AIDS വിഷയമാക്കി ശശി പറവൂർ കഥയും തിരക്കഥയും എഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് അദ്ദേഹം തന്നെ ആണ്... .
ഉണ്ണി, സീത ,അബു എന്നി കഥാപാത്രങ്ങളിലൂടെ ആണ് കഥയുടെ സഞ്ചാരം .. താഴ്ന്ന ജാനിതിൽ പെട്ട ഉണ്ണി സീത എന്നാ ബ്രാഹ്‌മണ പെൺകുട്ടിയെ സ്നേഹിച് ബോംബയിലേക് വണ്ടി കേറുന്നു... നാല് വർഷത്തിന് ശേഷം ഉണ്ണിയെ കാണാതാവുകയും പിന്നീട് അദ്ദേഹം AIDS കാരണം ആണ് മരണപെടുന്നത് എന്നുകൂടി ആൾകാർ പറയാൻ തുടങ്ങുന്നതോട് കുടി സീതയ്ക് വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരുന്നതും അങ്ങനെ അബു എന്നാ മുസ്ലിം യുവാവിന്റെ സംരക്ഷണത്തിൽ എത്തുകയും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന് ഇതിവൃത്തം ..
ഉണ്ണി, സീത അബു എന്നികഥാപാത്രങ്ങൾ കൃഷ്ണകുമാർ, ചിപ്പി ,വിജയരാഘവൻ എന്നിവർ അവതരിപ്പിക്കുന്നു. . ഇവരെ കൂടാതെ ലോഹിതദാസ്, ടി വി ചന്ദ്രൻ എന്നിവരും പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ വരുന്നുണ്ട് . .
ഓ എൻ വി യുടെ വരികൾക്ക് എം ജി രാധാകൃഷ്ണൻ സംഗീതം ചെയ്ത രണ്ടു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത് .
...കാറ്റേ നീ വീശരുതിപ്പോൾ ,പൂമകൾ എന്നും തുടങ്ങുന്ന രണ്ടു ഗാനങ്ങളും ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഉണ്ട്. .
കെ ജി സാജൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ വേണുഗോപാൽ ആണ് ... കൃഷണ ശശിധരൻ, ടി ഹരിദാസ് എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു. ....ഒരു വട്ടം കാണാൻ ഉണ്ട് ...

No comments:
Post a Comment