നീളൻ കെ ശേഖരും - ജീവ ശങ്കറും കുടി എഴുതിയ കഥയ്ക് ജീവ ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ ആന്റണി, സിദ്ധാർഥ് വേണുഗോപാൽ, രൂപ മഞ്ജരി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി അഭിനയിക്കുന്നു...
കാർത്തിക് എന്നാ ചെറുപ്പകാരനിലൂടെ ആണ് ചിത്രം വികസികുന്നത്.... അമ്മയുടെ അവിഹിതം കണ്ടു പിടിക്കുന്ന കുഞ്ഞു കാർത്തികിന് ഒരു അവസരത്തിൽ അമ്മയേയും അവരുടെ ജാരനെയും കൊല്ലേണ്ടി വരുന്നു....... പിന്നീട് ജയിലിൽ നിന്നും പുറത്തു ഇറങ്ങുന്ന കാർത്തിക് വ്യകതിത്വം മാറ്റി ഒരു കോളേജിൽ ജോയിൻ ചെയ്യുന്നു.....പക്ഷെ അതോടെ ഒന്നും അവസാനിച്ചിരുന്നില്ല... കാർത്തിക്കിന്റെ ജീവിതത്തിൽ പിന്നീട് കുറെ ഏറെ പുതിയ കഥാപാത്രങ്ങൾ വരുന്നതും അതിനോട് അനുബന്ധിച്ച അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയും ചിത്രം പിന്നീട് മുൻപോട്ടു പോകുന്നു...
വിജയ ആന്റണി ആണ് കാർത്തിക് എന്നാ കഥാപാത്രത്തെ അവതരിപികുനത്...ശരിക്കും ആ കഥാപാത്രം ആയി അദ്ദേഹം ഞെട്ടിച്ചു.... അതുപോലെ സിദ്ധാർഥ് വേണുഗോപാലിന്റെ അശോകും, രൂപ മഞ്ജരിയുടെ രൂപയും ചിത്രത്തിൽ പ്രധാന പങ്കു വഹിക്കുന്നു......
പ്രിയന്, അസ്മിൻ, അണ്ണാമലൈ എന്നിവരുടെ വരികൾക്ക് വിജയ ആന്റണി തന്നെ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജീവ ശങ്കർ നിർവഹിക്കുന്നു..... വിജയ ആന്റണി ഫിലിം കോഓപ്പറേഷന്റെ ബന്നേറിൽ ഫാത്തിമ വിജയം ആന്റണി ആണ് ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.... ശ്രീ ദേവർ പിക്ചർസ് ചിത്രം വിതരത്തിനു എത്തിച്ചു....
തമിഴ് ബോക്സ് ഓഫീസിൽ മോശമില്ലാത്ത വിജയം ആയ ചിത്രം തെലുഗിൽ നക്കിളി എന്നാ പേരിൽ ഡബ് ചെയ്തും ബംഗാളിയിൽ അമാനുഷ് 2 എന്നാ പേരിൽ പുനര്നിര്മിക്കുകയും ചെയ്തു.....
രണ്ടാമത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സിൽ മികച്ച മ്യൂസിക് ഡയറക്ടർ, പ്രൊഡ്യൂസർ, പുതുമുഖ നടൻ എന്നി വിഭാഗങ്ങളിൽ ഈ ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടു.... ക്രിട്ടിൿസിന്റെ ഇടയിലും ചിത്രം പ്രീതി നേടിടുണ്ട്......
സലിം എന്നാ പേരിൽ രണ്ടാം ഭാഗം ഇറങ്ങിയ ഈ ചിത്രം എന്റെ ഇഷ്ട തമിഴ് ചിത്രങ്ങളിൽ ഒന്നാണ്.....കാണാത്തവർ ഉണ്ടേൽ കണ്ടാസ്വദിക്കു.. .

No comments:
Post a Comment