Sunday, April 29, 2018

Innale





"നിങ്ങൾ ഉദ്ദേശിച്ചു വന്ന പെൺകുട്ടി ഇവർ അല്ല അല്ലെ?

ഞാൻ വരട്ടെ "

ഇന്നും ഈ ചിത്രം കണ്ടു ഈ സീൻ എത്തുമ്പോൾ ജയറാമേട്ടനെ കേറി തല്ലാൻ തോന്നും.. ..സുരേഷ് ഗോപിയുടെ നരേന്ദ്രൻ കഥാപാത്രത്തിന്റെ വേദനയും ദേഷ്യവും എല്ലാം ഒറ്റ ഷോട്ടിൽ പദ്മരാജൻ പറഞ്ഞു തരുന്ന സീൻ...

പദ്മരാജൻ കഥ തിരക്കഥ സംവിധാനം നിർവഹിച്ച ഈ മലയാളം ഡ്രാമ ഗൗരി ,ശരത് ,നരേന്ദ്രൻ എന്നിങ്ങനെ മൂന്ന് വ്യക്തികളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്നു. ..
കേരളത്തിലെ ഒരു ഹിൽ സ്റ്റേഷനിൽ സച്ചരിക്കാൻ വരുന്ന ഗൗരി എന്നാ പെൺകുട്ടി ഒരപകടത്തിൽ പെട്ടു ഓർമ നഷ്ടപ്പെടുന്നതും അതിന്ടെ അവിടത്തെ ഡോക്ടറുടെ മകൻ അവളെ കല്യാണം കഴിക്കാൻ ഇറങ്ങുമ്പോൾ ഗൗരിയെ തേടി നരേന്ദ്രൻ എന്ന ചെറുപ്പക്കാരൻ എത്തുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ഈ പപ്പേട്ടൻ ചിത്രം പറയുന്നത്. ..

മറ്റു പല ചിത്രങ്ങളെയും പോലെ ബോക്സ്‌ ഓഫീസിൽ ഈ ചിത്രം പരാജയം മണത്തു ... പിന്നീട് ക്ലാസ്സിക്‌ ആയി വാഴ്ത്തപ്പെട്ടു ഈ ചിത്രം .. .. .

ജയറാം, സുരേഷ് ഗോപി ,ശോഭന  ,ശ്രീവിദ്യ എന്നിവർ ആണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപികുനത്...

കൈതപ്രത്തിന്റെ വരികൾക്ക് പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ഒരുക്കിയ രണ്ടു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത് ....ഇതിലെ "കണ്ണിൻ നിന്ന് മെയ്യിൽ "എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്നാണ് .....മോഹൻ സിത്താരയാണ് ചിത്രത്തിന്റെ പാശ്ചാത്തല സംഗീതം ഒരുക്കിയത് .... വേണു ഛായാഗ്രഹണം നിർവഹിച്ചു . .

മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ഈ ചിത്രത്തിലൂടെ ശോഭനയെ തേടിയെത്തിയപ്പോൾ ,മികച്ച തിരക്കഥ ,സംഗീതം എന്നിവിഭാഗങ്ങളിലും ചിത്രം പല അവാർഡ് വേദികളിൽ തിളങ്ങി ....

ഇന്നും എന്നും ഒരു ചെറു നൊമ്പരമായി ഈ പദ്മരാജൻ ചിത്രം. ...


No comments:

Post a Comment