Tuesday, December 18, 2018

Neeli



കള്ളിയങ്കാട് നീലി എന്നാ യക്ഷിയെ കുറിച്ച് കേൾക്കാത മലയാളികൾ  കുറവായിരിക്കും.... അതെ നീലിയെ മുഖ്യ കഥാപാത്രം ആക്കി അൽത്താഫ് റഹ്മാൻ കഥയും സംവിധാനവും നിർവഹിച്ച ഈ മലയാളം ഹൊറർ ചിത്രത്തിന്റെ തിരക്കഥ Muneer Mohammadunni,Riyas Marath എന്നിവർ ചേർന്നു നിർവഹിച്ചു....

ചിത്രം പറയുന്നത് ലക്ഷ്മിയുടെ കഥയാണ്... ജീവിതത്തിൽ കുറെ ഏറെ പ്രശ്നങ്ങൾ ഉള്ള അവർ കള്ളിയങ്കാടെ സ്വന്തം തറവാട്ടിലേക് മകൾ താരയുമായി അവിടത്തെ ഉത്സവത്തിന് വരുന്നതും അവിടെ വച്ചു മകളെ കാണാതാവുന്നതോട് കുടി അവളെയും തേടി ഇറങ്ങുന്നതും ആണ് കഥാസാരം.. ആ യാത്രയിൽ ലക്ഷ്മിയുടെ കൂടെ റെനി എന്നാ paranormal investigator ഉം കൂടാതെ രണ്ട് കള്ളന്മാരും എത്തുന്നതും അവർ ആ തട്ടിക്കൊണ്ടുപോകലിന്റെ ചുരുൾ അഴിക്കുന്നതും ആണ് കഥാസാരം....

ലക്ഷ്മി ആയി മംമ്‌തയുടെ മികച്ച അഭിനയം ആണ് ചിത്രത്തിന്റെ കാതൽ... അനൂപ് മേനോന്റെ റെനി, രണ്ട് കള്ളമാരുടെ ആയി എത്തിയ ബാബുരാജിന്റെയും, ശ്രീകുമാറിന്റെയും കഥാപാത്രങ്ങളും ചിത്രത്തിലെ കുറെ നല്ല കോമഡി മുഹൂർത്തങ്ങൾ സമ്മാനിച്ചു.. .... അതുപോലെ ലക്ഷ്മിയുടെ മകൾ താര ആയി എത്തിയ ബേബി മിയയുടെയും , ലക്ഷ്മിയുടെ ഭർത്താവ് ആയി എത്തിയ രാഹുൽ മാധവിന്റേയും കഥാപാത്രങ്ങൾ നല്ലതായിരുന്നു...

Sun Ads And Film Productions ഇന്റെ ബന്നേറിൽ  T. A. Sundar Menon നിർമിച്ച ഈ ചിത്രതിന്റെ ഛായാഗ്രഹണം മനോജ്‌ പിള്ള നിർവഹിച്ചു... ശരത് വാസുദേവ ആണ് സംഗീതം... ഈ രണ്ട് വിഭാഗങ്ങളും നല്ലതായിരുന്നു... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് കിട്ടിയ ചിത്രം ബിസ് ഓഫീസിൽ ആവറേജ് ഗ്രോസ്സർ ആയിരുന്നു എന്നാ അറിവ്.... ഒരു കൊച്ചു നല്ല ചിത്രം

No comments:

Post a Comment