Sriram Raghavan,Arijit Biswas,Pooja Ladha Surti,Yogesh Chandekar,Hemanth Rao എന്നിവരുടെ കഥയ്കും തിരക്കഥയ്ക്കും Sriram Raghavan സംവിധാനം നിർവഹിച്ച ഈ ഹിന്ദി ബ്ലാക്ക് കോമഡി ക്രൈം ത്രില്ലെർ ചിത്രത്തിൽ തബു, ആയുഷ്മാൻ ഖുറാനെ, രാധിക ആപ്‌തെ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ആകാശ് എന്നാ ഒരു പിയാനിസ്റ്റിലൂടെയുടെ യാണ് ചിത്രം സഞ്ചരിക്കുന്നത്....അന്ധന്മാരുടെ വിഷമം മനസിലാക്കാൻ അന്ധനായി അഭിനയിച്ചു നടക്കുന്ന അദ്ദേഹത്തിന് ഒരു കൊലപാതകത്തിന് നേരിട്ട് സാക്ഷിയാകേണ്ടി വരുന്നതും അതു അദ്ദേഹതെ ഒരു വലിയ ആപത്തിൽ കൊണ്ട് ചാടിക്കുന്നതും പിന്നീട് അദേഹതിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലേക്കും ആണ് പിന്നീട് സംവിധായകൻ നമ്മളെ കൂട്ടികൊണ്ടുപോകുന്നത്....
ആകാശ് ആയി ആയുഷ്മാൻ ഖുറാനയുടെ മികച്ച പ്രകടനം ചിത്രത്തിൽ മികച്ചു നിന്നപ്പോൾ സിമി എന്നാ ആകാശിന്റെ ജീവിതം മാറ്റി മറിക്കുന്ന കഥാപാത്രം ആയി തബു ഞെട്ടിച്ചു....പക്ഷെ താൻ അഭിനയിക്കുന്ന സിനിമകളിൽ ഒരു ശക്തമായ സ്ത്രീ കഥാപാത്രം ആയി എതിരുള്ള രാധിക ആപ്‌തെയുടെ സോഫി എന്നാ കഥാപാത്രത്തിനു സ്പേസ് കുറഞ്ഞുപോയതായി തോന്നി..... ഇവരെ കൂടാതെ അനിൽ ധവാൻ, സാകിർ ഹുസൈൻ, ഗോപാൽ കെ സിംഗ് ഇങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
ആദ്യ പകുതി സ്ലോ പേസിൽ തുടങ്ങി രണ്ടാം പകുതി മുൾമുനയിൽ നിർത്തിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിച്ച K. U. Mohanan, Pooja Ladha Surti എന്നിവർക്ക് ഒരു ബിഗ് സല്യൂട്ട്.. അതുപോലെ സെക്കന്റ് ഹാഫ് പിടിച്ചിരുത്തിയ സൗണ്ട് ഡിസൈൻ ചെയ്താ മധു അപ്സരക് എന്റെ കൂപ്പുകൾ... അവർക്ക് ആ വിഭാഗത്തിൽ സ്റ്റാർ സ്ക്രീൻ അവാർഡ് ലഭിച്ചിരിക്കുന്നു എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി... ചിത്രത്തിന്റെ സംഗീതം നിർവഹിച്ച Amit Trivedi,Raftaar,Girish Nakod എന്നിവരും അവരുടെ ഭാഗം ഗംഭീരമാക്കി... Jaideep Sahni, Raftaar, Nakod എന്നിവരുടെതാണ് വരികൾ.... Zee Music Company ആണ് ഗാനങ്ങൾ വിതരണം ചെയ്തത്..
Viacom 18 Motion Pictures,Matchbox Pictures എന്നിവരുടെ ബന്നേറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം Viacom 18 Motion Pictures,Panorama Studios,Paramount Pictures,Zee Studios
Eros International എന്നിവർ ചേർന്നു വിതരണം നടത്തി... ഈ വർഷത്തെ ഇന്ത്യൻ ചിത്രങ്ങളുടെ imdb rating യിൽ മുൻപന്തിയിൽ ഉള്ള ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും അതിഗംഭീര അഭിപ്രായവും വിജയവും ആണ്....
Star Screen Awards യിലെ മികച്ച സംവിധായകൻ, എഡിറ്റിംഗ്, film writing, Sound design എന്നിവിഭാഗങ്ങളിൽ അവാർഡുകൾ നേടിയ ചിത്രം ഇനിയും പല അവാർഡ് വേദികളിലും അവാർഡുകൾ വാരികൂട്ടട്ടെ എന്ന് ആശംസിച്ചുകൊണ്ട്... ഒരു mikacha അനുഭവം

No comments:
Post a Comment