Saturday, April 7, 2018

Uyarangalil






ഐ വി ശശിയുടെ സംവിധാനത്തിൽ മോഹൻലാൽ, റഹ്മാൻ, നെടുമുടി എന്നിവർ പ്രധാനകഥാപാത്രങ്ങൽ ആയി എത്തിയ ഈ ചിത്രം ഒരു ത്രില്ലെർ ആണ്.....

ജയരാജൻ, ചന്ദ്രൻ, ജോണി എന്നി കഥാപാത്രങ്ങളിലൂടെ ആണ് ചിത്രം വികസിക്കുന്നത്.... ഒരു ടീ പ്ലാനേഷനിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്ന ജയചന്ദ്രൻ അവിടത്തെ മാനേജരെ വകവരുത്തി അവിടെന്നു കുറെ ഏറെ പണം അടിച്ചുമാറ്റുന്നു.... അതിനു അയാൾക് സഹായികൾ ആയി അവിടത്തെ അയാളുടെ താഴെ ജോലി ചെയ്യുന്ന ചന്ദ്രൻ ജോണി എന്നി കൂട്ടാളികളും ഉണ്ട്.... അതിനിടെ ജയരാജൻ ആ കമ്പനിയുടെ മാനേജർ ആകുനത്തോട് കുടി അയാളിലെ പിശാചിനെ തിരിച്ചു അറിയുന്ന ചന്ദ്രനും ജോണിയും അയാളിൽ നിന്നും ബാക്കി ഉള്ളവരെ രക്ഷിക്കാൻ ഇറങ്ങിപുറപ്പെടുന്നതാണ് കഥ ഹേതു...

ജയരാജൻ എന്നാ നെഗറ്റീവ് കഥാപാത്രം ആയി ലാലേട്ടന്റെ മാസമാരിക പ്രകടനം തന്നെ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്.... ഓരോ നോക്കിലും വാക്കിലും അദ്ദേഹം ജയരാജൻ ആയി ജീവിക്കുകയായിരുന്നു...

എം ടി കഥയും തിരക്കഥയും രചിച്ച ഈ ചിത്രത്തിന്റെ മ്യൂസിക് ശ്യാമും ഛായാഗ്രഹണം ജയൻ വിൻസെന്റും നിർവഹിക്കുന്നു..... കെ നാരായണൻ ആണ് എഡിറ്റിംഗും ബിച്ചു തിരുമല ഗാനരചനയും നിർവഹിച്ചു.....

പ്രതാപൻ ചിത്രയുടെ ബന്നേറിൽ എസ് പാവമണി പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രത്തിന്റെ ബോക്സ്‌ ഓഫീസ്‌ പ്രകടനം എങ്ങനെ ആയിരുന്നു എന്ന് അറിയത്തില്ല......

ലാലേട്ടന്റെ ഇതുപോലത്തെ കിടിലൻ വില്ലൻ വേഷങ്ങൾക് കാത്തിരിക്കുന്നു.. .

No comments:

Post a Comment