Sunday, December 9, 2018

Joseph:Man With The Scar



"അതൊരു സാധാരണ ആക്‌സിഡന്റ് അല്ല ഒരു കൊലപാതകം ആണ് "

Shahi Kabir കഥയും തിരക്കഥയും രചിച്ച ഈ പദ്മകുമാർ ചിത്രം അദേഹത്തിന്റെ സംവിധാന മികവിന്റെ ഒരു പൊൻതൂവൽ ആയി മാറുന്നു...

നാളുകൾക്കു മുൻപ് പോലീസ് ജീവിതം അവസാനിപ്പിച്  പഴയ ഒരു പോലീസ്‌കാരന്റെ കഥയാണ് ജോസഫ്... അദേഹത്തിന്റെ കൂർമബുദ്ധി ഇപ്പോൾ സെർവിസിൽ ഇല്ലെങ്കിലും അദ്ദേഹിതിന്റെ മുകളിൽ ഉള്ളവർ അവരുടെ ഉന്നതിക് വേണ്ടി ഇപ്പോഴും ഉപയോഗിച്ചുകൊണ്ട് നില്കുന്നു... ആ ഇടക് അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ അദ്ദേഹത്തെ ഒരു കേസിന്റെ പിന്നാലെ പോകാൻ പ്രേരിപികുനതും ആ കേസ് അദ്ദേഹത്തിൻറെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച അദ്ധ്യായം ആയി മാറുന്നതാണ് കഥാസാരം...

ജോസഫ് എന്നാ കഥാപാത്രം ജോജോവിന്റെ സിനിമാജീവിതന്റെ പൊൻതൂവൽ ആണ്... വില്ലൻ, കൊമേഡിയൻ, അങ്ങനെ പല വേഷങ്ങൾ അദ്ദേഹം കെട്ടിയാടിട്ടുണ്ട് എങ്കിലും ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ അദ്ദേഹത്തെ മുന്നിൽ കണ്ടാൽ ഓരോ മലയാളിക്കും ചോദിക്കാൻ ഒരു ചോദ്യം ഉണ്ടാകും "ഇത്രെയും കാലം താങ്കൾ  എവിടായിരിന്നു? "ഇപ്പോഴും ആ കഥാപാത്രം മനസ്സിൽ നിന്നും പോകുന്നില്ല.. അതുപോലെ Dileesh Pothan ഇന്റെ പീറ്റർ, Sudhi Koppa യുടെ സുധി, Malavika Menon ഇന്റെ ഡയാന എന്നി കഥാപാത്രങ്ങളും ചിത്രത്തിന്റെ മികച്ച ഭാഗങ്ങൾ ആണ്...

Ranjin Raj ചെയ്ത സംഗീതം ആണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്...ആദ്യ ഗാനം ആയ പണ്ട് പാടവരമ്പത്തിലൂടെ എന്ന് തുടങ്ങുന്ന ഗാനം നമ്മളെ ചിത്രത്തിലേക് കൂട്ടികൊണ്ടുപോയപ്പോൾ ബാക്കി എല്ലാ ഗാനങ്ങളും ചിത്രത്തിന്റെ ഏറ്റവും മികച്ച വിഭാഗങ്ങൾ ആയി...

Manesh Madhavan ഇന്റെ ഛായാഗ്രഹണവും Kiran Das ഇന്റെ എഡിറ്റിംഗും ചിത്രത്തിന്റെ ഏറ്റവും മികച്ച രണ്ട് വിഭാഗങ്ങൾ ആയി കാണപ്പെട്ടു.... ഹൈ റേഞ്ച് ഷോട്സ് എല്ലാം അതി ഗംഭീരം ആയിരുന്നു...സംശയമില്ലാതെ പറയാം സംവിധായകൻ പദ്മകുമാറിന്റെ ഏറ്റവും മികച്ച ചിത്രം ഇത് തന്നെ...

Appu Pathu Pappu Production ഇന്റെ ബന്നേറിൽ Joju George നിർമിച്ച ഈ ചിത്രം Showbiz Studios ആയി വിതരണം നടത്തിയത്.. ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രയം നേടിയ ചിത്രം നമ്മൾ മലയാളികൾ ഒരിക്കലും കൈവെടിയുറത്... മെമ്മറീസ്ഉം ദൃശ്യവും പോലെ മലയാള സിനിമാചരിത്രത്തിൽ ഒരു മികച്ച അദ്ധ്യായം ആകാൻ ഈ ചിത്രത്തിന് എല്ലാ അവകാശവും ഉണ്ട്....

Best malayalam movie of 2018

No comments:

Post a Comment