Awasome awasome awasome..
അഗത ക്രിസ്റ്റിയുടെ അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ ചിത്രം ഒരു കോർട്ട് റൂം ത്രില്ലെർ ആണ്..
വിൽഫ്രഡ് റോബർട്ട് എന്നാ വയസ്സനായ വക്കിലിനെ തേടി ലിയോണാർഡ് വേലെ എന്നാ ആളിന്റെ ഒരു കൊലക്കേസ് വരുനത്തോട് കുടി തുടങ്ങുന്ന ചിത്രത്തിൽ അദ്ദേഹം താൻ നിരപരാധി അന്നെന്നു കോർട്ടിൽ തറപ്പിച്ചു പറയുന്നതും പക്ഷെ അദേഹത്തിന്റെ തന്നെ ഭാര്യ അയാൾക് എതിരെ വരുത്താനോട് കുടി ചിത്രത്തിന്റെ മുക്കാൽ ഭാഗവും വോളിയുടെ നിരപരാധിത്വം തേളിയിക്കാൻ ഉള്ള റോബെർട്ടിന്റെ ശ്രമങ്ങൾ ആണ്...
കുറെ ഏറെ മികച്ച നിമിഷങ്ങൾ ചിത്രത്തിൽ ഓരോ നിമിഷവും പ്രയക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ സംവിധായകനും തിരക്കഥാകൃത്തിനും പറ്റുന്നുണ്ട്.... പ്രത്യേകിച്ച് ചില ഭാഗങ്ങളിൽ നമ്മൾ കൈയടിച്ച പോകും... അവസാനത്തെ ആ ട്വിസ്റ്റ് ശെരിക്കും ഞെട്ടിച്ചു... ശരിക്കും പറഞ്ഞാൽ കിളി പോയി.... നോ വേർഡ്‌സ്....
മൂന്ന് മില്യൺ ബഡ്ജറ്റിൽ നിർമിച്ച ചിത്രം ഒൻപതു മില്യൺഓളം ബോക്സ് ഓഫീസിൽ നേടി....
ടൈറോൺ പൗറിന്റെ വേലെ എന്നാ കഥാപാത്രം ചിത്രത്തിന്റെ നായകനോളം പോന്ന കഥാപാത്രം ആയപ്പോൾ അദേഹത്തിന്റെ ഭാര്യയുടെ വേഷം ചെയ്ത മർലിൻ ടെട്രിക്കിന്റെ വേഷവും വക്കിൽ വിൽഫ്രഡ് ആയി വന്ന ചാറൽസ് ലാങ്ടണും സ്വന്തം വേഷം മികച്ചതാക്കി....
ബോക്സ് ഓഫീസിൽ വലിയ വിജയം ഒന്നും അല്ലെങ്കിലും ക്രിട്ടിൿസിന്റെ കണ്ണിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാകാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.. കുറെ ഏറെ അവാർഡ് നിശകളിൽ ചിത്രം മികച്ച അഭിപ്രായത്തോട് പ്രദര്ശിപ്പിച്ചിട്ടുണ്ട്...
എ എഫ് ഐ യുടെ മികച്ച പത്തു കോർട്ട് റൂം ഡ്രാമകളിൽ ആറാം സ്ഥാനം ഉള്ള ചിത്രം മികച്ച ചിത്രം,സംവിധാനം,നടൻ,എഡിറ്റിംഗ്,എന്നി വിഭാഗത്തിൽ അക്കാദമി അവാർഡും വേറെയും കുറെ ഏറെ അവാർഡുകളും നേടിടുണ്ട്.....
കുറെ ഏറെ നാടകങ്ങൾക്കും ഈ ചിത്രത്തിന്റെ തീം പ്രചോദനം കൊടുത്തപ്പോൾ ടി വി ഫിലിം,നാടകം എന്നിങ്ങനെ കുറെ ഏറെ വേറെയും രീതിയിൽ പ്രയക്ഷകരുടെ മുന്നിൽ ചിത്രം അവതരിച്ചിട്ടുണ്ട്...
ഒരു മികച്ച അനുഭവം. കാണാൻ മറക്കേണ്ട...

No comments:
Post a Comment