"അയലത്തെ വീട്ടിലെ കല്യാണ ചെക്കനെ കൊതിയോടെ എന്നും ഞാൻ നോക്കിയില്ല? " മൈഥിലി പാടിയ ഈ ഗാനം ആ സമയം മൂളി നടക്കാത്ത നടന്ന ആൾകാർ കുറവായിരിക്കും ....
അനിൽ നാരായണന്റെ കഥയിൽ അനീഷ് ഉപാസന സംവിധാനം ചെയ്ത ഈ റൊമാന്റിക് ചിത്രത്തിൽ മഖ്‌ബൂൽ സൽമാനും മൈഥിലിയും പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു.. ..
നജീബ്-സാവിത്രി എന്നിങ്ങനെ രണ്ടു വ്യക്തികളുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളുടെ നേർക്കാഴ്ചയാണ് ഈ അനീഷ് ഉപാസന ചിത്രം... . സിനിമ മോഹവും ആയി നടക്കുന്ന നജീബും സ്വന്തം ജീവിതത്തിൽ നടക്കുന്ന പ്രശ്ങ്ങൾക് പരിഹാരം തേടി സിനിമയിൽ എത്തുന്ന സാവിത്രിയുടെയും ജീവിതം അവരുടെ ആദ്യ ചിത്രത്തിന്റെ മാറ്റിനി ഷോയിൽ തന്നെ എങ്ങനെ മാറി മറയുന്നു എന്നാണ് സംവിധായകൻ ചിത്രത്തിലൂടെ പറയുന്നത്..
പാലേരിയിലെ മാണിക്യം ആയി നമ്മുടെ മനസ് കവർന്ന മൈഥിലിയുടെ കയ്യിൽ സാവിത്രി എന്നാ കഥാപാത്രം ഭദ്രമായിരുന്നു.. തന്റെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച അഭിനയം ആണ് മഖ്‌ബൂലും കാഴ്ചവെക്കുന്നത് ... ഇവരെ കൂടാതെ ശശി കലിംഗ ,ലെന എന്നിവരും മികച്ച കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട് .. .
ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിനനാഥ് പുത്തഞ്ചേരിയുടെ വരികൾക്ക് രതീഷ് വേഗയും ആനന്ദ് രാജ് ആനന്ദും ഈണമിട്ട മൂന്ന് ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിലെ ഗാനങ്ങളിൽ ഞാൻ ആദ്യം പറഞ്ഞത് പോലെ മൈഥിലി പാടിയ അയലത്തെ വീട്ടിലെ എന്നാ ഗാനം ആ സമയം വലിയ ഹിറ്റ് ആയിരുന്നു... ഗോപി സുന്ദർ ചിത്രത്തിന്റെ പാശ്ചാത്തല സംഗീതം കൈകാര്യം ചെയ്തു ....കാവ്യയും ഇതിലെ ഒരു ഗാനം പാടിട്ടുണ്ട് ....
പാപിനു ഛായാഗ്രണം നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമാണവും വിതരണവും AOPL Entertainments നിർവഹിക്കുന്നു ..ക്രിട്ടിൿസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ പരാജയം ആയി .....
ഒരു മികച്ച കഥയും അതിന്റെ മോശമില്ലാത്ത അവതരണവും ആയ ഈ ചിത്രം എന്റെയും ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ് ...

No comments:
Post a Comment