Javier Fuentes-León കഥയും തിരക്കഥയും രചിച്ച ഈ മിസ്ടറി ക്രൈം ത്രില്ലർ അദ്ദേഹം തന്നെ ആണ് സംവിധാനം ചെയ്തത്...
ചിത്രം പറയുന്നത് Edo Celeste എന്നാ ക്രൈം നോവലിസ്റ്റിന്റെ കഥയാണ്... 2007 യിൽ പെറുവിൽ നടന്ന ഒരു ഭൂകമ്പത്തിൽ സ്വന്തം ഫിയാൻസി സീലിയയെ നഷ്ട്ടപെട്ട അദ്ദേഹം ഇപ്പൊ ജീവിതം വളരെ വിരസമായി ക്രൈം നോവൽ എഴുതി ജീവിച്ചു പോകുന്നു... ഏഴു വർഷങ്ങൾക്കു ഇപ്പുറം അദേഹത്തിന് ഒരു സ്ത്രീ കുറച്ചു ഗൂഢമായ ചില ഫോട്ടോസ് എത്തിക്കുന്നതും ആ ഫോട്ടോസിലൂടെ അദ്ദേഹം അറിഞ്ഞുകൊണ്ട് സ്വന്തം ജീവിതം വച്ചു സിലിയയെ കണ്ടുപിടിക്കാൻ ഇറങ്ങുന്നതും ആണ് കഥാസാരം...
Edo Celeste എന്നാ കഥാപാത്രം ആയി Salvador del Solar ഇന്റെ മിന്നും പ്രകടനം ആണ് ചിത്രത്തിന്റെ ഹൈലൈറ്... Vanessa saba യുടെ Celia Espinoza, Angie Cepeda യുടെ mara de Barclay എന്നീകഥാപാത്രങ്ങളും ചിത്രത്തിലെ മറ്റു പ്രധാന ഭാഗങ്ങൾ ആണ്...
Mauricio Vidal ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ മ്യൂസിക് Selma Mutal നിർവഹിച്ചു... എഡിറ്റർ Phillip J. Bartell ഈ മൂന്ന് വിഭാഗങ്ങൾ ചിത്രത്തിന്റെ ഏറ്റവും മികച്ച ഭാഗങ്ങൾ ആണ്..ചില ഷോട്സ് ഞെട്ടിച്ചിച്ചു... ക്യാമറ വിഭാഗം കൈകാര്യം ചെയ്ത Hector alvarez ഉം സ്വതം ജോലി മികച്ചതാക്കി... ഒന്നോ രണ്ടോ സീൻസ് വീണ്ടും വീണ്ടും കാണാൻ പ്രേരിപികുന വിധം ആണ് അദ്ദേഹം ക്യാമറ കൈകാര്യം ചെയ്തത്....
El Calvo Films, Dynamo, Tondero Films, Cactus Flower Producciones, Fast Producciones എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Javier Fuentes-Leon, Michel Ruben, Andres Calderon, Delia Garcia എന്നിവർ നിർമിച്ച ഈ ചിത്രത്തിനു Film Club's The Lost Weekend അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്... ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച അഭിപ്രായവും വിജയവും കൈവരിച്ച ചിത്രം ഇനി മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന് തന്നെ

No comments:
Post a Comment