ഏതോ ഒരു ദിനം ആരും അറിയാതെ വന്ന ഒരു ചിത്രം.. ഇങ്ങനെ ഒരു ചിത്രം അന്ന് ഇറങ്ങുണ്ട് എന്ന ഫാൻസ്‌കാരു പോലും അറിഞ്ഞിരുന്നോ എന്നോ സംശയമാണ്... അന്ന് വരെ പത്തും ഇരുപതും കോടി വരെ വളരെ അപൂർവം ആയ മലയാള സിനിമയ്ക് ശരിക്കും ഒരു അടി ആയി മാറി ആ ചിത്രം.... മലയാള സിനിമയ്ക്കും അതുവരെ കാണാത്ത അൻപതും എന്നുവേണ്ട നൂറു കോടി വരെ സ്വപ്നം കാണാനും പിന്നീട നേടാനും പഠിപ്പിച്ച ജീത്തു ജോസഫ് എന്ന സംവിധാകന്റെ മൂന്നാം ചിത്രം "ദൃശ്യം"...
ജോർജ്കുട്ടി എന്ന സാധാരണകാരന്റെ ജീവിതത്തിൽ നടക്കുന്ന ഒരു അപ്രതീക്ഷിത സംഭവം അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും എങ്ങനെ നേരിടുന്നു എന്ന് പറയുന്ന ചിത്രം ഒരു വെൽ ക്രഫ്റ്റഡ് ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രം ആണ്.. ഫസ്റ്റ് ഹാഫ് രണ്ടാം ഭാഗത്തിനുള്ള ഒരു മികച്ച പ്ലോട്ട് ആയിരുന്നു എന്ന് പ്രയക്ഷകർ മനസിലാക്കുന്നതും ആ അവസാന സീൻ കാണുന്മ്പോൾ മാത്രം ആണ്... അതായിരുന്നു ആ ചിത്രത്തിന്റെ മാജിക്കും...
ലാലേട്ടൻ,മീന, അൻസിബ, എന്ന് വേണ്ട കോമേഡിയിലൂടെ നമ്മളെ ചിരിപിച്ച ഷാജോൺ ചേട്ടനെ വരെ അന്നുവരെ കാണാത്ത ഒരു പുതിയ ഭാഷ നൽകിയ ചിത്രമായിരുന്നു ദൃശ്യം. ചിലപ്പോൾ ചിത്രം കാണരുമ്പോൾ ഓർക്കാറുണ്ട്... ശെരിക്കും ചിത്രത്തിലെ നായകൻ ഷാജോൺ ചേട്ടന്റെ കോൺസ്റ്റബിൾ സഹദേവൻ അല്ലെ?കാരണം അദ്ദേഹം ആ കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ മാത്രമാണ് ശ്രമിക്കുന്നത്.... അദ്ദേഹം നല്ലത് ചെയ്തപ്പോൾ തെറ്റുകാരൻ ആയി... പക്ഷെ അവസാനത്തെ ജോർജ്കുട്ടിയുടെ ഒരു വാക് ഇതിനു ഒരു ഉത്തരമായി സംവിധായകൻ പറയുന്നതും കാണാൻ കഴിയും... "ഇതിലെ ശരിയും തെറ്റും ആർക്കും നിർവചിക്കാൻ സാധിക്കില്ല.. മനുഷ്യ സഹജമായ സ്വാർത്ഥതയാണത്. നമ്മുക് പ്രിയപെട്ടതല്ലാം നമ്മുക് വലിയതാണ്.. .മറിച്ച ചിന്തിച്ചാൽ ജീവിക്കാൻ സാധിക്കില്ല "എന്ന പറഞ്ഞുകൊണ്ട് ..
കുറെ വര്ഷങ്ങള്ക് മുൻപ് തന്നെ ഇതേ തീമിലുള്ള ഒരു ചിത്രം മലയാളത്തിൽ വന്നിരുന്നു..ആ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ ചിത്രത്തിലെ നായകനും നായികയും ആയി അഭിനയിച്ച ലാലേട്ടനും മീനയും അതിലും ഒന്നിച്ചു അഭിനയിച്ചു എന്നതാണ്...
