അങ്ങനെ ഞാനും കണ്ടു ലാലേട്ടന്റെ ഒടിയൻ...സംവിധായകന്റെ തള്ളും അവസാനത്തെ ഒരു ഇരുപത് മിനിറ്റ് ഒഴിച്ചാൽ വലിയ കുഴപ്പമില്ലാതെ ഒരു വട്ടം കാണാൻ പാകത്തിന് പറ്റിയ ഒരു ലാലേട്ടൻ ചിത്രം...
Harikrishnan ഇന്റെ തിരകഥയിൽ മമ്മൂക്ക കഥ പറഞ്ഞു തന്ന ഈ ഒടിയന്റെ സംവിധാനം വീ എ ശ്രീകുമാർ മേനോൻ ആണ്... വാരണാസിയിൽ നിന്നും പതിനച്ചു വർഷങ്ങൾക് ശേഷം തിരിച്ചു സ്വതം നാടായ തേങ്കുറിശ്ശിയിൽ എത്തുന്ന ആ നാട്ടിലെ അവസാനത്തെ ഒടിയൻ ആയ മാണിക്യന്റെ ജീവിതം ഒരു past-present mix ആക്കി ആണ് എടുത്തിട്ടുള്ളത്... വെളിച്ചമില്ല രാത്രീകളിലെ ഭീകരൻ ആയ മാണിക്യൻ എന്നാ ഒടിയൻ മാണിക്യൻ ഇവിടെ ഇപ്പോൾ എന്താണ് എന്നും അദേഹത്തിന്റെ ജീവിതത്തിൽ നടന്ന ചില സംഭവനങ്ങളിലേക്കും ആണ് പിന്നീട് നമ്മളെ കൂട്ടികൊണ്ടുപോകുന്നത്.... അവിടെ പ്രണയം ഉണ്ട്, വിദ്വെഷം ഉണ്ട്, ഭീകരത ഉണ്ട് അങ്ങനെ പല സംഭവങ്ങളിലേക്കും നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു സംവിധാനയകൻ.....
പ്രകടനം എടുത് നോകുമ്പോൾ ലാലേട്ടൻ ഒടിയൻ മാണിക്യൻ ആയി നിറഞ്ഞാടുകയായിരുന്നു...ഈ വയസിൽ അദ്ദേഹം എടുത്ത കഷ്ടപ്പാട് നമ്മൾ കാണാതെ പോകാൻ പാടില്ല... പക്ഷെ കണ്ടുകഴിഞ്ഞപ്പോൾ അദേഹത്തിന്റെ ആ മുഖത്തെ ഭാവാഭിനയം എവിടകയോ മറന്നുപോയോ എന്ന് സംശയം തോന്നി(വാനപ്രസ്ഥം എന്നാ ചിത്രത്തിൽ അദ്ദേഹം മീശയും താടിയും വടിച്ചു അഭിനയിച്ചപ്പോളും ആ കണ്ണിലും മുഖത്തും അദേഹത്തിന്റെ തീക്ഷണത കാണാൻ ഉണ്ടായിരുന്നു.. പക്ഷെ ഇവിടെ?? ).... മഞ്ജു ചെയ്ത പ്രഭ എന്നാ കഥാപാത്രതെ കുറിച്ച് പറയുവാണേൽ അവർ അതിനെ വൃത്തിയായി ചെയ്തു... രാവുണ്ണിയും പ്രഭയും അവസാനമായി കണ്ടുമുട്ടന്ന ഭാഗത് ഉള്ള ആ സംഭാഷണത്തിൽ എവിടെയൊക്കയോ ഒരു ഭാഗത്തു മഞ്ജുവിൽ കഴിഞ്ഞ കാലത്തെ ഉണ്ണിമായെയും, ഭാനുവിനെയും കണ്ടു... പിന്നെ എല്ലാരും ട്രോൾ ചെയ്ത കഞ്ഞി ഭാഗത്തു ആ ഒരു line apt ആയി തന്നെയാണ് തോന്നിയത്... രാവുണ്ണി എന്നാ പ്രകാശ് രാജ കഥാപാത്രത്തെ അവസാനം കോമാളിയാക്കിയില്ലേ എന്ന് തോന്നി... അവിടെ ഷമ്മി തിലകൻ അല്ലാതെ അദ്ദേഹം തന്നെ ഡബ്ബ് ചെയ്തതെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു.... പിന്നെ ആ കഥാപാത്രം എവിടകയോ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും കൈകളിൽ നിന്നും പോയി എന്ന് വ്യക്തമായി കാണാൻ ഉണ്ടായിരുന്നു...