രഞ്ജിത് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ഫാമിലി ഡ്രാമ ഭദ്ര-ഭാമ എന്നാ രണ്ട് ഇരട്ട സഹോദരിമാരിലൂടെ വികസിക്കുന്നു..
സഹോദരിയും അമ്മയോടും ഒപ്പം ജീവിക്കുന്ന ഭദ്ര അരുൺ എന്നാ ചെറുപ്പക്കാരനുമായി ഇഷ്ടത്തിൽ ആവുകയും പക്ഷെ കൃഷ്‌ണകുമാർ എന്നാ ബിസിനസ്‌കാരനും ആയുള്ള പ്രശനങ്ങൾ അരുണിനെ ആത്മഹത്യയിലേക് നയിക്കുനതോട് കുടി ഭദ്ര,ഭാമ, കൃഷ്‌ണകുമാർ എന്നിവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നാണ് ഈ രഞ്ജിത് ചിത്രം പറയുന്നത് ...
ഭദ്ര-ഭാമ എന്നി കഥാപാത്രങ്ങൾ ആയി കാവ്യയും ,കൃഷ്ണകുമാർ ആയി ദിലീപേട്ടനും അരുൺ ആയി ഇന്ദ്രജിത്തും വേഷമിട്ട ഈ ചിത്രം നമ്മക്ക് വിവരിക്കുന്നത് സംവിധായകൻ തന്നെ ആണ്.. ..
വയലാർ ശരത് ചന്ദ്രൻ വർമയുടെ വരികൾക്ക് രവീന്ദ്രൻ മാഷ് ഈണമിട്ട നാല് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത് . .ഇതിലെ ആലിലത്താലിയുമായി എന്ന് തുടങ്ങുന്ന ജയചദ്രൻ സാർ പാടിയ ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്നാണ് ... ജോൺസൻ മാഷ് ആണ് പാശ്ചാത്തല സംഗീതം കൈകാര്യം ചെയുന്നത്.
അളഗപ്പൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം നരേന്ദ്ര പ്രസാദ് എന്നാ അതുല്യ നടന്റെ അവസാനത്തെ ചിത്രം കുടി ആയിരുന്നു .. അഗസ്റ്റിൻ നിർമിച്ച ഈ ചിത്രം രാജശ്രീ ഫിലംസ്, പെൻറാ ആർട്സ് ,അംബിക ഫിലംസ് എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്......
എന്റെ ഇഷ്ട ദിലീപ് ചിത്രങ്ങളിൽ ഒന്ന്.. .

No comments:
Post a Comment