"കമ്മാരസംഭവം" അഥവാ വെളിപാടിന്റെ പുസ്തകം എങ്ങനെ എടുക്കാമായിരുന്നു എന്ന് ലാൽജോസിന് രതീഷ് അമ്പാട് കാട്ടി കൊടുത്ത ചരിത്രം....
ഐ ൽ പി എന്നാ പാർട്ടി ഇപ്പോൾ പഴയ പ്രതാപമൊക്കെ പോയി ആർക്കും വേണ്ടാത്ത ഒരു നോക്കുകുത്തി പാർട്ടി ആണ് .... അതുകൊണ്ട് തന്നെ പാർട്ടിക്ക് ഒരു പുതിയ മേക്ക ഓവർ വേണം... അതിനു ചരിത്രത്തിന്റെ പുസ്തകത്താളുകളിൽ നിന്നും കമ്മാരൻ നമ്പ്യാർ എന്നാ ഏതോ ഒരു ചരിത്ര പുരുഷനെ അവർ തപ്പി എടുക്കുന്നു... അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ അവർ പുറപ്പെടുന്നു....കമ്മാരൻ നമ്പ്യാർ ആരായിരുന്നു.... അദേഹത്തിന്റെ കഥ എന്തായിരുന്നു..ഐ ൽ പി എനി കമ്മാരൻ നമ്പ്യാരയെ വച്ചു എന്താ പ്ലാൻ? ഇതൊക്കെ ആണ് പിന്നീട് അങ്ങോട്ട് ഈ രതീഷ് അമ്പാട് ചിത്രം പറയുന്നത്...
ആദ്യം തന്നെ ഇങ്ങനെ ഒരു കഥ എഴുതിയ മുരളി ഗോപി ചേട്ടന് എന്റെ ബിഗ് സല്യൂട്ട്... ചിത്രത്തിന്റെ ആദ്യ പകുതി മാസ്സ് ആൻഡ് ക്ലാസ്സ് ആണെകിൽ രണ്ടാം പകുതി പക്കാ political satire....ഇത് തന്നെ ആയിരിക്കും ചിത്രത്തിന്റെ രണ്ടാം പകുതി ചില ആൾക്കാർക്ക് ദഹിക്കാതിരുന്നത്.....
പണ്ട് നമ്മുടെ അഡ്വക്കേറ്റ് രമേശ് നമ്പിയാരെ കുറിച്ച് പറഞ്ഞത് പോലെ "ആടിനെ പട്ടിയാകാനും പട്ടിനെ ആട് ആകാനും നമ്പിയാർക് പറ്റും "....ഇതെ സംഭവം മീഡിയ /സിനിമ എന്നാ ക്യാന്വാസ് എങ്ങനെ ചെയുന്നു എന്നാണ് ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തും കുടി നമ്മുക്ക് കാട്ടിത്തരുന്നതും.... ആദ്യ പകുതി ചരിത്രത്തിൽ എഴുതിയപ്പോൾ രണ്ടാം പകുതി ചരിത്ര താളുകളെ മാറ്റി മറിച്ചു സിറോയെ ഹീറോ ആക്കി മാറ്റി.......
ദിലീപ് കമ്മാരൻ നമ്പിയാർ ആയി അങ് പൊളിച്ചടുക്കി... ആദ്യ പകുതി ശരിക്കും ഒരു ദിലീപ് ഷോ തന്നെ ആയിരുന്നു.... മൂന്ന് വെള്ളത്തിൽ കാലു വെക്കുന്ന ആൾക്കാരുടെ തനി പകർപ്പ് ആയി അദ്ദേഹം ആടിത്തിമിർത്തു....കൂടെ സിദ്ധാർത്ഥിന്റെ ഒതേനൻ നമ്പ്യാരും മുരളി ഗോപിയുടെ കേളു നമ്പ്യാരും കട്ടക്ക് നില്കുന്നു... നമിത പ്രോമോദിന്റെ ഭാനുമതിയും ബോബി സിംഹ ചെയ്ത പുലികേശി എന്നാ സംവിധാകനും കൈയടി അർഹിക്കുന്നു....
ഇന്ന് നമ്മൾ ഒരു നടനെ കുറിച്ച് കേട്ടതും കേൾകാത്തതും ആയ പല സംഭവങ്ങളും തന്റെ തിരക്കഥയിലൂടെ ഗോപി പറഞ്ഞു പോകുന്നുണ്ട്... കുറെ ഏറെ ഒളിയമ്പുകൾ പോലെ...അതെല്ലാം പ്രയക്ഷകരിലേക് ശരിക്കും എത്തികാനും സിനിമയ്ക് പറ്റുന്നുണ്ട്... രാഷ്ട്രിയ കാപാഠങ്ങളെയും, പല വിവാദങ്ങളും വളരെ രസകരമായി രണ്ടാം ഭാഗം പറഞ്ഞു പോകുന്നു.... എങ്കിലും ചില ഇടങ്ങളിൽ കൈവിട്ടു പോകുന്നുണ്ട്... ഒന്ന് ചിത്രത്തിന്റെ ദൈർഖ്യം.... മൂന്ന് മണിക്കൂറിനു അടുത്ത് ഉള്ള ചിത്രം ഒന്നുകൂടെ ചില മാറ്റങ്ങൾ ചെയ്തു എടുത്താൽ കുറേക്കൂടി ആൾക്കറിലേക്കു ഇറങ്ങിച്ചെല്ലാൻ പറ്റും എന്ന് തോന്നുന്നു......
റഫീഖ് അഹമ്മദ്, ഹരിനാരായണൻ, അനിൽ പനച്ചൂരാൻ എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്..... ഇതിൽ ഞാനോ രാവോ എന്ന് തുടങ്ങുന്ന ഗാനം എന്നിക് വളരെ ഇഷ്ടപ്പെട്ടു.... ചിത്രത്തിന്റെ ക്യാമറ വർക്കിനും, ഛായാഗ്രഹണം നിർവഹിച്ച സുനിൽ കെ എസ് നിങ്ങൾക്കും എന്റെ കുതിരപ്പവൻ... യുദ്ധരംഗം എല്ലാം കണ്ടിട്ട് ഞെട്ടി ഇരുന്നു... ചില സഥലങ്ങളിലുള്ള ക്യാമറയും ബാക്കി ഭാഗങ്ങളും അത്രയും അതിമനോഹരം......
ശ്രീ ഗോകുലം മൂവീസിന്റെ ബന്നേറിൽ ഗോകുലം ഗോപാലൻ നിർമിച്ച ഈ ചിത്രം ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് ആണ് വിതരണത്തിന് എത്തിച്ചിട്ടുള്ളത്.. സിദ്ധാർത്ഥിന്റെ ആദ്യ മലയാള ചിത്രം ആയ ചിത്രം ബോക്സ് ഓഫീസിലും ചരിത്രം ആകട്ടെ എന്ന് ആശംസിച്ചുകൊണ്ട്....
വൽകഷ്ണം :
രണ്ടാം പകുതിയിൽ ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത് വയസ്സനായ കമ്മാരന്റെ ഭാവവ്യത്യാസങ്ങൾ കണ്ടിട്ട് ആണ്........
"History is a set of lies agreed upon".. എന്നാ നെപ്പോളിയൻ ബോനോപാർഡ് വാക്കുകൾ അന്വർത്ഥമാക്കുന്ന ഒരു മികച്ച കലാസൃഷ്ടി ...