ടി കെ രാജീവ് കുമാർ സംവിധാനം ചെയ്തു കമൽ ഹസ്സൻ, ഊർമിള മറ്റാണ്ട്കർ, ജയറാം എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ കഥ ജോൺ ആണ് നിർവഹിച്ചിരിക്കുന്നത് ... .
ജോൺസൺ എന്നാ അതിബുദ്ധിമാൻ ആയ വ്യക്തി അദ്ദേഹത്തിന്റെ ജീവിതം നശിപ്പിച്ച കേരളത്തിന്റെ മുഖ്യമന്ത്രി മാധവ മേനോനെ കൊല്ലാൻ പദ്ധതി ഇടുന്നതും പക്ഷെ ആദ്യ ശ്രമം പാളിപോയപ്പോൾ അദ്ദേഹം ജയറാം എന്നാ മിമിക്രി കലാകാരനെ കൂട്ടുപിടിച്ചു അദ്ദേഹത്തിനെ അത് നേടാൻ ശ്രമിക്കുന്നതും ആണ് കഥ ഹേതു. .
ജോന്സണ് എന്നാ കഥാപാത്രം ആയി കമൽ ജിയും മാധവ് മേനോൻ ആയി തിലകൻ സാറും ജയറാം ആയി ജയറാമും ചിത്രത്തിൽ വരുന്നു . .ഹിന്ദി നടി ഉര്മിളയുടെ ആദ്യ മലയാളം ചിത്രം ആയ ഇതായിരുന്നു അവസാനം ആയി കമൽജി മലയാളത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അവസാനത്തെ ചിത്രം .. അതുപോലെ ടി കെ രാജീവ് കുമാർ ഇന്റെ ആദ്യ ചിത്രം ആയിരുന്നു ഈ കമൽ ചിത്രം..
മോഹൻ സിതാര സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സരോജ് പാടിയായിരുന്നു .. .. നവോദയയുടെ ബന്നേറിൽ നവോദയ അപ്പച്ചൻ ആയിരുന്നു ചിത്രത്തിന്റെ പ്രൊഡ്യൂസർ...
ക്രിട്ടിൿസിന്റെ ഇടയിലും ആള്കുകൾക് ഇടയിലും മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും വിജയം ആയി.... ഒരു നല്ല ത്രില്ലെർ..

No comments:
Post a Comment