Saturday, April 7, 2018

The legend of Bhagath Singh



രാജ്‌കുമാർ സന്തോഷിൻറെ സംവിധാനത്തിൽ അജയ് ദേവ്ഗൺ, സുശാന്ത് സിംഗ്, ഡി സന്തോഷ്, അഖിലേന്ദ്ര മിശ്ര എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ബിയോഗ്രഫിക്കൽ ഡ്രാമ....

ജാലിയൻവാല കൂട്ടക്കൊല കണ്ട കൊച്ചു ഭാഗത്തിന്റെ ഉള്ളിൽ ബ്രിട്ടീഷ്കാരോട് തീരാത്ത പകയാകുന്നതും അങ്ങനെ അദ്ദേഹം ഗാന്ധിജിയുടെ ആദർശങ്ങളെ വിട്ടു സ്വന്തം റിവൊല്യൂഷനറി പാർട്ടി ആയ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസിയേഷനിൽ ചേർന്നു ഭാരത്തിന്റെ സ്വതന്ത്ര സമര ചരിത്രത്തിൽ ഒരു ഭാഗം ആകുന്നതാണ് കഥ ഹേതു... ചിത്രത്തിൽ adehathinte ചെറുപ്പം മുതൽ തൂക്കികൊല്ലുന്ന വരെ ഉള്ള ഭാഗം ആണ് ചിത്രീകരിച്ചിട്ടുള്ളത്....

അജയ് ദേവ്ഗൺ ആണ് ഭാഗത് സിംഗ് എന്നാ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചിട്ടുള്ളത്... ഭാരതീയർ കൂടാതെ കുറെ ഏറെ വിദേശീയരും അഭിനയിച്ച ഈ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ല....

 സംവിധായകാനും, പിയുഷ് മിശ്രയും, രമേശ്‌ തരുണിയും ചേർന്നു എഴുതിയ ഈ ചിത്രത്തിന്റെ തിരക്കഥ ആ സമയം വലിയ ക്രിട്ടിക്കൽ റെസ്പോൺസ് നേടി....

സമീറിന്റെ വരികൾക്ക് എ ർ റഹ്മാൻ ഈണമിട്ട പത്തോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇതിലെ സർഫെറോഷി കി തമ്മന്ന എന്ന് തുടങ്ങുന്ന ഇന്നും കേൾക്കുമ്പോൾ  ദേശസ്നേഹം വളർത്താൻ കഴിവുള്ള ചുരുക്കം ചില ഗാനങ്ങളിൽ ഒന്നാണ്....

കെ വി ആനന്ദ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡ്യൂസഴ്സ് ടിപ്സ് ഇൻഡസ്ട്രിസ്‌ ലിമിറ്റഡിന്റെ ബന്നേറിൽ കുമാർ തരുണിയും രമേശ്‌ തരുണിയും ചേർന്നു നിർവഹിക്കുന്നു....

മികച്ച ചിത്രം, ഡയറക്ടർ, ആക്ടർ, സപ്പോർട്ടിങ് ആക്ടർ എന്നിങ്ങനെ കുറെ ഏറെ വിഭാഗങ്ങളിൽ ഫിലിം ഫെയർ അവർഡ് വാങ്ങിയ ചിത്രത്തിന് മികച്ച നടൻ, ചിത്രം എന്നി വിഭാഗങ്ങളിൽ ദേശിയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്....

കാണാത്തവർ ഉണ്ടേൽ കാണാൻ ശ്രമികുക

No comments:

Post a Comment