എന്താ പറയാ. മനസു നിറഞ്ഞു.അത്രെയും ഹൃദയ സ്പർശ്യമായ ഇംഗ്ലീഷ് ചിത്രം അടുത്ത കാലത് ഞാൻ കണ്ടിട്ടില്ല....
ലണ്ടൻ ഹോസ്പിറ്റലിൽ വച്ച് ഫെഡറിക്ക് ട്രെവേസ് ബെറ്റീസ് എന്ന ആൾ അയാളുടെ ജീവിതവൃത്തിക് ഉപയോഗിച്ചിരുന്ന ജോൺ മെറിക് എന്ന ഒരു മനുഷ്യനെ പരിചയപ്പെടുന്നു.... ആന മനുഷ്യൻ അല്ലേൽ എലെഫന്റ്റ് മാന് എന്ന് ഓമനപ്പേര് ഇട്ടു വിളിച്ചിരുന്ന അദ്ദേഹത്തെ ഫെഡറിക്ക് സഹായിക്കാൻ തീരുമാനിക്കുകയും പിന്നീട ഫെഡറിക്കിന്റെ സഹായത്തോടെ ബെറ്റ്സിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങലും ആണ് ചിത്രത്തിലൂടെ സംവിധായകൻ ഡേവിഡ് ഫ്ലിന്റച്ച പറയുന്നത്...
ജോൺ ഹേർട് മെറിക് എന്ന കഥാപാത്രം അനശ്വരം ആക്കുകയായിരുന്നു... അതിമനോഹരം... അതുപോലെ ആന്റണി ഹോപ്കിൻസ്ഇന്റെ ഫെഡറിക്ക് തൃവേസും മികച്ചതാണ്.. ഇവരെ കൂടാതെ ചിത്രത്തിൽ വരുന്ന എല്ലാവരും അവരുടെ റോളുകൾ ഭംഗായിയപ്പോൾ ഞാൻ അടുത്ത കാലത് കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് ഇനി മുതൽ ഇത് തന്നെ...
ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം ആണ്... ചിത്രം നടക്കുന്ന കാലഘട്ടം മികച്ചതാക്കാൻ ഫ്ലിന്റച്ച ചിത്രത്തെ ബ്ലാക്ക് ആൻഡ് വൈറ്റില ആണ് എടുത്തിരിക്കുന്നത്...
മികച്ച ചിത്രം, സംവിധാനം,അഡാപ്റ്റ്ഡ് സ്ക്രീൻപ്ലൈ, ആക്ടർ ഉൾപ്പടെ എട്ടു അക്കാദമി അവാർഡ്‌സിന് നോമിനേഷൻ ചെയ്യപ്പെട്ടു.. ഇത് കൂടാതെ മൈക് അപ്പ് മാന് അവാർഡും ചിത്രം കരസ്ഥമാക്കിട്ടുണ്ട്... ഗോൾഡൻ ഗ്ലോബ്,ബാഫ്റ്റ അവാർഡ് എന്നി അവാർഡ് നിശകളിലും ചിത്രം അവാർഡുകൾ വാരി കൂട്ടി...
ജോൺ മോറിസിന്റെ സംഗീതവും ഫ്രെഡി ഫ്രഡ്‌ഡി ഫ്രാൻസിസിന്റെ ഛായാഗ്രഹണവും ചിത്രത്തെ വേറെ ലെവലിൽ എത്തിക്കുണ്ട്..
ഫ്രെഡറിക് ട്രെവേസിന്റെ ദി എലെഫന്റ്റ് മാന് ആൻഡ് അദർ റെമിനിസെന്സസ് അതുപോലെ ആഷ്ലി മൊൺടാഗുവുടെ ദി എലെഫന്റ്റ് മാന് എ സ്റ്റഡി ഓഫ് ഡിഗ്നിറ്റി എന്നി പുസ്തകങ്ങലെ ബേസ് ചെയ്തിട് എടുത്തിട്ടുള്ള ചിത്രം ഒരിക്കലും മിസ് ചെയ്യരുതേ....
1980കളിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രത്തിന്റെ എ ഫ് ഐ ഇലെ ഏറ്റവും മികച്ച കോട്ട ആയി തിരഞ്ഞീടുക്ക പെട്ട എലെഫട് മാന് ആയ ജോൺ മെറിക് പറയുന്ന ഈ വരികളിലൂടെ നിര്ത്തുന്നു..
"I am not an animal! I am a human being. I am a Man"

No comments:
Post a Comment