ആ വില്ലൻ കഥാപാത്രത്തിനു കുറേക്കൂടി ഡെപ്ത് ഉണ്ടായിരുനെകിൽ ഒരു പക്ഷെ കുറെ നെഗറ്റീവ് റിവ്യൂസ് കുറഞ്ഞേനേ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം... അതുപോലെ സന അൽത്താഫ് ചെയ്ത മീനാക്ഷി എന്നാ കഥാപാത്രവും മനോജ് ജോഷിയുടെ മുത്തപ്പനും, നരേന്റെ പ്രകാശനും ഇഷ്ടപെട്ട കഥാപാത്രങ്ങൾ തന്നെ.... ഇവരെ കൂടാതെ ഇന്നോസ്ന്റ്, നന്ദു, സിദ്ദിഖ് എന്നിവരുടെ കഥാപാത്രങ്ങളും എന്നിക് ഇഷ്ടപ്പെട്ടു....
Lakshmi Shrikumar,Prabha Varma,Rafeeq Ahamed, എന്നിവരുടെ വരികൾക്ക് M. Jayachandran ഈണമിട്ട ഗാനങ്ങൾ എല്ലാം കേൾക്കാൻ ഈമ്പമുള്ളത് ആയിരുന്നു.. ഇതിൽ ലാലേട്ടൻ പാടിയ ഗാനം അവസാനം വച്ചതും കണ്ടോറാം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്ലേസ്‌മെന്റും ചിത്രത്തിന്റെ മോശം വശങ്ങളിൽ ഒന്നായി തോന്നി.... Sam C. S. ഇന്റെ പാശ്ചാത്തല സംഗീതത്തിനു ഒരു കുതിരപ്പവൻ.. അദ്ദേഹം ആ ഭാഗം അതിഗംഭീരം ആയി തന്നെ കൈകാര്യം ചെയ്തു... ചിത്രത്തിന്റെ മൂഡിന് അനിസരിച് ഒരു നല്ല വർക്ക് ആയിരുന്നു അത്... Shaji Kumar ഇന്റെ ഛായാഗ്രഹണം അതിഗംഭീരം ആയി തോന്നി... പക്ഷെ ഒരു പുലിമുരുഗൻ ടച്ച് പ്രതീക്ഷിച്ചു പോയ ചിലപ്പോൾ ഇഷ്ടപെടില്ലായിരിക്കും... Johnkutty ചെയ്ത എഡിറ്റിംഗിന്റെ ഒരു അപായത ഞാൻ ആദ്യം പറഞ്ഞപോലെ കണ്ടൊരാ എന്ന് തുടങ്ങുന്ന ഗാനം തന്നെ ആയിരുന്നു... ആ ഗാനം ഒരു duet ചിത്രത്തിൽ എവിടെയെങ്കിലും വേണം എന്ന് ഉറപ്പിച്ചു ഇട്ട പോലെയൊക്കെയാണ് തോന്നിയത്...
Aashirvad Cinemas ഇന്റെ ബന്നേറിൽ Antony Perumbavoor നിർമിച്ച ഈ ചിത്രം Max Creations Release ആണ് ആണ് വിതരത്തിനു എതിച്ചത്.... ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടുന്ന ചിത്രം കേരള ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.... എന്തായാലും സംവിധായകൻ പറയുന്നത് ഒന്നും ചെവികൊള്ളാതെ ഒരു പ്രതീക്ഷയും ഇല്ലാതെ പോയി കണ്ടാൽ ചിത്രം ആസ്വദിക്കാൻ കഴിയും എന്ന് തോനുന്നു ...personally എന്നിക് ഇഷ്ട്ടമായി.... കാണു ആസ്വദിക്കൂ.. ഒരു one time watchable ചിത്രം...

No comments:
Post a Comment