Dolores Redondo യുടെ നോവലിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ ചിത്രം ഒരു പക്കാ ഹോം ത്രില്ലെർ ആണ് .. ..
Amaia salazar എന്നാ പോലീസ് ഓഫീസറുടെ ജീവിതത്തിൽ വരുന്ന ഒരു സീരിയൽ കൊലപാതക കേസ് അവരുടെ ജീവിതവുമായി ബന്ധപെടുനത്തോട് കൂടി അവർ അതിന്റെ സത്യാവസ്ഥ തേടി നടക്കുന്നതും അതിനോട് അനുബന്ധിച്ച അവരുടെ ജീവിതത്തിൽ പണ്ട് നടന്ന കുറെ സംഭവങ്ങൾ വീണ്ടും അവരുടെ രാത്രികളെ ഭയപ്പെടുത്താൻ തിരികെ എത്തുന്നതും ആണ് ചിത്രത്തിന് ഇതിവൃത്തം. ...
Marta Etura യുടെ Amaia Salazar എന്നാ കഥാപാത്രം ശരിക്കും നമ്മളെയും വേട്ടയാടും ...അത്രെയും മനോഹരമായി ആണ് അവർ ആ കഥാപാത്രം അവതരിപ്പിച്ചത് ...അതുപോലെ Elvira Minguez ഇന്റെ Flora Salazar ഉം , Francesc Orella യുടെ Fermin Montes എന്നാ കഥാപാത്രവും കൈയടി അർഹിക്കുന്നു. ..
Luis Berdejo തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ സംവിധാനം Fernando Gonzales Monila യാണ് ...... ഓരോ സെക്കൻഡും ത്രില്ല് അടിപ്പിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക് എനി മുതൽ ഈ ചിത്രവും നമ്മുക്ക് ചേർക്കാം ....
ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ഇംഗ്ലീഷിലും ഇറക്കിട്ടുണ്ട് ..... കണ്ടു തന്നെ ആസ്വദിക്കൂ

No comments:
Post a Comment