Monday, April 2, 2018

Nammal




ബലമുരളികൃഷ്ണയുടെ  കഥയിൽ കലവൂർ രവികുമാർ തിരക്കഥ എഴുതി കമൽ സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം കുറച്ചു  സുഹൃത്തുക്കളുടെ കഥ പറയുന്നു .. ..

സ്നേഹലത എന്നാ ടീച്ചർ ശ്യാം ശിവൻ ന്നിവർ പഠിക്കുന്ന കോളേജിലെക് പ്രിൻസിപ്പൽ ആയി ചാർജ് എടുക്കുന്നു .. അവിടെ അവർക്ക് അപർണ എന്നാ പെൺകുട്ടിയും ശ്യാം ശിവൻ എന്നിവർ അവളെ കളിയാകുന്നതും കാണേണ്ടി വരികയും അവരെ നന്നാകാൻ അവരുടെ അച്ഛനമ്മാരെ അന്വേഷിച്ചു എത്തുന്ന സ്നേഹലതയ്ക് അവരെ ഞെട്ടിക്കുന്ന ഒരു സത്യം അറയുന്നതോട് കുടി കഥയിൽ ഉണ്ടാകുന്ന വഴിത്തിരിവുകൾ ആണ് ചിത്രത്തിന്  ഇതിവൃത്തം ....
 
സ്നേഹലത ആയി സുഹാസിനി ,ശ്യാം ആയി സിദ്ധാർഥ്  ശിവൻ ആയി ജിഷ്ണു കൂടാതെ അപർണ ആയി രേണുക മേനോനും കൂടാതെ ഭാവനയും പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിന്റെ സംഗീതം  കൈതപ്രത്തിന്റെ വരികൾക്ക് മോഹൻ സിതാര നിർവഹിക്കുന്നു... ഇതിലെ "എൻ അമ്മേ" എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ ഇഷ്ട ഗാനങ്ങൾ ഒന്നാണ്...വേണുഗോപാൽ ആണ് ഛായാഗ്രഹണം ..

ചിക്കു അച്ചു സിനിമാസിന്റെ ബന്നേറിൽ ഡേവിഡ് കാച്ചപ്പള്ളി പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്രയാണ് വിതരണം ചെയ്തിട്ടുള്ളത് ..

മികച്ച കല സംവിധാനം ,പ്രത്യേക പുരസ്കാരം (ഭാവന ), എന്നി വിഭാഗങ്ങളിൽ ആ വർഷത്തെ സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച വിജയം ആയി ..... ദോസ്ത് എന്നാ പേരിൽ ഒരു തെലുഗു പതിപ്പും ചിത്രത്തിന് ഉണ്ട് ....

എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന്  ..



No comments:

Post a Comment