ഒരു ഫ്ലൈറ്റ് യാത്രയിൽ വച്ച് കേട്ട ഒരു കഥയുടെ ത്രെഡിനെ വച്ച് വികസിപ്പിച്ച കഥയാണ് ദൃശ്യത്തിന്റെ എന്ന ജീത്തു പറയുകയുണ്ടായി.... അതുപോലെ ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ ഒരു ജാപ്പനീസ് ചിത്രത്തിന്റെ അടിച്ചുമാറ്റിയ കഥയാണ് ചിത്രം എന്നും ആ സമയത് കേള്കുനാടായിരുന്നു..പക്ഷെ വര്ഷങ്ങക് ശേഷം ഈയിടെ ഞാൻ ആ ചിത്രം കാണുകയും അതും ഇതും തമ്മിൽ ഒരു ബന്ധവും ഇല്ലന്ന് മനസിലാക്കുകയും ചെയ്തു.. പക്ഷെ ചില സീൻസ് അതിൽ ഉള്ളത് പോലെ തന്നെ തോന്നി എന്നത് സത്യം....
ലാലേട്ടനും മീനയും ഷാജോണും മാത്രം അല്ല ഗീത പ്രഭാകർ ഐ പി സ് എന്ന ശക്തമായ കഥാപാത്രം ചെയ്ത ആശാ ശരത്തും, അവരുടെ ഭർത്താവായ
പ്രഭാകർ എന്ന കഥാപാത്രം ചെയ്ത സിദ്ദിഖ് ഇക്കയും ചിത്രത്തിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു...
അനിൽ ജോസിന്റെ പാശ്ചാത്തല സംഗീതം ചിത്രത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട് ആയിരുന്നു... സന്തോഷ് വർമയുടെ വരികൽക് അനിൽ ജോൺസൻ - വിനു തോമസ് എന്നിവർ കമ്പോസ് ചെയ്ത രണ്ടു ഗാനങ്ങളും ചിത്രത്തിന്റെ സന്ദർഭത്തിൽ ലയിച്ച ചെറുനവയായി...
മൂന്ന് കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം എഴുപത്തിയഞ്ച് കോടിയോളം വാരി.. ക്രിട്ടിസിസും ആൾക്കാരും ഒരുപോലെ ഏറ്റടുത്തു.. .ഇതിന്റെ റീമൈക് റൈറ്സ് നൂറ്റിഅൻപതച് മില്യൺഇന് ആണ് വിട്ടുപോയത്.. മലയാളം അല്ലാത്ത കന്നഡ, തെലുഗ്,ഹിന്ദി,തമിഴ്, എന്നുവേണ്ട സിംഹള ഭാഷയിൽ വരെ ചിത്രം പുനര്നിര്മിക്കപെട്ടു.... മലയാള സിനിമയെ അങ്ങനെ ലോകം അറിയാൻ തുടങ്ങുക ആയിരുന്നു...
സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂടി. മികച്ച ചിത്രം, സ്പെഷ്യൽ ജൂറി അവാർഡ്, സംവിധായകൻ,നടൻ , നടി, വില്ലൻ,സപ്പോർട്ടിങ് ആക്ടർ, ആക്ടര്സ്,പ്ലേബാക്ക് സിങ്ങർ എന്നിങ്ങനെ ഒരു ചിത്രത്തിനെ അനുബന്ധിച്ച കിട്ടാവുന്ന എല്ലാ അവാർഡുകളും പല വേദികളിൽ ആയി ഈ ചിത്രം നേടി... അതുപോലെ ആ വർഷത്തിലെ ഫിലിം ഫെയർ അവാർഡ്,എട്ടാമത് ഏഷ്യൻ ഫിലിം ഫെസ്റ്റ്, നാല്പത്തിഅഞ്ചാമത് ഇന്റർനാഷണൽ ഫെസ്റ്റ് ഇന്നിവടങ്ങളിൽ നിറകൈയോടെ പ്രദര്ശിപ്പിച്ചിട്ടുമുണ്ട് ഈ ചിത്രം...
ചിത്രത്തിന്റെ ഏറ്റവും മികച്ച ഡയലോഗ് എന്ന് എന്നിക് തോന്നിയ ജോർജുകുട്ടിയുടെ ഈ വരികളിലൂടെ അവസാനിപ്പിക്കുന്നു..
"ആ രഹസ്യം ഈ ഭൂമിയിൽ രണ്ടാമതൊരാൾ അറിയില്ല.. അത് എന്നോടൊപ്പം മണ്ണിലലിഞ്ഞ ഇല്ലാണ്ടാവും.. അതിലാണ് നിങ്ങടെ സുരക്ഷാ. ."

No comments:
Post a Comment