Saturday, December 9, 2017

Aakashamittai



തമിഴ് സിനിമയിൽ അടുത്ത കാലത് കണ്ട ഏറ്റവും മികച്ച ചിത്രം ആണ് സമുദ്രക്കനി കഥയെഴുതി സംവിധാനവും അഭിനയിക്കുകയും ചെയ്ത "അപ്പ" എന്ന ചിത്രം...

രണ്ടു അച്ചന്മാരും അവരുടെ സ്വപ്ങ്ങളിൽ  മക്കളെ കുറിച്ചുള്ള പ്രതീക്ഷയുടെ രണ്ടു അറ്റത് നിന്ന് കഥ പറഞ്ഞു പോയ ഈ ചലച്ചിത്രത്തിന്റെ മലയാള പരിഭാഷയാണ് ജയറാം നായകൻ ആയ ഈ പദ്മകുമാർ -സമുദ്രക്കനി ചിത്രം...

അച്ഛന്മാരായി ജയറാമും ഷാജോണും  മികച്ച അഭിനയമാനു കാഴ്ചവെക്കുന്നത്..... ഇവരുടെ കൂടാതെ വരലക്ഷ്മി ശരത്കുമാർ,  ഇനിയ, നന്ദന വർമ്മ, ഇർഷാന്ദ് എന്നിവരും പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്.. അപ്പ എന്ന ചിത്രത്തോട് നൂറു ശതമാനവും ഈ ചിത്രം നീതി പുലർത്തി എന്നത് തന്നെ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം.....

ബോക്സ് ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ലെങ്കിലും മനസിന് കുളിർമ ഈ ചിത്രം കണ്ടാൽ കിട്ടും..തമിഴ് ചിത്രത്തിന്റെ അതെ കുളിർമ..
.ഡയറക്ടർ  ആയി സമുദ്രക്കനി മലയാളത്തിലേക് ഉള്ള ആദ്യ സംരഭം മികച്ചകത്താക്കിയപ്പോ മൻസൂർ അഹമ്മദിന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു..ഇതിൽ ഉയരം എന്ന് തുടങ്ങുന്ന കവിത ഒരു മികച്ച അനുഭവം ആയി...
നല്ല ഒരു കൊച്ചു ചിത്രം. "അപ്പ" കണ്ടവർക്കും ഈ ചിത്രം അതെ അനുഭൂതി തരും എന്ന ഉറപ്പ്... കാണാൻ മറക്കേണ്ട.

No comments:

Post a Comment