"മകന്റെ ആ ചോദ്യം സ്വന്തം അന്ത്യയാത്രയാണെന്നു മനസിലാക്കാൻ വിനായക് വളരെ ഏറെ വൈകിയിരുന്നു "
Mitesh Shah,Adesh Prasad,Rahi Anil Barve,Anand Gandhi എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Rahi Anil Barve, Anand Gandhi, Adesh Prasad എന്നിവർ ചേർന്നു സംവിധാനം ചെയ്ത ഈ Hindi historical period fantasy horror ചിത്രത്തിൽ Sohum Shah പ്രധാന കഥാപാത്രം ആയി എത്തി...
തുംമ്പട് എന്നാ സ്ഥലത്തു നടക്കുന്ന ഈ ചിത്രം നമുക്ക് ഒരു കഥവായിക്കുന്ന രീതിയിൽ മൂന്ന് അധ്യായങ്ങളിൽ ആണ് പറഞ്ഞു പോകുന്നത്.. 1947 യിൽ വിനായക് മകനോട് അദേഹത്തിന്റെ പൂവജർ കൈവച്ചിരുന്ന സ്വത്തിനെ കുറിച്ച് പറഞ്ഞു കൊടുക്കുന്നതും അതിന്റെ ഉത്ഭവത്തെ പറ്റിയും അതിനെ പ്രാപിക്കാൻ ഉള്ള മാർഗങ്ങൾ പറഞ്ഞുകൊടുക്കുന്നതിൽ നിന്നും തുടങ്ങുന്ന ചിത്രം പിന്നീട് ആ നിധിയുടെ ഉത്ഭവത്തെ പറ്റിയും അയാളും ആ നിധിയും തമ്മിലുള്ള ബന്ധത്തെ പറ്റിയും നമ്മളോട് സംവദിക്കുന്നു...
മിതേഷ് ഷാഹിന്റെ വിനായക് എന്നാ കഥാപാത്രം ആണ് ചിത്രത്തിന്റെ കാതൽ... മികച അഭിനയം ആണ് അദ്ദേഹം കാഴ്ചവെക്കുന്നത് ... അദേഹത്തിന്റെ കൂടെ അഭിനയിച്ച പല കഥാപാത്രങ്ങളും ഇപ്പോളും കണ്ണിൽ നിന്നും മായുന്നില്ല... Jyoti Malshe യുടെ അമ്മ Dhundiraj Prabhakar Joglekar കുഞ്ഞു വിനായക്, Harish Khanna യുടെ Samsthanik എന്നിവർ ചിലതു മാത്രം...
ഒരു ചിത്രത്തിന്റെ വിജയത്തിന് ഛായാഗ്രഹണം എത്ര പ്രാധാന്യമുണ്ട് എന്ന് ഈ ഒറ്റ ചിത്രത്തിൽ നിന്നും നമുക്ക് മനസിലാവും... കാരണം ഇതിന്റെ ചായാഗ്രഹണം മാത്രം മതി ആ ചിത്രത്തിനെ ഓർത്തുവെക്കാൻ.... Pankaj Kumar അങ്ങയ്ക്കു അഭിവാദ്യങ്ങൾ.... ഒരു അവാർഡ് അദ്ദേഹത്തിന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു... അതുപോലെ സംഗീതം... ഓരോ മികച്ച ഭീകരാത്തരീക്ഷം സൃഷ്ടിക്കാൻ Ajay-Atul, Jesper Kyd എന്നിവരക് പൂർണമായും സാധിച്ചു.. ചില ഇടങ്ങളിൽ ഞെട്ടി ഫോൺ താഴെ വരേ പോയി.... അത്രയും മനോഹരം... Sanyukta Kaza യുടെ എഡിറ്റിംഗിനും ഒരു കുതിരപ്പവൻ....
Eros International,Sohum Shah Films,Colour Yellow Productions,Film I Vast,FilmGate Films എന്നിവരുടെ ബന്നേറിൽ Sohum Shah,Mukesh Shah,Amita Shah എന്നിവർ നിർമിച്ച ഈ ചിത്രം Eros International ആണ് വിതരണം നടത്തിയത്... Ajay Atul ഇന്റെ ടൈറ്റിൽ ട്രാക്ക് തന്നെ ചിത്രത്തിന്റെ ആ യാത്രക് എത്ര പ്രാധാന്യം ഉണ്ട് എന്ന് പിന്നീട് നമ്മളെ മനസിലാക്കിത്തരും...
75th Venice International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം അവിടെ സ്ക്രീൻ ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്നാ ഖ്യാതിയും നേടി... Fantastic Fest,Sitges Film Festival,Abertoir Film Festival,Screamfest International Film Festival, El Gouna Film Festival എന്നിങ്ങനെ പല വേദികളിലും നിറഞ്ഞ കൈയടിയോടെ പ്രദര്ശിപ്പിക്കപ്പെട്ട ചിത്രം Screamfest International Film Festival ളിലെ മികച്ച ചിത്രമായും, മികച്ച Visual effects എന്നാ വിഭാഗത്തിലും അവാർഡിന് അർഹമായി...
ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ഹിന്ദി-മറാഠി ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം ആണ് കാഴ്ചവെക്കുന്നത്...ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗവും വരുന്നു എന്ന് കേൾക്കുന്നു... ഞാൻ കണ്ട സിനിമകളിൽ എന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ആദ്യ സ്ഥാനം ഇനി മുതൽ ഇത് തന്നെ.... Don't miss

No comments:
Post a Comment