പി വാസുവിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ ശിവ രാജ്‌കുമാർ ചിത്രം ഒരു ഹോർറോർ ത്രില്ലെർ ആണ്...
റഹീമും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പറവ സാറയും ട്രയിനിലെ ഒറ്റപ്പെട്ട ബോഗിയിൽ യാത്രചെയ്യുമ്പോൾ ഒരു കണ്ണുകാത്ത ആൾ ആ ബോഗിയിൽ കേറുകയും അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്യുന്നു..
അതിന്ടെ സംഗീത എന്ന അദ്ദേഹം കല്യാണം കഴിക്കാൻ പോകുവായിരുന്ന പെൺകുട്ടീയുടെ സ്വപ്നത്തിൽ വരുന്ന റഹിം തന്നെ ആരോ കൊന്നതാണ് എന്നും അത് അന്വിഷിക്കണം എന്നും അവളോട് ആവശ്യപെടുന്നു...അങ്ങനെ ആ കേസ് ശിവ എന്ന സി ഐ ഡി ഓഫീസറുടെ പക്കൽ എത്തുകയും അദ്ദേഹം അവന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ വെളിച്ചത്തു കൊണ്ടുവരുന്നതും ആണ് കഥ ഹേതു..
ശിവ ആയി ശിവ രാജ്‌കുമാറും, റഹീം ആയി ശക്തി വാസുദേവനും മികച്ച അഭിനയം കാഴ്ചവെച്ചപ്പോൾ ശിവയുടെ ഭാര്യ സീത ആയി വേദികയ്ക് മോശമില്ലാത്ത ഒരു നല്ല റോൾ ചിത്രത്തിൽ ഉണ്ട്..
ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രത്തിന്റെ ക്ലൈമാക്സ് അഗത ക്രിസ്റ്റിയുടെ ഒരു നോവലിന്റെ അവസാന ഭാഗം അതെ പടി എടുത്തതാണ്..
ചിത്രത്തിന് ഇതേ പേരിലുള്ള ഒരു തമിഴ് പതിപ്പും വാസു രാഘവേന്ദ്ര ലൗറെൻസിനെ വെച്ച് എടുത്തിട്ടുണ്ട്... പക്ഷെ ക്ലൈമാക്സിൽ മാറ്റം ഉണ്ടെന്ന കേൾക്കുന്നു..
വി ഹരികൃഷ്ണൻ ചെയ്ത പാശ്ചാത്തല സംഗീതം ചിത്രത്തിന് കൂടുതൽ ഭയാനക അന്തരീക്ഷം സൃഷ്ടിച്ചപ്പോൾ അദ്ദേഹം തന്നെ ചെയ്ത ആണ് ചിത്രത്തിന്റെ ഗാനങ്ങളും ചിട്ടപ്പെടുത്തിട്ടുള്ളത്...ഗാനങ്ങൾ വലിയ ഗുണം ഒന്നും ഇല്ല...
ശിവ രാജ്‌കുമാർ, വേദിക എന്നിവരെ കൂടാതെ ഉർവശി, വൈശാലി ദീപക്,അവിനാശ്, അശോക് എന്നിവരും പ്രധാനപ്പെട്ട വേറെ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു...
ഹോർറോർ ത്രില്ലെർ ഇഷ്ടപെടുനകവർക് ഒരു വട്ടം തല വെക്കാൻ പറ്റിയ ചിത്രം...

No comments:
Post a Comment