രാജേഷ് നായരുടെ സംവിധാനത്തിൽ മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ്, വർഷ ബൊല്ലമ, മുകേഷ്, ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രം..
ശരത് എന്നാ ചെറുപ്പകാരനിലൂടെ ആണ് ചിത്രത്തിന്റെ സഞ്ചാരം.. കളികൂട്ടുകാരി ആയ ശാരിയുമായി അഗാധ പ്രണയത്തിൽ ആണ് അവൻ.. പക്ഷെ ഈ കാര്യം അവൻ ഇതേവരെ അവളോട് പറഞ്ഞിട്ടില്ല.. അതിനിടെൽ ശാരിയുടെ അച്ഛൻ അവൾക്കു വേണ്ടി കല്യാണം ആലോചിക്കാൻ തുടങ്ങുയകയും അതിനോട് അനുബന്ധിച് നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ഈ ചിത്രം പറയുന്നത്...
ശരത്, ശാരി എന്നി കഥാപാത്രങ്ങൾ ചെയ്ത ശ്രാവൺ, വർഷ എന്നിവർ മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്..... മുകേഷേട്ടനും ശ്രീനിയേട്ടനും ചെയ്ത അച്ഛന് കഥാപാത്രങ്ങളും മികച്ചതായിരുന്നു ..
സംവിധായകനും രാജേഷ് മധു എന്നിവർ തന്നെ കഥ തിരക്കഥ എന്നിവ ഒരുക്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനിദ്ര മോഹൻ നിർവഹിക്കുന്നു...
പ്രകാശ് അലക്സ് ഒരുക്കിയ ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്.... വയ ഫിലിംസും ശ്രീ സത്യ സായി ആർട്സ് എന്നിവരുടെ ബന്നേറിൽ കെ കെ രാധാമോഹൻ, ഉദയഭാനു, രാജേഷ് നായർ എന്നിവർ ചേർന്നാണ് ചിത്രം നിര്മിച്ചിരിക്കുന്നത്....
ഒരു ചെറിയ നല്ല ചിത്രം

 
No comments:
Post a Comment