അനിൽ ബാബുവിന്റെ സംവിധനത്തിൽ കുഞ്ചാക്കോ ബോബൻ, സുജിത ,സ്നേഹ, ശ്രീവിദ്യ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ലവ് എന്റെർറ്റൈനെർ ആയിരുന്നു ഈ ചിത്രം ...
ഉമ, ചാർളി ,മാനസി എന്നി കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന ചിത്രം അവരുടെ ജീവിതങ്ങളിൽ നടക്കുന്ന സംഭവങ്ങളുടെ നേർക്കാഴ്ചയാണ്.. . തന്നെ ഒരിക്കലും ചാർളി വിട്ടുപോകില്ല എന്ന് വിശ്വസിച്ച ഉമയുടെ അടുത്തേക്ക് അവൻ മനസി എന്നാ പെൺകുട്ടിയുമായി കടന്നുചെല്ലുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത് ..
പ്രകാശ് കുട്ടീ ഛായാഗ്രഹണം നിവഹിച്ച ചിത്രത്തിന്റെ ഗാനങ്ങൾ ചെയ്തത് സംജോയ് ചൗദരി ആണ് .. ഇതിലെ പൂനിലാവും എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ് ..
സർഗം സ്പീഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സർഗം കബീർ നിർമിച്ച ഈ ചിത്രം അന്നേരം ആവറേജ് ഹിറ്റ് ആയിരുന്നു എന്നാ കേട്ടിട്ടുള്ളത് . .. .. ഒരു ചെറിയ നല്ല ചിത്രം

No comments:
Post a Comment