സോഹൻ സീനുലാൽ സംവിധാനം ചെയ്തു അപർണ നായർ ,അനൂപ് രമേശ് , വിഷ്ണു ഉണ്ണികൃഷ്ണൻ ,സുമിത് സമുദ്ര എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ക്രൈം ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകൻ തന്നെ നിർവഹിക്കുന്നു ..
മൂന്ന് സുഹൃത്തുക്കൾ കുടി ഒരു കന്യക സ്ത്രീയെ നശിപ്പിക്കുന്നതും അതിനോട് അനുബന്ധിച്ച ആ നാല് പേരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ പറഞ്ഞ ഈ ചിത്രം കണ്ടിരിക്കാൻ ഞാൻ കുറച്ചു ബുദ്ധിമുട്ടി ....
സിസ്റ്റർ അനിത എന്നാ കഥാപാത്രം ആയി അപർണ നായർ മികച്ച അഭിനയം ആണ് കാഴ്ചവെക്കുന്നത് .. .. അതുപോലെ അതിൽ അഭിനയിച്ച എല്ലാവരുടെയും മികച്ച പ്രകടനം എടുത്തു പറയേണ്ടിയിരിക്കുന്നു...
സെജോ ജോൺ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുറിൻ നിർവഹിക്കുന്നു .. .. ഹരി നാരായണന്റേതാണ് ഗാന രചന ...
കാണാത്തവർ ഉണ്ടേൽ കാണാൻ ശ്രമികുക. .. യൂട്യൂബിൽ ചിത്രം ഉണ്ട് .. .

No comments:
Post a Comment