റാഫി മക്കാർടിന്റെ തിരക്കഥയിൽ ഷാഫി ആദ്യമായി സംവിധാനം ചെയ്ത ഈ റിയാലിറ്റി ഗെയിം ഷോ മോഡ് ഫിലിം ജയകൃഷ്ണൻ എന്ന ഒരു ജയില്പുള്ളിയുടെ കഥയാണ്..
തന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം അദ്ദേഹത്തിനെയും അദ്ദേഹത്തിന്റെ ഭാര്യ രാധികയെയും ജയിലിൽ എത്തിക്കുന്നു.. അവിടെ വച്ച് അദ്ദേഹം മുകേഷ് അവതരിപ്പിക്കുന്ന "" എന്ന ഗെയിംഷോയിൽ പങ്കെടുക്കാൻ വരികയും അങ്ങനെ അവിടെ ആ ഗെയിംഷോയിലെ മുറിയിൽ വച്ച് ജയകൃഷ്ണന്റെയും രാധികയുടെയും ജീവിതകതയുടെ പൊരുൾ അഴിയുന്നതും ആണ് കഥ ഹേതു...
ജയകൃഷ്‌ണൻ ആയി ജയറാമും രാധികയായി സംയുകതയും ഹരി നാരായണൻ എന്ന കഥാപാത്രം ആയി ലാൽ ചിത്രത്തിന്റെ നെടുംതൂണ് ആവുകയായിരുന്നു.. ഇവരെ കൂടാതെ മണിചേട്ടന്, മന്യ, നരേന്ദ്ര പ്രസാദും വേറെ പ്രധാന കഥാപത്രങ്ങൾ അവതരിപ്പിക്കുന്നു...
ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ഈ ചിത്രം ബോക്സ് ഓഫീസിലും ഗംഭീര വിജയം കൊയ്തു... വെറും രണ്ടു കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം പതിനച്ചു കോടിയോളം നേടിയാണ് യാത്ര അവസാനിപ്പിച്ചത്...
കൈതപ്രത്തിന്റെ വരികൾക് സുരേഷ് പീറ്റേഴ്സ് ഈണമിട്ട ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇതിൽ "പവിഴമലർ" എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്നാണ്....
കാക്കക്കുറ ചന്ദ്രു എന്ന പേരിൽ ഈ ചിത്രത്തിന് ഒരു തമിഴ് പതിപ്പും വന്നിട്ടുണ്ട്...
ലാൽ റീലീസ് വിതരണം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആനന്ദക്കുട്ടൻ ആണ്...
രാജാമണിയുടെ ബാക്ക്ഗ്രൗണ്ട് സ്കോർഉം ചിത്രത്തിന്റെ വേറെയൊരു മികച്ച മുതൽകൂട് ആയി...
എന്റെ ഏറ്റവും ഇഷ്ട ജയറാം ചിത്രങ്ങളിൽ ഒന്ന്.

No comments:
Post a Comment