Sunday, December 10, 2017

Rudrasimhasanam

ഷിബു ഗംഗാധരന്റെ സംവിധാനത്തിൽ സുരേഷ് ഗോപി,നിക്കി ഗാർണി,നെടുമുടി, എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി അഭിനയിച്ച ഈ ഫിലിം മൃണാളിനി എന്ന സാഹിത്യകാരിയുടെ "രുദ്ര സിംഹാസനം" എന്ന നോവലിനു പിന്നിലുള്ള കഥയുടെ ഒരു തിരിഞ്ഞുനോട്ടം ആണ്..

മൃണാളിനി ആയി നിക്കിയും രുദ്ര സിംഹൻ ആയി സുരേഷ് ഗോപിയും ചിത്രത്തിൽ എത്തുന്നു.. ഒരു ഡാർക്ക് ഫാന്റസി ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രം പ്രേമം, വിരഹം, അത്യാർത്തി, പരസ്പര ബന്ധം എന്നി   മാനുഷിക ഭാവുഗങ്ങളുടെ നേർ പതിപ്പായി കാണാം.

സുനിൽ പരമേശ്വരന്റെ കഥയ്ക് ജിത്തു ദാമോദരൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ ദുരന്തം ആയിരുന്നു...  ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ചിത്രത്തെ തഴഞ്ഞു..  എന്നിരുന്നാലും ഡാർക്ക് ഫാന്റസി ഇഷ്ടപെടുന്നവർക് ഒരു വട്ടം തലവെക്കാം. .

No comments:

Post a Comment