Monday, April 16, 2018

Y?



സുനിൽ ഇബ്രാഹിമിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഒരു സസ്പെൻസ് ത്രില്ലെർ ചിത്രം ആണ് വൈ?

ഒരു ദിനം ഒരു തെരുവിൽ നടക്കുന്ന ചില സംഭവവികാസങ്ങൾ ആണ് ചിത്രത്തിനു ഇതിവൃത്തം... ഒരു തെരുവിലൂടെ പോകുന്ന ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും ചില ആൾകാർ കമന്റ്‌ അടിക്കുകയും അതിനെ കമ്മെന്റ് അടിച്ച അവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു...  ആ പ്രശ്‌നത്തിന്റെ അവസാനം കുറച്ചു പേര് വന്നു ആ പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോകുന്നതിലൂടെ അവിടെ നടക്കുന്ന കുറെ ഏറെ നാടകിയ സംഭവങ്ങൾ ആണ് ഈ സുനിൽ ഇബ്രാഹിം ചിത്രം പറയുന്നത്...

ഒരു മികച്ച കഥയുടെ അതിലും മികച ആവിഷ്കാരം... അത്രെയും മനോഹരമായി തന്നെ ചിത്രത്തിന്റെ കഥ സംവിധായകൻ  പറഞ്ഞു പോകുന്നുണ്ട്.... ഓരോ സെക്കണ്ടും പ്രയക്ഷകരെ മുൾമുനയിൽ നിർത്താന് ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്... അത് തന്നെ ആണ് ഈ ചിത്രത്തിന്റെ വിജയവും...

ചിത്രത്തിൽ പോലീസ് ഓഫീസർ ആയി എത്തിയ അലൻസിർ,  ജിൻസ് ജോസഫ് എന്നിങ്ങനെ കുറച്ചു പേര് അല്ലാതെ വേറെ ആരും പ്രായക്ഷകര്ക് സുപരിചിതർ അല്ല... നാല്പത്തിന് അടുത്ത് പുതുമുഖങ്ങൾ ആണ് ചിത്രത്തിന്റെ കാതൽ....

മെജോ ജോസഫ് ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യ്തപ്പോൾ പ്രോമോദ് ഭാസ്കരൻ ഗാനങ്ങൾ ചെയ്തു.. .ജയേഷ് മോഹന്റേതാണ് ഛായാഗ്രഹണം.... സാജൻ വി എഡിറ്റിങ് നിർവഹിക്കുന്നു... വിബിസോൺ മൂവീസ് ആണ് ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്...  കാണാത്തവർ ഉണ്ടേൽ കാണാൻ ശ്രമികുക.. .

No comments:

Post a Comment