്കോ എന്ന സ്ത്രീയുടെ കഥ പറയുന്നു..
ആരും അറിയാതെ നമ്മുടെ ജീവിതത്തിൽ നമ്മൾക്കു വേണ്ടാത്ത ഒരു അതിഥി വരുമ്പോ എങ്ങനെ ആണ് ചാക്കോ കുടുംബം അത് നേരിടുന്നത് എന്ന് പറയുന്ന ചിത്രം ഒരു കോമഡി ടൈപ്പ് മോഡിൽ ആണ് എടുത്തിട്ടുള്ളത്. .
ഇവരെ കൂടാതെ ഐശ്വര്യ ലക്ഷ്മി,സിജോ, ശ്രിന്ദ എന്നിവരും ചിത്രത്തിൽ ഉണ്ട്...
ജസ്റ്റിൻ വര്ഗീസിന്റെ രണ്ടു ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂടുന്നു... ചിത്രത്തിന്റെ ഗാനരചന സാന്തിഷ് വർമ്മയാണ് ചെയ്യുന്നത്...
നിവിൻ പോളിയുടെ മകന്റെ പേരിൽ തുടങ്ങിയ പോളി ജൂനിയർ പിക്ചർസിന്റെ ആദ്യ ഡിസ്ട്രിബൂഷൻ ആയ ഈ ചിത്രം
ബോക്സ് ഓഫീസിലും മികച്ച വിജയം കൊയതു... ഈ വർഷത്തെ ഓണം റിലീസുകളിൽ ഏറ്റവും വലിയ വിജയം ആയ ചിത്രം ലേശം ലാഗ് ഉണ്ടെങ്കിലും ഒരു മോശമില്ലാത്ത അനുഭവം ആയി മാറുന്നു....

No comments:
Post a Comment