Friday, April 13, 2018

Billa (tamil)



വിഷ്ണുവർധന്റെ സംവിധാനത്തിൽ അജിത്, നയൻ‌താര, പ്രഭു എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ തമിഴ് ഗ്യാങ്സ്റ്റർ ത്രില്ലെർ അമിതാഭ് ബച്ചൻ നായകൻ ആയ ഡോൺ എന്നാ പഴയ ഒരു ഹിന്ദി സിനിമയുടെ തമിഴ് പതിപ്പ് ആണ്....

ഇന്റർപോൾ അന്വേഷിക്കുന്ന ഡേവിഡ് ബില്ല എന്നാ അണ്ടർ വേൾഡ് ഡോൺ പോലിസെമായുള്ള ഒരു സംഘർഷത്തിനിടയിൽ കാർ ആക്‌സിഡന്റ് ആയി കോമയിൽ പോകുന്നു.... ഡോനിന്റെ എല്ലാ പ്രവർത്തികളെ കുറിച്ച് അറിയാനും അത് കണ്ടുപിടിക്കാനും പോലീസ്  ശരവണ വെലു എന്നാ ഡോനിന്റെ മുഖച്ഛായയുള്ള ആളെ ഡോൺ ആക്കി ഡോണിന്റെ താവളത്തിലേക് അയക്കുന്നതും അതിനോട് അനുബന്ധിച്ച അവർ നടത്തുന്ന അന്വേഷണവും ആണ് ചിത്രത്തിന് ഇതിവൃത്തം...

ഡോൺ, ശരവണൻ എന്നി കഥാപാത്രങ്ങൾ ആയി തലയും. ജയപ്രകാശ് ആയി പ്രഭുവും കൂടാതെ ഇന്റർപോൾ ഓഫീസർ ഗോകുൽനാഥ് ആയി റഹ്മാനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആകുന്നു....

സലിം ജാവേദ് ഇന്റെ കഥയ്ക് സംവിധായകൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ മ്യൂസിക് യുവാൻ ശങ്കർ രാജ് നിർവഹിക്കുന്നു.... പാ വിജയ് ആണ് ഗാനങ്ങൾ രചിച്ചത്... ഇതിൽ മൈ നെയിം ഈസ് ബില്ല എന്നാ ഗാനം ആ സമയത്തു മോശമില്ലാത്ത ഹിറ്റ്‌ ആയിരുന്നു...

നിരവ ഷാഹ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ പ്രൊഡ്യൂസർ ആനന്ദ പിക്ചർ സെർക്യൂട്ടിട്ഇന്റെ ബാനറിൽ എൽ സുരേഷ് നിർവഹിക്കുന്നു..... അയ്യങ്കരൻ ഇന്റർനാഷണൽ ആണ് ഡിസ്ട്രിബ്യുട്ടർസ്....

തമിഴ് ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം ആയ ഈ ചിത്രം കന്നീസ് ഫിലിം ഫെസ്റിവലിലും പ്രദര്ശിപ്പിച്ചിട്ടുണ്ട്...... ക്രിട്ടിൿസിന്റെ ഇടയിലും ചിത്രം മികച്ച അഭിപ്രായം നേടി... .

ബില്ല 2 എന്നാ പേരിൽ രണ്ടാം ഭാഗം ഇറങ്ങിയ ഈ ചിത്രം ഇന്നും എന്റെ ഇഷ്ട തല ചിത്രങ്ങൾ ഒന്നായി നില്കുന്നു

No comments:

Post a Comment