ഓരോ സെക്കൻഡും ത്രില്ല് അടിച്ചു കണ്ട ചിത്രങ്ങളിൽ മുൻപന്തിൽ എനി മുതൽ Gulliem Morales ചിത്രം ഉണ്ടാകും ...
ഫെലിക്സ് എന്നാ ഒരു വാസ്തുശില്പിയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത് ...ഭാര്യയുമായി പിരിഞ്ഞനത്തിനു ശേഷം അദ്ദേഹം ആ വലിയ വീട്ടിൽ ഒറ്റയ്ക്ക് ആണ് താമസം ... ഒരു ദിവസം ഒരാൾ വന്നു അദേഹത്തിന്റെ ലാൻഡ്ഫോൺ ഉപയോഗികുയും അതോടെ അദ്ദേഹം ആ വീട്ടിൽ കുറെ ഏറെ ശബ്ദങ്ങളും ആരോ ആ വീട്ടിൽ ഉള്ളതായി അദ്ദേഹത്തിന് തോന്നാൻ തുടങ്ങുകയും ചെയ്യുന്നു ...പക്ഷെ അദ്ദേഹത്തിൻറെ സുഹൃത്തു അദേഹത്തിന്റെ ഭാര്യ വേറ തന്ന ആയതിനാൽ അദ്ദേഹം അവളെ വീട്ടിലേക് വിളിക്കുകയും പിന്നീട് ആ വീട്ടിൽ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ അദ്ദേഹത്തെ ആ വീട് ഉപേക്ഷിച്ചു വേറെ ഏതോ ഒരു വീട്ടിലേക് രഹസ്യമായി കേറിചെല്ലാൻ പ്രേരിപ്പിക്കുകയും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത് ....
അന്തോനി ഗ്രേഷ്യയുടെ ഫെലിക്സും മോണിക്ക ലോപ്പസിന്റെ ക്ലൗഡിയ / വേറ എന്നി കഥാപാത്രങ്ങളും കൈയടി അർഹിക്കുന്നു. ..അത്രെയും മികച്ച അഭിനയമാണ് ഇവർ കാഴ്ചവെക്കുന്നത് ....ഇവരെ കൂടാതെ ചിത്രത്തിൽ വരുന്ന എല്ലാവരും മികച്ച അഭിനയം കാഴ്ചവെക്കുന്നു ...
Guillem Morales തന്നെ കഥയും തിരക്കഥയും രചിച്ച ഈ ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടർ Marc Vaillo ആണ്.. അദേഹം കൊടുത്ത ആ ഹൌന്റിങ് മ്യൂസിക് ചിത്രത്തെ വേറെ ലെവലിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുനുണ്ട് ....
സ്പാനിഷ് ബോക്സ് ഓഫീസിൽ മികച്ച വിജയം ആയ ഈ ചിത്രത്തിന് മികച്ച പുതുമുഖ സംവിധായകന് ഉള്ള ഗോയ അവാർഡ് നോമിനേഷൻ ലഭിച്ചിട്ടുണ്ട് ..
കനാല് ,എസ്പാന റോഡാർ ടെലിവിഷൻ പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം ഞാൻ കണ്ട സിനിമകളിളെ ഏറ്റവും മികച്ച ഹോർറോർ മിസ്ടറി സിനിമകളിൽ മുൻപന്തിയിൽ നില്കുന്നു ...

No comments:
Post a Comment