കിക്കിടു ഗംഭീരം എന്നോ അതിഗംഭീരം എന്നോ ആണ് പറയേണ്ടത് എന്ന അറിയില്ല..
പാപ്പനും പിള്ളേരും അങ് തകർത്തു വാരി....
നീലക്കൊടുവേലി കാരണം പുലിവാല് പിടിച്ച പാപ്പനും പിള്ളേരും ഒരു വിധം എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ ഇരിക്കുന്ന സമയത് അവരെ തേടി വീണ്ടും ഒരു വയ്യാവേലി കേറുന്നതും പിന്നീട നടക്കുന്ന ചിരിയുടെ മാലപ്പടകങ്ങളും ആണ് ഈ മിഥുൻ മാനുവേൽ ചിത്രത്തിന് ഇതിവൃത്തം.... ഹൈ റേഞ്ച് ടീമസ് മുഴുവൻ ചിത്രത്തിൽ വീണ്ടും പ്രയക്ഷകര്ക് മുൻപിൽ എത്തിയപ്പോൾ അവരെ കൂടാതെ വേറെയും പുതിയ കുറെ കഥാപാത്രങ്ങളും ചിത്രത്തിലൂടെ സംവിധായകൻ പരിചയപെടുത്തുന്നുണ്ട്...
മിഥുൻ മനുവേൽ തോമസ് തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന്റെ നിർമാണം വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ്..
ഷാജി പാപ്പൻ ആയി ജയസൂര്യ തകർത്തു വീണ്ടും തകർത്തപ്പോൾ ക്യാപ്റ്റിൻ ക്ളീറ്റസ് ആയി ധർമജൻ, അബു ആയി സൈജു കുറുപ്,സണ്ണി വൈന്റിന്റെ സാത്താൻ സേവ്യേരും ചിത്രത്തിൽ ഉണ്ട്. പക്ഷെ ഇവർ എല്ലാത്തിനേക്കാളും തകർത്തത് ഡ്യൂഡ് ആയി വന്ന വിനായകൻ തന്നെ ആണ്.. ചിരിച്ച ഊപ്പാടം ഇളകുണ്ട് ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും.
ആദ്യ ഭാഗത്തിന്റെ എന്നിക് തോന്നിയ ചെറിയ ഒരു പ്രശനം ആയിരുന്നു ചിത്രത്തിന് വലിയ കഥ ഇല്ലാതത്.. പക്ഷെ ഈ ചിത്രത്തിലൂടെ സംവിധാകയാൻ ഒരു മോശമില്ലാത്ത ഒരു കഥയും ചിത്രത്തിലൂടെ പറഞ്ഞു പോകുന്നു....
ഷാൻ റഹ്മാൻ ഈണമിട്ട ഗാനങ്ങളും,ആദ്യ ഭാഗത്തിൽ ഉള്ളപോലെ ഓരോ കഥാപാത്രത്തിന് ബാക്ക്ഗ്രൗണ്ട് സ്കോറും ചിത്രത്തിന്റെ മാറ്റു കൂടിയപ്പോൾ വിഷ്ണു നാരായൻ ആയി ചിത്രത്തിന്റെ ഛായാഗ്രാഹകൻ....
ആദ്യ ഭാഗം ഡിസാസ്റ്റർ ആയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇനി കളക്ഷൻ റെക്കോർഡുകൾ തന്നെ തകർക്കും എന്നതിൽ സംശയം വേണ്ട.... ജസ്റ്റ് വാച്ച് ഇൻ തീയേറ്റേഴ്സ് ... പൊളിച്ചു വാരി..
വാൽക്ഷണം :
ചെകുത്താൻ ലാസർ അല്ല ഇനി ഇപ്പൊ നിന്റെ അപ്പൻ ലൂസിഫർ മാത്തൻ വന്ന പോലും ഈ പാപ്പൻ കപ്പ്ഉം കൊണ്ടേ പോകു.....
ഷാജി പാപ്പൻ rockzz....

No comments:
Post a Comment