"കമല ദാസ് " ഞാൻ ആദ്യമായി ഈ പേര് കേൾക്കുന്നത് ഒരു ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കിൽ നിന്നും ആണ് .....
അവരുടെ ഒരു മലയാളി ആയിരുന്നു എന്ന് ഞാൻ മനസിലാക്കിയത് വർഷങ്ങൾക്കു ശേഷവും ...... അതിനിടെൽ ഈ ഇടെ വന്ന ആമി എന്നാ ചിത്രം കാണാൻ ഇടയായി .....
കമൽ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ മഞ്ജു ചിത്രം
കമലയുടെ ജനനം മുതൽ മരണം വരെയുള്ള ഒരു ബയോപിക് ആയി ആണ് ചിത്രീകരിച്ചിട്ടുള്ളത് ....എന്നും വിവാദങ്ങളുടെ തൊഴി ആയ കമലയുടെ ജീവിതത്തിൽ നടന്ന കുറെ സംഭവങ്ങളിലൂടെ ആണ് ചിത്രം നമ്മളെ കൊണ്ട് പോകുന്നത് ....
മഞ്ജു അല്ലാതെ ടോവിനോ, മുരളി ഗോപി ,അനൂപ് മേനോൻ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ ബിജിബാലും എം ജയചദ്രനും കൈകാര്യം ചെയ്യുന്നു.. റഫീഖ് അഹമ്മദും ഗുൽസാറും ആണ് ഗാനങ്ങൾ രചിച്ചത്. ...
കമലയുടെ കൃഷ്ണനോട് ഉള്ള ആരാധനയും പിന്നീട് അവരുടെ ഇസ്ലാം മതം സ്വീകരണവും എല്ലാം പറഞ്ഞ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനും വിതരണം സെൻട്രൽ പിക്ചർസും ആണ്. ..
റീല് ആൻഡ് റിയൽ സിനിമയുടെ ബന്നേറിൽ റാഫേൽ തോമസ് ആണ് നിർമാണം ...ക്രിട്ടിൿസിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി. ..
ഒറ്റ വാക്കിൽ പറഞ്ഞാൽ എന്നിക് ഭയങ്കര ഇഷ്ടപ്പെട്ടു ...
One of the best biopic I have ever seen...Awasome

No comments:
Post a Comment