ജിസ് ജോയുടെ കഥയിൽ അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആസിഫ് അലി, അപർണ ഗോപിനാഥ് ,സലിം കുമാർ , വിജയ് ബാബു എന്നിവർ പ്രധാനകഥാപാത്രങ്ങൽ ആയി എത്തുന്നു. .. .
ചാക്കോ എന്നാ ചെറുപ്പകാരനിലൂടെ ആണ് ചിത്രം വികസിക്കുന്നത്.. അച്ഛന്റെയും അമ്മയുടെയും മരണശേഷം അമ്മാവന്റെ കൂടെ നിൽക്കുന്ന ചാക്കോ അവസാനം അവിടെന്നു ഒരു സൈക്കിൾ കട്ട് കടന്നു കളയുകയും അങ്ങനെ ബോസേട്ടന്റെ സൈക്കിൾ കള്ളന്മാരുടെ ഗാങ്ങിൽ എത്തിപ്പെടുകയും ചെയ്യുന്നു. .. കുറെ വർഷങ്ങൾക്കു ശേഷം ഒരു വലിയ കളവു നടത്താൻ തീരുമാനിക്കുന്ന അവരുടെ ജീവിതത്തിൽ ഒരു വലിയ സംഭവം നടക്കുകയും അങ്ങനെ അവർ എല്ലാരും വേര്പ്പെട്ടു പോകുകയും ചെയുന്നു. .. അവരിൽ നിന്നും അകലുന്ന ചാക്കോയുടെ ജീവിതത്തിൽ പിന്നീട് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനോട് അനുബന്ധിച്ച നടക്കുന്ന അവസാനം നടക്കുന്ന ചില അപ്രതീക്ഷിത ട്വിസ്റ്റുകളും ആണ് ഈ ജിസ് ജോയ് ചിത്രം പറയുന്നത്. ..
ചാക്കോ ആയി ആസിഫും മീര എന്നാ നായിക കഥാപാത്രം ആയി അപർണ ഗോപിനാഥും ചിത്രത്തിൽ വേഷമിടുന്നത് .. അതുപോലെ വിജയ് ബാബുവുടെ അഡ്വക്കേറ്റ് കാശിനാഥൻ എന്നാ കഥാപാത്രവും ഞെട്ടിച്ചു കളഞ്ഞു .. .
ബിച്ചു തിരുമല, കൈതപ്രം, ജിസ് ജോയ് എന്നിവരുടെ വരികൾക്ക് ദീപക് ദേവും g
ജെറി അമല്ദേവും സംഗീതം നൽകിയ ചിത്രത്തിലെ പുഞ്ചിരി തഞ്ചും എന്ന് തുടങ്ങുന്ന ശങ്കർ മഹാദേവൻ പാടിയ ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്നായി ഉണ്ട് .
ബിനേന്ദ്ര മേനോൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ പ്രൊഡക്ഷൻ ധാർമിക് ഫിലിമ്സിന്റെ ബന്നേറിൽ ഡോക്ടർ എസ് സജികുമാറും കൃഷ്ണൻ സേതുകുമാറും ഒന്നിച്ചു നിർവഹിക്കുന്നു .. .. യൂ ടി വി മോഷൻ പിക്ചർസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത് .. ..
ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി ... എന്റെ ഇഷ്ട ആസിഫ് ചിത്രങ്ങളിൽ ഒന്ന് ..

No comments:
Post a Comment