"എല്ലാവർക്കും ഞാൻ കണ്ട സിനിമയുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ "
"മനസ് നിറച്ചു പി കെ ആകാശ് എന്നാ പ്രകാശൻ "
അങ്ങനെ കഴിഞ്ഞ വർഷത്തെ അവസാന തിയേറ്റർ ചിത്രവും ഈ വർഷത്തെ എന്റെ ആദ്യ ആസ്വാദന കുറിപ്പും ആയി ഈ ശ്രീനിവാസൻ -ഫഹദ് -സത്യൻ അന്തിക്കാട് ചിത്രം...
ശ്രീനിവാസൻ കഥയും തിരക്കഥയും രചിച്ച ഈ മലയാളം satirical comedy ചിത്രം പറയുന്നത് പ്രകാശൻ എന്നാ സാധാരണാകരന്റെ കഥയാണ്... ഒരു ഗുമിന് വേണ്ടി പ്രകാശ് എന്നാ പേര് മാറ്റി പി കെ ആകാശ് എന്ന് മാറ്റിയ അദേഹം നഴ്സിംഗ് പഠിച്ചു വലിയ ശമ്പളം കിട്ടിട്ടേ ജോലിക്ക് കേറൂ എന്ന് വാശിപിടിക്കുന്ന ഇപ്പോഴത്തെ യുവാക്കളുടെ പ്രതിപുരുഷൻ ആണ്...ജര്മനിയിൽ വലിയ ജോലിക്ക് കേറാൻ സേയോമി എന്നാ പെൺകുട്ടിയെ സ്നേഹിക്കുന്ന അയാളുടെ ജീവിതത്തിൽ പിന്നീട് അപ്രതീക്ഷിതമായി ഒരു സംഭവത്തെ തുടർന്ന് അദ്ദേഹത്തതിന് ഗോപാല്ജി എന്നാ മനുഷ്യനെ കണ്ടുമുട്ടേണ്ടി വരുന്നതും പിന്നീട് പ്രകാശന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്നു.....
പ്രകാശൻ ആയി ഫഹദിന്റെ ഗംഭീര പ്രകടനം ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്... ലാലേട്ടന് ശേഷം ഇത്രെയും മികച്ച രീതിയിൽ ചമ്മാനും, കോമഡി കൈകാര്യം ചെയ്യാനും പിന്നെ ഓട്ടം, ഒരു രക്ഷയും ഇല്ലാത്ത ഓട്ടം ഓടാനും ഇങ്ങേരെ പോലത്തെ ഒരു യുവനടൻ മലയാളത്തിൽ ഉണ്ടോ എന്ന് സംശയം ആണ്..... ഒരു നായ അദ്ദേഹത്തെ ഓടിക്കുന്ന രംഗമുണ്ട്.. ചിരിച്ചു ഊപ്പാടം ഇളകി... അതുപോലെ ടീന മോൾ എന്നാ കഥാപാത്രം ആയി എത്തിയ Devika Sanjay യുടെ അഭിനയം എടുത്തു പറയേണ്ടതാണ്.... മികച്ച അഭിനയം ആണ് അവരുടെ ഭാഗത്തിന് നിന്നും ഉണ്ടായത്... ശ്രീനിവാസൻ ചെയ്ത ഗോപാൽ ജി എന്നാ കഥാപാത്രവും കൈയടി അർഹിക്കുന്നു.... പ്രകാശനും-ഗോപാല്ജിയും തമ്മിലുള്ള സംഭാഷണങ്ങൾ തന്നെ മതി ചിത്രത്തിലെ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്താൻ.... പണ്ടത്തെ ലാലേട്ടൻ-ശ്രീനിവാസൻ കോംബോയുടെ ആ ഒരു ഇത് ഈ ചിത്രത്തിലൂടെ നമ്മുക്ക് കിട്ടി.... അതുപോലെ അഞ്ചു കുര്യന്റെ ശ്രുതി, കെ പി യെ സീ ലളിത ചേച്ചിയുടെ പോളി എന്ന കഥാപാത്രവും കൈയടി അർഹിക്കുന്നു.. ഇവരെ കൂടാതെ നിഖില വിമൽ, ജയശങ്കർ, അനീഷ് എന്നിങ്ങനെ എല്ലാവരും അവരുടെ റോൾസ് അതിഗംഭീരമാക്കി....
Full Moon Cinema യുടെ ബന്നേറിൽ Sethu Mannarkad നിർമിച്ച ചിത്രം Kalasangham Films,Evergreen Films എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്. .. ഷാൻ റഹ്മാൻ ഈണമിട്ട മൂന്ന് ഗാനങ്ങൾ ഉള്ള ചിത്രത്തിലെ ബംഗാളി പാട്ടു ഒരു വേറിട്ട അനുഭവം ആയി.... ബാക്കി രണ്ട് ഗാനങ്ങളും ഇഷ്ട്ടപെട്ടു... എസ് കുമാറിന്റെ ഛായാഗ്രഹണവും കെ രാജഗോപാലിന്റെ എഡിറ്റിംഗും മികച്ച അനുഭവം ആയി...ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫുസിലും മികച്ച പ്രകടനം നടത്തട്ടെ എന്ന് ആശംസിക്കുന്നു.....ഒരു മികച്ച ചലച്ചിത്രാനുഭവം....


































